നാടുണർത്തി എൽഡിഎഫ് സ്ഥാനാർഥി ദലീമ ജോജോയുടെ റോഡ്ഷോ. മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ ടൂവീലറിൽ യുവാക്കളുടെ ആവേശനിര. വഴിയോരങ്ങളിൽ സ്ഥാനാർഥിയെ കൈവീശി അഭിവാദ്യംചെയ്‌ത്‌ വോട്ടർമാർ. ദലീമ അവർക്ക് കുടുംബാംഗമാണ്‌. നാളുകളായി അവരുടെ ഹ‌ൃദയത്തെ സ്‌പർശിക്കുന്ന ശബ്‌ദമാധുര്യം. പാട്ടോളം പ്രിയപ്പെട്ടവൾ. ആദ്യമായി ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക്‌  മത്സരരംഗത്ത് വന്നപ്പോൾ അവർ ദലീമയെ തങ്ങളെ പ്രതിനിധീകരിക്കാൻ തെരഞ്ഞെടുത്തു. യുഡിഎഫ് സീറ്റ് ദലീമയിലൂടെ എൽഡിഎഫ് ഡിവിഷൻ തിരിച്ചുപിടിച്ചു. മൂന്നുവർഷം ജില്ലാ പഞ്ചായത്ത് വൈസ് ‌പ്രസിഡന്റായും ദലീമ ശോഭിച്ചു. അടുത്ത തവണയും ദലീമയല്ലാതെ മറ്റൊരു പേരും അരൂരുകാർക്ക് ഹ‌ൃദയത്തിൽ ചേർത്തുവയ്‌ക്കാനുണ്ടായിരുന്നില്ല. തിളക്കമാർന്ന വിജയം അവർ ദലീമയ്‌ക്ക്‌ കരുതിവച്ചു.  തുറവൂരിൽനിന്ന് തുടങ്ങിയ പ്രയാണം പൂച്ചാക്കലിൽ എത്തുമ്പോൾ ജനങ്ങളുടെ ആവേശംതന്നെ ദലീമയ്‌ക്കുള്ള വിജയതിലകമായി. മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ തങ്ങളുടെ പ്രിയ സ്ഥാനാർഥിയെ കൺവൻഷൻ വേദിയിലേക്ക് ആനയിച്ചു. ലഘുവായ പ്രസംഗം. സദസിന്റെ ആവശ്യപ്രകാരം ഇമ്പമുള്ള ഗാനാലാപനം. നിറഞ്ഞ കൈയടിക്കൾക്ക് കൂപ്പുകൈകളോടെ നന്ദി പറഞ്ഞു.

Dhaleema’s election campaign at aroor


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *