പിണറായി സർക്കാർ ഏറ്റവും അധികം പഴി കേട്ട വകുപ്പ്.. മുഖ്യമന്ത്രി നേരിട്ട് കാര്യക്ഷമമായി നടത്തുന്ന വകുപ്പ് ആയതു കൊണ്ടാകാം രാഷ്ട്രീയ എതിരാളികൾ ഏറ്റവുമധികം വിമർശിക്കപ്പെടുന്നതും ഇതേ അഭ്യന്തര വകുപ്പിനെ തന്നെയാണ്. കേരളം നമ്പർ വണ്ണായി തുടരുന്നുവെങ്കിൽ അതിനനുയോജ്യമായ സാമൂഹികാവസ്ഥ പ്രധാനമായും നിലനിർത്തുന്നത് ഈ അഭ്യന്തര വകുപ്പാണ്. എന്തായാലും കേരളത്തിലെ ജനങ്ങൾ പൊതുവിൽ പോലീസിൻ്റെ മാറ്റം തിരിച്ചറിയുന്നുണ്ട്, പ്രത്യേകിച്ചും ഈ കോവിഡ് കാലഘട്ടത്തിലെ പോലീസിൻ്റെ പകരം വെക്കാനാവാത്ത സേവനങ്ങളിലൂടെ.🌹 മുഖ്യമന്ത്രി ഇന്ന് പത്രസമ്മേളനത്തിൽ സൂചിപ്പിച്ച പോലെ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഉണ്ടായിരുന്ന ജിഷ കൊലക്കേസ് മുതൽ, കൂടത്തായി കൊലപാതകം, പാമ്പ് കടിപ്പിച്ചു കൊന്ന കേസ് വരെ തെളിയിച്ചത് ഈ അഭ്യന്തരത്തിന്റെ മിടുക്ക് തന്നെയാണ്..അഭ്യന്തരത്തിന്റെ ചില നേട്ടങ്ങൾ ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്..

⭕ സംസ്ഥാനത്തിന് അഭിമാനമായി രാജ്യത്തെ മികച്ച 10 പോലീസ് സ്റ്റേഷനുകളിൽ കേരളത്തിലെ പോലീസ് സ്റ്റേഷനും.https://bit.ly/2zswLBL

⭕ രാജ്യത്ത് മികച്ച രീതിയിൽ കുറ്റാന്വേഷണം പൂർത്തീകരിച്ച് കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതിൽ കേരളം ഒന്നാമത്.https://bit.ly/2ZwuQH3

⭕ UAE യുടെ Best ‘M’ Government Service Award – 6th Edition സംസ്ഥാനപൊലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ ആയ ‘Traffic Guru’ വിന് ലഭിച്ചിട്ടുണ്ട്. UAE ഉപപ്രധാനമന്ത്രി ആണ് പ്രസ്തുത അവാർഡ് നല്കിയത്.https://bit.ly/3gn1KQc

⭕ നൂതനസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി മനുഷ്യരൂപമുള്ള റോബോട്ട് സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പൊലീസായി.https://bit.ly/2zwqMvN

⭕ ഗതാഗതം – ട്രാഫിക്ക്. കേരളത്തിലെ ആദ്യത്തെ ഡിജിറ്റലൈസ്ഡ് ട്രാഫിക് സിഗ്നൽ തിരുവനന്തപുരത്ത്.https://bit.ly/2AUQOJj

⭕ ട്രാഫിക് ഫൈൻ ഈടാക്കാനുള്ള ഓൺലൈൻ സംവിധാനം നിലവിൽ വന്നിട്ടുണ്ട്. പ്രധാനറോഡുകളിൽ കൂടുതൽ ക്യാമറ സ്ഥാപിച്ച് ട്രാഫിക് നിരീക്ഷണം ശക്തമാക്കി.https://bit.ly/2Tz8ror

⭕ സംസ്ഥാനത്ത് ഒരു വനിതാബറ്റാലിയൻ നിലവിൽ വന്നു. ഇതിനുപുറമെ പട്ടികവർഗ്ഗ വിഭാഗത്തിൽനിന്നുള്ള സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിൽ 21 വനിതാപൊലീസ് തസ്തികയും സൃഷ്ടിച്ചു. 200 താത്കാലിക തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. മൊത്തം പൊലീസ്‌സേനയുടെ 15 ശതമാനം നിരക്കിലേക്കു വനിതാപൊലീസിന്റെ അംഗസംഖ്യ ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുതുടങ്ങി.https://bit.ly/3gn26q0https://bit.ly/2Xd9rjjhttps://bit.ly/3gizONn

⭕ പോലീസ് സേനക്ക് കരുത്തായി ഇനി കാടിന്റെ മക്കളും..രാജ്യ ചരിത്രത്തിൽ ആദ്യമായി എന്ന ഖ്യാതിയോടെ ആണ് പൊലീസിലേക്ക് ആദിവാസികൾക്ക് റിക്രൂട്മെന്റ് നടത്തിയത്.. ആദിവാസി മേഖലയിൽ നിന്ന് 74 പേർക്കാണ് (52 യുവാക്കളും, 22 യുവതികളും) സർക്കാർ സർവ്വീസിൽ നിയമനം ലഭിച്ചത്.. ഇതിൽ അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമത്തിന് ഇരയായി മരിച്ച മധുവിന്റെ സഹോദരിയും ഉണ്ട്..https://bit.ly/2XGPSQPhttps://bit.ly/3glzwp7⭕ കടലിന്റെ മക്കളാവട്ടെ കടലിലെ പോലീസ്. കേരളത്തിന്റെസ്വന്തം സൈന്യത്തെ ചേർത്തുപിടിച്ചു സംസ്ഥാന സർക്കാർ.. കേരളത്തിന്റെ സൈന്യം ഇനി കോസ്റ്റല്‍ പൊലീസില്‍; തീരദേശസുരക്ഷ മുൻനിർത്തി 200 പേരെ 14 തീരദേശ പൊലീസ് സ്റ്റേഷനുകളിൽ കോസ്റ്റൽ വാർഡന്മാരായി നിയമിച്ചു. ഇതിന് ഓഖി ദുരന്തത്തിനിരയായവരുടെ കുടുംബത്തിന് മുൻഗണന നല്കി.

https://bit.ly/2TBunPPhttps://bit.ly/2Tz8Vef

⭕ ആറു ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകൾ ആരംഭിച്ചു. 54 പൊലീസ് സ്റ്റേഷനുകളിൽക്കൂടി നടപ്പിലാക്കും. നാല് തീരദേശ പൊലീസ് സ്റ്റേഷനുകൾ ആരംഭിച്ചു.https://bit.ly/2ZB3Q9a

⭕ വനംവകുപ്പിൽ സ്ത്രീ പ്രാതിനിധ്യംhttps://bit.ly/2ZxR63e

⭕ ഫയർ ഫോഴ്‌സിൽ വനിതകൾക്ക് പ്രത്യേക യൂണിറ്റ് തുടങ്ങൾ തയ്യാറെടുപ്പുകൾ തുടങ്ങി..https://bit.ly/2ZzGaC1

⭕ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കണ്ടെത്തി തടയുന്നതിന്‌ കേരള പോലീസിന്റെ പിങ്ക്‌ പട്രോളിംഗ്‌ പ്രവര്‍ത്തനം ആരംഭിച്ചു.. വിളിക്കേണ്ട നമ്പര്‍ 1515. https://bit.ly/2TEi05Ahttps://bit.ly/3gn2swQ

⭕ വളയം പിടിക്കാൻ വനിതകൾ; സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനിമുതൽ വനിതാ ഡ്രൈവർമാരുംhttps://bit.ly/3gkX25B

⭕ ഫയർഫോഴ്സിന് ആധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ലഭ്യമാക്കി.കേരളാ ഫയർഫോഴ്സിൻ്റെ ചരിത്രത്തിലാദ്യമായി സേനയിൽ വനിതകളെ ഉൾപ്പെടുത്താനുള്ള നടപടി.https://bit.ly/2TrTWmChttps://bit.ly/3ghzIWmhttps://bit.ly/2ZDWUYX

⭕ 13 പുതിയ പൊലീസ് സ്റ്റേഷനുകൾ കഴിഞ്ഞ വർഷം പൂർണ്ണതോതിൽ പ്രവർത്തനമാരംഭിച്ചു. 11 പൊലീസ് സ്റ്റേഷനുകളിലായി 390 പുതിയ തസ്തികകൾ അനുവദിച്ചു. ഇതിനുപുറമെ 2 കൺട്രോൾ റൂമുകൾക്കായി 80 തസ്തികകൾ അനുവദിച്ചു.https://bit.ly/36vvxluhttps://bit.ly/3cWUW9X💥 രജനിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തിലുള്ള കുറവ് തന്നെ കേരളത്തിന്റെ ക്രമസമാധാനം ഭദ്രമാണെന്ന തെളിയുന്നു.. സ്റ്റേറ്റു ക്രൈം റെക്കോർഡ്‌സ് ബ്യുറോ കണക്ക് പ്രകാരം കേരളത്തിൽ 2015 ല്‍ 6,53,408 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നാൽ 2019 ൽ ആകെ 4,52,787 കേസുകളെ രജിസ്റ്റർ ചെയ്തിട്ടുള്ളൂ.. ഇതിൽ IPC കേസുകള്‍ 2,57,074 എണ്ണമാണ് 2015 ല്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2019 ല്‍ ഇത് 1,76,017 ആയി കുറഞ്ഞു..സേനക്ക് പേരുദോഷമുണ്ടാക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളില്ലായെന്നല്ല അത്തരം സംഭവങ്ങളാവർത്തിക്കാതിരിക്കാൻ കർശനമായ നടപടികളും സർക്കാർ കൈകൊണ്ടിട്ടുണ്ട്..ശബരിമല വിധിയുമായി ബന്ധപ്പെട്ട വിഷയം ഒരു വർഗീയ കലാപത്തിലേക്ക് വഴി മാറാതെ ക്രമസമാധാനം പരിപാലിച്ചതും, കേരളം കണ്ട രണ്ട് പ്രളയങ്ങളിലും ആത്മാർത്ഥമായ ഇടപെടലുകളും വഴി കേരള പോലീസിന് ജനമനസ്സുകളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.

മാധ്യമങ്ങൾ പടച്ചു വിടുന്ന നുണകൾ അല്ലാതെ സത്യങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ട്..

⭕ സ്ത്രീകളുടെ മൊഴി എടുക്കുന്നത് സംബന്ധിച്ചു കർശനമായ നിർദേശമാണ് ആഭ്യന്തരം കൈകൊണ്ടിട്ടുള്ളത്.https://bit.ly/3gi1AK5

⭕ കേരളാ പോലീസ് ഇക്കൊല്ലം വനിതകളുടെ സുരക്ഷയ്ക്കായുള്ള വര്‍ഷമായി ആചരിക്കും. ഇതിന്റെ ഭാഗമായി വനിതാപോലീസുകാര്‍ ഉള്‍പ്പെട്ട പട്രോളിംഗ് ടീം ഇനി മുതല്‍ നിരത്തില്‍ എത്തും. രണ്ട് വനിതാ പോലീസുകാര്‍ ഉള്‍പ്പെട്ട സംഘം ബസ് സ്റ്റോപ്പുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, സ്കൂള്‍-കോളേജ് പരിസരങ്ങള്‍, ചന്തകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇരു ചക്രവാഹനങ്ങളിലോ നടന്നോ പട്രോളിംഗ് നടത്തും. https://bit.ly/3egRhnJ

⭕ കേരളപോലീസിന്റെ നേതൃത്വത്തിൽ രാത്രിയിൽ സഹായം ആവശ്യമുളള സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കുമായി ഏർപ്പെടുത്തിയ സംവിധാനമാണ് “നിഴൽ പദ്ധതി” കേരളത്തിൽ എവിടെ നിന്നും 112 എന്ന നമ്പറിലാണു ബന്ധപ്പെടേണ്ടത്. മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്..https://bit.ly/2B2MibY

⭕ ഇനി അധികാര പരിധി നോക്കണ്ട; സംസ്ഥാനത്തെ ഏത് സ്റ്റേഷനിലും എഫ്ഐആർ രജിസ്റ്റർ ചെയ്യാംhttps://bit.ly/2TF6oiM

⭕ പോലീസ് സേനയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാൻ വേണ്ടി സ്ഥാപിച്ച വിവിധ സ്മാർട്ട് പോലീസ് സ്റ്റേഷനുകളുടെ സവിശേഷതകൾ..https://bit.ly/2Xu0XV8

⭕ ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ, ജ്യൂവലറികൾ, ഫാക്ടറികൾ എന്നിവയുടെ CCTV അധിഷ്ഠിതമായ സുരക്ഷാ സംവിധാനം പൊലീസുമായി ബന്ധപ്പെടുത്തി നിർവ്വഹിക്കുന്നതിനായി ഒരു പദ്ധതി ‘Central Intrusion Monitoring System (CIMS)’ നടപ്പിലാക്കുന്നതിന് അനുമതി നല്കി.https://bit.ly/3emK3yi

⭕ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും രണ്ടു വിഭാഗങ്ങളാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.പൊലീസ് സ്‌റ്റേഷനുകളിൽ സിഐമാരെ സ്‌റ്റേഷൻ അധികാരികളായി നിയമിച്ചുത്തരവായി.https://bit.ly/2ZOzL6r

⭕ ജനമൈത്രി പദ്ധതി എല്ലാ പൊലീസ് സ്‌റ്റേഷനിലേക്കും വ്യാപിപ്പിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പുതുതായി 145 സർക്കാർ സ്കൂളുകളിൽ എസ്.പി.സി യൂണിറ്റുകൾ അനുവദിച്ചു. ഇതിൽ 120 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കുകയും 25 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കുന്നതിനുളള പ്രാരംഭനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.https://bit.ly/2THhLqF

⭕ പുതുതായി നിലവിൽവന്ന മെട്രോ റെയിൽവേയിലും കണ്ണൂർ ഏയർപോർട്ടിലും വിഴിഞ്ഞം തുറമുഖത്തും വ്യവസായ സേനയുടെ (SISF) സേവനമേർപ്പെടുത്തി. വ്യവസായ സേനയുടെ അംഗബലമുയർത്തി സേനയെ വിപുലീകരിച്ചു.https://bit.ly/3gmZzvX

⭕ പൊലീസിൻ പരാതി നല്കുന്നത് ഉൾപ്പെടെയുള്ളവ ഓൺലൈനായി നല്കാൻ “തുണ” എന്ന പേരിൽ പൊലീസിന്റ പൊതുജന സൗഹാർദ്ദപോർട്ടലും, “രക്ഷ” എന്ന ആപ്പും നിലവിൽ വന്നു. ഈ പോർട്ടൽവഴി പരാതി ഓൺലൈനായി അയയ്ക്കാം. എഫ്‌ഐആർ ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനവും ഈ പോർട്ടലിലുണ്ട്. എംപ്ലോയി വെരിഫിക്കേഷൻ, പൊലീസ് നല്കുന്ന സ്വഭാവസർട്ടിഫിക്കറ്റ് എന്നിവയ്ക്കും ഈ പോർട്ടൽ ഉപയോഗിക്കാം. വിവിധ പരിപാടികൾ, സമരങ്ങൾ, ഉത്സവാഘോഷങ്ങൾ, മൈക്ക് പെർമിഷൻ എന്നിവയ്ക്കുള്ള അനുമതിയും ഈ പോർട്ടൽ ഉപയോഗിച്ച് ലഭിക്കും. എല്ലാ സ്‌റ്റേഷനും പ്രത്യേക വെബ്‌സൈറ്റ് ആരംഭിക്കാനും സർക്കാർ നടപടി ആരംഭിച്ചു. FICCI Award for Best Practices in Smart Policing 2018 എന്ന അവാർഡ് ലഭിച്ചു.https://bit.ly/2TE5NOehttps://bit.ly/2ZDTkychttps://bit.ly/2ZATrKD

⭕ 2019 ഫെബ്രുവരി 16-ലെ ഉത്തരവു പ്രകാരം ഭീകരവിരുദ്ധ ടാസ്ക്ഫോഴ്സ് രൂപീകരിച്ചു പ്രവര്‍ത്തിച്ചുവരുന്നു. 210 അംഗങ്ങളുള്ള കമാൻഡോസേന പരിശീലനം നടക്കുന്നു. കേരളത്തിൽ ആദ്യമായി വനിതാകമാൻഡോകളുടെ പരിശീലനം പൂർത്തിയാക്കി. സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെൽ രൂപവത്ക്കരിക്കാ നുള്ള നടപടി അന്തിമഘട്ടത്തിലാണ്. അതുവഴി എല്ലാ സ്‌റ്റേഷനുകളിലും കേസന്വേഷണത്തിൽ സൈബർ വിഭാഗത്തിന്റെ സേവനം കൂടുതൽ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ കഴിയും. വർദ്ധിച്ചുവരുന്ന സൈബർ കുറ്റകത്യങ്ങളുടെ അന്വേഷണം, സൈബർ ഇടങ്ങളിലെ നിരീക്ഷണം എന്നിവയും ഈ വിഭാഗം കൈകാര്യം ചെയ്യും. ടെക്‌നോപാർക്കിൽ ആരംഭിച്ച സൈബർ ഡോമിന് അന്താരാഷ്ട്ര അംഗീകാരം ലഭ്യമായി.https://bit.ly/2TCTeTFhttps://bit.ly/3eihvWU

⭕ ജയിൽ വകുപ്പിന്റെ ആധുനികീരണത്തിന്റെ ഭാഗമായി പുതുതായി പണികഴിപ്പിക്കുന്ന ജയിലുകളിൽ മുട്ടം ജയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. https://bit.ly/2TFmskHhttps://bit.ly/2TId0NA

⭕ കസ്റ്റഡി മരണങ്ങൾ കുറഞ്ഞതിനെ കുറിച്ചുള്ള Pratheesh Prakash ന്റെ പോസ്റ്റ് താഴെ ഉള്ള ലിങ്കിൽ..https://bit.ly/2TCCwncഈ ഇടതു ഭരണത്തിന്റെ കീഴിൽ ഉള്ള ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനങ്ങൾ ഇനിയും എഴുതാനുണ്ട്.. വീണ്ടും എഴുതാം..


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *