- നയതന്ത്ര ബാഗേജ് വഴി സ്വര്‍ണ്ണക്കടത്ത് ആസൂത്രണം ചെയ്ത പ്രധാനികളിൽ ഒരാൾ അറിയപ്പെടുന്ന സംഘപരിവാറുകാരന്‍ അല്ലേ.
- സര്‍ണ്ണകള്ളക്കടത്ത് തടയാനുള്ള പ്രവർത്തനങ്ങൾ പൂർണമായും കസ്റ്റംസിനല്ലെ.
- തിരുവനന്തപുരം വിമാനത്താവളം കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എയർപോട്ടല്ലെ.
- ബിജെപി അധികാരത്തിൽ വന്നത് മുതൽ തിരുവനന്തപുരം എയർപോട്ട് സ്വർണ്ണക്കടത്തിന്റെ ഹബ്ബായി മാറിയത് എങ്ങനെയാണ്.
- സ്വർണ്ണകള്ളക്കടത്ത് നിയന്ത്രിക്കുന്നതിൽ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്ക് വ്യക്തിപരമായ നേതൃതല പങ്കളിത്തമുണ്ട് എന്നത് അമിത് ഷായ്ക്ക് അറിയാത്തതാണോ.
- സ്വർണ്ണകള്ളക്കടത്തിന് തടസം വരാതിരിക്കാൻ തിരുവനന്തപുരം എയർപോട്ടിൽ സംഘപരിവാറുകാരെ വിവിധ ചുമതലകളിൽ നിയമിച്ചത് ബോധപൂർവ്വമല്ലെ.
- കള്ളക്കടത്തിന് പിടികൂടപ്പെട്ട ചിലരെ പ്രത്യേക താൽപര്യമെടുത്ത് ഡെപ്യൂട്ടേഷൻ വഴി തിരുവനന്തപുരത്ത് എത്തിച്ചതിന് പിന്നിൽ ആരാണ് പ്രവർത്തിച്ചത്.
- ഈ കേസിലെ അന്വേഷണം താങ്കൾക്ക്, അമിത് ഷാക്കും കൂട്ടർക്കും താൽപര്യമുള്ളവരിൽ എത്തുന്നു എന്ന് കണ്ടപ്പോഴല്ലെ ആ കേസിന്റെ ദിശ തിരിച്ച് വിട്ടത്.
- നയതന്ത്ര ബാഗേജ് അല്ലെന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തി താങ്കളുടെ പാർട്ടിയുടെ ചാനലിന്റെ മേധാവിയല്ലെ.
- അദ്ദേഹത്തിലേക്ക് അന്വേഷണം എത്തിയപ്പോഴല്ലെ നിങ്ങളെ പോലുള്ളവർക്ക് അന്വേഷണം ശരിയായി നടക്കാൻ പാടില്ലായെന്ന് ബോധ്യമായത്.
- ശരിയായ ദിശയിൽ അന്വേഷണം നടന്നാൽ ഇത്തരത്തിലുള്ള നേതാക്കാൾ മാത്രമല്ല മന്ത്രി വരെ ചോദ്യം ചെയ്യപ്പെടും എന്നു മാത്രമല്ല മന്ത്രി പെട്ടേക്കും എന്ന് ബോധ്യമായപ്പോഴല്ലെ അന്വേഷണം അട്ടിമറിക്കുന്ന നിലയിലേക്കെത്തിയത്.
- അന്വേഷണം അട്ടിമറിക്കുന്നതിന്റെ തുടക്കമായിരുന്നില്ലെ ജോയ്ന്റ് കമ്മീഷ്ണർ അടക്കമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരെ രായ്ക്കു രാമാനം സ്ഥലം മാറ്റിയത്.
- തുടർന്ന് അന്വേഷണം തന്നെ ആവിയായിപോയില്ലെ
- സ്വർണ്ണം കൊടുത്തയച്ച ആളെ അറിയാവുന്ന അന്വേഷണ ഏജൻസി ആ പ്രധാന പ്രതിയെ ഇപ്പോൾ എട്ടു മാസമായിട്ടും ചോദ്യം ചോയ്തോ.
- ഇന്ത്യാ മഹാരാജ്യത്തിന്റെ ഒരു അന്വേഷണ ഏജൻസിക്ക് ഇത്തരമൊരു കുറ്റവാളിയെ ഇതേവരെ ചോദ്യം ചെയ്യാൻ കഴിയാത്തത് നിങ്ങൾക്ക്, അതായത് കേന്ദ്ര ഭരണത്തിന് അതിൽ താൽപര്യമില്ലാത്തത് കൊണ്ടല്ലെ. എന്തേ താൽപര്യ കുറവിന് കാരണം.
- കള്ളക്കടത്തായി വന്ന സ്വർണ്ണം ഇവിടെയല്ലെ വന്നത്, ഇവിടെ വാങ്ങിയ ആളിലേക്ക് അന്വേഷണം എത്തിയോ.
- സംഘപരിവാർ ബന്ധമുള്ളവർ അതിലുണ്ട് എന്നത് കൊണ്ടല്ലെ അവരിലേക്ക് അന്വേഷണം എത്തേണ്ടതില്ല എന്ന് കേന്ദ്ര സർക്കാർ തന്നെ നിലപാടെടുത്തത്.
- സ്വർണ്ണം വന്നല്ലോ കള്ളക്കടത്തായിട്ട് ആ സ്വർണ്ണം കണ്ടുകെട്ടിയോ, സ്വർണ്ണം എന്താ ആവിയായി പോയോ. നിങ്ങൾക്ക് അത് പിടികൂടാൻ മനസ്സില്ല. കാരണം നിങ്ങൾക്ക് വേണ്ടപ്പെട്ടവരുടെ കൈകളിലാണ് അത് എത്തിചേർന്നത്.
- നിങ്ങളുടെ അന്വേഷണ ഏജൻസി പ്രതിയെ മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിക്കുന്നു എന്ന ശബ്ദരേഖ പുറത്തു വന്നത് താങ്കളുടെ ശ്രദ്ധയിൽ ഇല്ലെ
- താങ്കൾ ഉൾപ്പെടെയുള്ള ഭരണാധിപൻമാരുടെ നിയമവിരുദ്ധ നിർദേശങ്ങൾ നടപ്പാക്കനല്ലെ അന്വേഷണ ഏജൻസിയിലെ ചില ഉദ്യോഗസ്ഥർ ഇത്തരം വിഴിവിട്ട നീക്കം നടത്തിയത്.
- ഇതുമായി ബന്ധപ്പെട്ട ഒരു പ്രശ്നം ഉയർന്നു വന്നപ്പോൾ ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദമാണെന്ന് ഇതേ പ്രതി ജയ്ൽ അധികൃതർക്ക് സ്വന്തം കൈപ്പടയിൽ എഴുതിക്കൊടുത്തത് തങ്കൾ അറിഞ്ഞിട്ടില്ലെ.
- സംസ്ഥാന സർക്കാരിനെതിരെ അന്വേഷണ ഏജൻസിയെ തിരിച്ചു വിടാൻ അന്വേഷണ ഏജൻസികളെ പ്രേരിപ്പിച്ചതാരാണ്.
- നിങ്ങളുടെ പാർട്ടിയും കോൺഗ്രസും കൂടി കേരളതല സഖ്യമുണ്ടാക്കി എൽഡിഎഫിനെ നേരിട്ടുകളയാമെന്നല്ലെ ചിന്തിക്കുന്നത്.
pinarayi, amitshah, questions, ldf
0 Comments