ഫ്‌ളാഷ് വാർത്ത വ്യാജം !

കോട്ടയം : അന്തരിച്ച കെ എം മാണിക്കെതിരായ സമരങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള എൽഡിഎഫ് കൺവീനർ എ വിജയരാഘവൻറെ ഫ്‌ളാഷ് സായാഹ്നപത്രം പ്രസിദ്ധീകരിച്ച അഭിമുഖ വാർത്ത വ്യാജം. വാർത്തയിലെ ഫ്‌ളാഷിന്റെ ചോദ്യങ്ങളാണ് തന്റെ ഉത്തരങ്ങളായി അവർതന്നെ പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് കൺവീനർ വിജയരാഘവൻ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് കോവിഡ് വ്യാപന സമരങ്ങളിലൂടെയും വ്യാജ ആരോപണങ്ങളിലൂടെയും ജനമനസ്സുകളിൽ പരിഹാസ്യരായ കോൺഗ്രസ്സ് മുന്നണിയെ സഹായിക്കാനായി ഒരു സംഘം മാധ്യമങ്ങൾ ആസൂത്രിതമായിത്തന്നെ തയ്യാറെടുത്തിരിക്കയാണെന്നും, സത്യത്തിൽ കേരള കോൺഗ്രസ്സ് ജോസ് വിഭാഗത്തെ ആണ് ഈ വ്യാജ വാർത്തയിലൂടെ ഇവർ ഉന്നം വെച്ചിരിക്കുന്നതെന്നും വിജയരാഘവൻ വ്യക്തമാക്കി.

ജനങ്ങളുടെ വെറുപ്പിൽ മുങ്ങിത്താഴുന്ന യുഡിഎഫിനെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകും എന്ന് മാധ്യമങ്ങൾ അനുനിമിഷം തെളിയിക്കുകയാണ്. സമകലീന കോൺഗ്രസ്സ് അഴിമതികൾ പോലും ചർച്ച ചെയ്യാതെ കഴിഞ്ഞ കാലങ്ങളിലെ എൽഡിഎഫ് വ്യാജ വിവാദങ്ങൾ വീണ്ടും പൊടിതട്ടിയെടുക്കാനും അന്തിചർച്ചകളിലൂടെ കൊഴുപ്പിക്കാനുമുള്ള ആസൂത്രിത നീക്കം നടക്കുകയാണെന്നും എൽഡിഎഫ് കൺവീനർ ആരോപിക്കുന്നു.
Copy


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *