കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പൊളിറ്റ് ബ്യൂറോ പുറത്തിറക്കുന്ന പ്രസ്താവന :

2020 ആഗസ്റ്റ് 3 .

അയോദ്ധ്യ: ട്രസ്റ്റ് അതിന്റെ ചുമതല നിർവ്വഹിക്കട്ടെ.

വ്യവഹാരത്തിലുള്ള കക്ഷികൾ തമ്മിലുള്ള പരസ്പര സ്വീകാര്യമായ ഒത്തുതീർപ്പിലൂടെയോ അല്ലെങ്കിൽ കോടതി വിധിയിലൂടെയോ അയോദ്ധ്യ തർക്കം പരിഹരിക്കപ്പെടണം എന്ന നിലപാടാണ് CPI(M) ഇതുവരെ സ്വീകരിച്ചിട്ടുള്ളത് . സുപ്രീംകോടതി വിധി പ്രസ്താവിക്കുകയും ക്ഷേത്ര നിർമാണത്തിന് വഴിയൊരുക്കുകയും ചെയ്തിരിക്കുന്നു . എന്നിരുന്നാലും, ഈ നിർമ്മാണം ഒരു ട്രസ്റ്റ് ഏറ്റെടുക്കണമെന്ന് നിർദ്ദേശിച്ചിരുന്നു . പ്രധാനമന്ത്രിയുടെ ഉന്നതതല പങ്കാളിത്തവുമായി കേന്ദ്ര സർക്കാര ഇടപെടലുകളോടെ, അയോധ്യയിൽ നടക്കുന്ന ഭൂമി പൂജ ചടങ്ങ് യു .പി ഭരണകൂടം ഏറ്റെടുക്കുന്നത് സുപ്രീം കോടതി വിധിക്കും ഇന്ത്യൻ ഭരണഘടനയുടെ അന്ത:സത്തയ്കും എതിരാണ്.

1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർത്തത് ക്രിമിനൽ നടപടിയാണെന്നും സുപ്രീം കോടതി വിധി അപലപിച്ചിട്ടുണ്ട്. കുറ്റവാളികളെ ശിക്ഷിക്കുന്നതിനുപകരം, കേന്ദ്ര / സംസ്ഥാന സർക്കാരുകളുടെ ഇടപെടലുകൾ ഈ നാശവൃത്തിയ്ക് മുൻകാല നിയമസാധുത നൽകരുത്.

കോവിഡ് -19 മഹാമാരി രാജ്യത്തുടനീളം വ്യാപിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പ്രിവന്റീവ് പ്രോട്ടോക്കോൾ മതപരമായ ഒത്തുചേരലുകൾ നിരോധിച്ചിട്ടുണ്ട് . അയോധ്യയിൽ പൂജാരികൾക്കും വിന്യസിച്ചിരിക്കുന്ന പോലീസുകാർക്കും പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ച വാർത്തകൾ മനുഷ്യജീവനുകൾക്കുള്ള ഭീഷണി വ്യക്തമാക്കുന്നവയാണ്.

മതനിരപേക്ഷതയുടേയും നീതിയുടെയും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും മഹാമാരിയുടെ പ്രതിരോധ പ്രോട്ടോക്കോൾ മുൻകരുതലുകൾ കർശനമായി പാലിക്കാനും ജനങ്ങളുടെ മതവികാരങ്ങൾ പക്ഷപാതപരമായ രാഷ്ട്രീയ മുതലെടുപ്പുകൾക്കായി ഉപയോഗപ്പെടുത്താൻ അനുവദിക്കാതിരിക്കാനും ഞങ്ങൾ ഇന്ത്യയിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

( ഇതിപ്പോള്‍ ഷെയര്‍ ചെയ്തത് ചില കുത്തിതിരിപ്പുകള്‍ കണ്ടാണ്.. സിപിഎം പറഞ്ഞ കാര്യങ്ങളെ ഇംഗ്ലീഷ് വായിച്ചാല്‍ മനസിലാവാത്ത കുറച്ച് പാവങ്ങളെ ഉപയോഗിച്ച് കോണ്‍ഗ്രസിന്‍റെ സംഘി നിലപാട് ലെജിറ്റിമൈസ് ചെയ്യാന്‍ ഉപയോഗിക്കുന്നുണ്ട്.. ശ്രദ്ധിക്കുമല്ലോ )