വടക്കാഞ്ചേരി ഫ്ലാറ്റ് വിഷയത്തിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് അനിൽ അക്കരയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തിലാണെന്ന് എഫ്ഐആറിൽ തന്നെ പറയുന്നുണ്ട്. പരാതി നൽകിയത് സെപ്തംബർ 20ന്. അഞ്ച് ദിവസത്തിനുള്ളിൽ സിബിഐ എഫ്ഐആറുമിട്ടു. എന്താ ശുഷ്കാന്തി. ടൈറ്റാനിയം അഴിമതിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനം നൽകിയ അപേക്ഷ എട്ട് മാസമായി സിബിഐ ഓഫീസിൽ പൊടി പിടിച്ച് കിടപ്പുണ്ടാകും. കേന്ദ്രം ഭരിക്കുന്നവരുടെ താൽപര്യം കൂടി ഇതിൽ പ്രധാനമാണല്ലോ അല്ലേ. സലിംരാജിന്റെ ഫോൺ സിബിഐ കസ്റ്റഡിയിൽ നിന്ന് കാണാതായത് നമ്മൾ കണ്ടതാണല്ലോ. അതവിടെ നിൽക്കട്ടെ. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ടിലെ വ്യവസ്ഥകളും ഗൂഡാലോചനക്കുറ്റവുമാണ് എഫ്ഐആറിൽ ചാർജ് ചെയ്തിട്ടുള്ളത്.

അക്യൂസ്ഡായി എഫ്ഐആറിൽ പറഞ്ഞിട്ടുള്ളത് യൂണിടാകിനെയും സ്വൈൻ വെഞ്ചേഴ്സിനെയും തിരിച്ചറിഞ്ഞിട്ടില്ലാത്ത പൊതുസേവകരെയും മറ്റ് വ്യക്തികളെയുമാണ്. അതായത് ലൈഫ് മിഷൻ മൂന്നാം പ്രതിയാണെന്ന വാദം തെറ്റാണ്. കേരളത്തിലെ മുഖ്യധാരാപത്രങ്ങളൊക്കെ ഏത് എഫ്ഐആർ വായിച്ചാണ് ലൈഫ് മിഷനെ പ്രതിയാക്കി കേസെടുത്തു എന്ന് പറയുന്നത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത പൊതുസേവകരിൽ ലൈഫ് മുതൽ മുഖ്യമന്ത്രിയെ വരെ ഉൾപ്പെടുത്തുന്നതൊക്കെ അൽപം കടന്ന കയ്യല്ലേ. എഫ്സിആർഎ ലംഘനത്തിന്റെ കേസിൽ യൂണിടാകിന് പണം കൈമാറിയ റെഡ് ക്രസന്റോ കോൺസുലേറ്റോ അക്യൂസ്ഡ് അല്ലതാനും.

മറ്റൊരു കാര്യമാണ് പ്രധാനമായും പറയാനുള്ളത്. വടക്കാഞ്ചേരി എംഎൽഎ ഒരു വലിയ നുണ അദ്ദേഹത്തിന്റെ പരാതിയിൽ എഴുതിയിട്ടുണ്ട്(ഇമേജ് 2). യൂണിടാക് കമ്പനിയെ ഈ പ്രൊജക്ട് നടപ്പാക്കുന്നതിന് നിശ്ചയിച്ചത് ലൈഫ് മിഷനാണ് എന്ന പച്ചക്കള്ളമാണ് എംഎൽഎ പരാതിയിൽ എഴുതിയിട്ടുള്ളത്. എന്താണ് വാസ്തവം. 2019 ജൂലൈ 31ന് യുഎഇ കോൺസുലേറ്റും യൂണിടാകും തമ്മിൽ ഏർപ്പെട്ടിട്ടുള്ള കരാർ ഒരു മാസം മുമ്പ് തന്നെ പുറത്തു വന്നതാണ്. അത് പ്രകാരം കോൺസുലേറ്റാണ് അവർ നടത്തിയ ടെൻഡർ നടപടികളിലൂടെ യൂണിടാകിനെ തെരഞ്ഞെടുത്തത് എന്ന് പകൽ പോലെ വ്യക്തമാണ്(ഇമേജ് 3,4). യൂണിടാകിന് ഈ പ്രൊജക്ട് കോൺസുലേറ്റ് നൽകിയ ശേഷം അവർ പ്ലാൻ ലൈഫ് മിഷന് സമർപ്പിച്ച് അംഗീകാരം വാങ്ങുകയാണ് ചെയ്തത്. റെഡ് ക്രസന്റും ലൈഫ് മിഷനും ചേർന്ന് ഏർപ്പെട്ട എംഒയുവിൽ പറഞ്ഞിട്ടുള്ളത് പ്രകാരമാണ് ഈ അംഗീകാരം ലൈഫ് മിഷൻ നൽകിയത്.

ഇതൊക്കെ മാധ്യമങ്ങളിലൂടെ തെളിവ് സഹിതം പുറത്ത് വന്ന് പബ്ലിക് ഡൊമയ്നിൽ ലഭ്യമായ വസ്തുതകളാണ്. എന്നിട്ടും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞാണ് അനിൽ അക്കര സിബിഐക്ക് പരാതി നൽകിയത്. വ്യാജപരാതിയിലാണ് സിബിഐ അന്വേഷണം നടത്തുന്നതെന്ന് ചുരുക്കം.

വേറൊരു തമാശ കൂടിയുണ്ട്. അക്കര നൽകിയ പരാതിയിൽ റെഡ് ക്രസന്റ് സഹായം പത്ത് ലക്ഷം ദിർഹംസാണ് എന്ന് പരാമർശിച്ചിട്ടുണ്ട്. അത് കൺവർട്ട് ചെയ്താൽ രണ്ട് കോടി രൂപയാണ് വരിക. ഈ രണ്ട് കോടി രൂപയിലാണ് 9 കോടിയുടെ അഴിമതി നടന്നെന്ന് അക്കര പരാതിയിൽ ആക്ഷേപിച്ചിട്ടുള്ളത്. എന്താല്ലേ. 9 കോടിയുടെ അഴിമതിയാരോപണം അതിലും കോമഡിയാണ്. അത് പോട്ടെ.

Courtesy : Meghanad Nhalil Edavath (fb post)


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *