https://m.facebook.com/story.php?story_fbid=10157080700017127&id=622302126

ആഭ്യന്തരം..‼️ (പാർട്ട് 1)

പിണറായി സർക്കാർ ഏറ്റവും അധികം പഴി കേട്ട വകുപ്പ്.. മുഖ്യമന്ത്രി നേരിട്ട് കാര്യക്ഷമമായി നടത്തുന്ന വകുപ്പ് ആയതു കൊണ്ടാകാം രാഷ്ട്രീയ എതിരാളികൾ ഏറ്റവുമധികം വിമർശിക്കപ്പെടുന്നതും ഇതേ അഭ്യന്തര വകുപ്പിനെ തന്നെയാണ്. കേരളം നമ്പർ വണ്ണായി തുടരുന്നുവെങ്കിൽ അതിനനുയോജ്യമായ സാമൂഹികാവസ്ഥ പ്രധാനമായും നിലനിർത്തുന്നത് ഈ അഭ്യന്തര വകുപ്പാണ്.

എന്തായാലും കേരളത്തിലെ ജനങ്ങൾ പൊതുവിൽ പോലീസിൻ്റെ മാറ്റം തിരിച്ചറിയുന്നുണ്ട്, പ്രത്യേകിച്ചും ഈ കോവിഡ് കാലഘട്ടത്തിലെ പോലീസിൻ്റെ പകരം വെക്കാനാവാത്ത സേവനങ്ങളിലൂടെ.

🌹 മുഖ്യമന്ത്രി ഇന്ന് പത്രസമ്മേളനത്തിൽ സൂചിപ്പിച്ച പോലെ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഉണ്ടായിരുന്ന ജിഷ കൊലക്കേസ് മുതൽ, കൂടത്തായി കൊലപാതകം, പാമ്പ് കടിപ്പിച്ചു കൊന്ന കേസ് വരെ തെളിയിച്ചത് ഈ അഭ്യന്തരത്തിന്റെ മിടുക്ക് തന്നെയാണ്..

അഭ്യന്തരത്തിന്റെ ചില നേട്ടങ്ങൾ ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്..

⭕ സംസ്ഥാനത്തിന് അഭിമാനമായി രാജ്യത്തെ മികച്ച 10 പോലീസ് സ്റ്റേഷനുകളിൽ കേരളത്തിലെ പോലീസ് സ്റ്റേഷനും.

https://bit.ly/2zswLBL

⭕ രാജ്യത്ത് മികച്ച രീതിയിൽ കുറ്റാന്വേഷണം പൂർത്തീകരിച്ച് കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നതിൽ കേരളം ഒന്നാമത്.

https://bit.ly/2ZwuQH3

⭕ UAE യുടെ Best ‘M’ Government Service Award – 6th Edition സംസ്ഥാനപൊലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ ആയ ‘Traffic Guru’ വിന് ലഭിച്ചിട്ടുണ്ട്. UAE ഉപപ്രധാനമന്ത്രി ആണ് പ്രസ്തുത അവാർഡ് നല്കിയത്.

https://bit.ly/3gn1KQc

⭕ നൂതനസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി മനുഷ്യരൂപമുള്ള റോബോട്ട് സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പൊലീസായി.

https://bit.ly/2zwqMvN

⭕ ഗതാഗതം – ട്രാഫിക്ക്. കേരളത്തിലെ ആദ്യത്തെ ഡിജിറ്റലൈസ്ഡ് ട്രാഫിക് സിഗ്നൽ തിരുവനന്തപുരത്ത്.

https://bit.ly/2AUQOJj

⭕ ട്രാഫിക് ഫൈൻ ഈടാക്കാനുള്ള ഓൺലൈൻ സംവിധാനം നിലവിൽ വന്നിട്ടുണ്ട്. പ്രധാനറോഡുകളിൽ കൂടുതൽ ക്യാമറ സ്ഥാപിച്ച് ട്രാഫിക് നിരീക്ഷണം ശക്തമാക്കി.

https://bit.ly/2Tz8ror

⭕ സംസ്ഥാനത്ത് ഒരു വനിതാബറ്റാലിയൻ നിലവിൽ വന്നു. ഇതിനുപുറമെ പട്ടികവർഗ്ഗ വിഭാഗത്തിൽനിന്നുള്ള സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിൽ 21 വനിതാപൊലീസ് തസ്തികയും സൃഷ്ടിച്ചു. 200 താത്കാലിക തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.
മൊത്തം പൊലീസ്‌സേനയുടെ 15 ശതമാനം നിരക്കിലേക്കു വനിതാപൊലീസിന്റെ അംഗസംഖ്യ ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുതുടങ്ങി.

https://bit.ly/3gn26q0https://bit.ly/2Xd9rjjhttps://bit.ly/3gizONn

⭕ പോലീസ് സേനക്ക് കരുത്തായി ഇനി കാടിന്റെ മക്കളും..രാജ്യ ചരിത്രത്തിൽ ആദ്യമായി എന്ന ഖ്യാതിയോടെ ആണ് പൊലീസിലേക്ക് ആദിവാസികൾക്ക് റിക്രൂട്മെന്റ് നടത്തിയത്.. ആദിവാസി മേഖലയിൽ നിന്ന് 74 പേർക്കാണ് (52 യുവാക്കളും, 22 യുവതികളും) സർക്കാർ സർവ്വീസിൽ നിയമനം ലഭിച്ചത്.. ഇതിൽ അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമത്തിന് ഇരയായി മരിച്ച മധുവിന്റെ സഹോദരിയും ഉണ്ട്..

https://bit.ly/2XGPSQPhttps://bit.ly/3glzwp7

⭕ കടലിന്റെ മക്കളാവട്ടെ കടലിലെ പോലീസ്. കേരളത്തിന്റെസ്വന്തം സൈന്യത്തെ ചേർത്തുപിടിച്ചു സംസ്ഥാന സർക്കാർ.. കേരളത്തിന്റെ സൈന്യം ഇനി കോസ്റ്റല്‍ പൊലീസില്‍; തീരദേശസുരക്ഷ മുൻനിർത്തി 200 പേരെ 14 തീരദേശ പൊലീസ് സ്റ്റേഷനുകളിൽ കോസ്റ്റൽ വാർഡന്മാരായി നിയമിച്ചു. ഇതിന് ഓഖി ദുരന്തത്തിനിരയായവരുടെ കുടുംബത്തിന് മുൻഗണന നല്കി.

https://bit.ly/2TBunPPhttps://bit.ly/2Tz8Vef

⭕ ആറു ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകൾ ആരംഭിച്ചു. 54 പൊലീസ് സ്റ്റേഷനുകളിൽക്കൂടി നടപ്പിലാക്കും. നാല് തീരദേശ പൊലീസ് സ്റ്റേഷനുകൾ ആരംഭിച്ചു.

https://bit.ly/2ZB3Q9a

⭕ വനംവകുപ്പിൽ സ്ത്രീ പ്രാതിനിധ്യം

https://bit.ly/2ZxR63e

⭕ ഫയർ ഫോഴ്‌സിൽ വനിതകൾക്ക് പ്രത്യേക യൂണിറ്റ് തുടങ്ങൾ തയ്യാറെടുപ്പുകൾ തുടങ്ങി..

https://bit.ly/2ZzGaC1

⭕ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കണ്ടെത്തി തടയുന്നതിന്‌ കേരള പോലീസിന്റെ പിങ്ക്‌ പട്രോളിംഗ്‌ പ്രവര്‍ത്തനം ആരംഭിച്ചു.. വിളിക്കേണ്ട നമ്പര്‍ 1515.

https://bit.ly/2TEi05Ahttps://bit.ly/3gn2swQ

⭕ വളയം പിടിക്കാൻ വനിതകൾ; സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇനിമുതൽ വനിതാ ഡ്രൈവർമാരും

https://bit.ly/3gkX25B

⭕ ഫയർഫോഴ്സിന് ആധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ലഭ്യമാക്കി.കേരളാ ഫയർഫോഴ്സിൻ്റെ ചരിത്രത്തിലാദ്യമായി സേനയിൽ വനിതകളെ ഉൾപ്പെടുത്താനുള്ള നടപടി.

https://bit.ly/2TrTWmChttps://bit.ly/3ghzIWmhttps://bit.ly/2ZDWUYX

⭕ 13 പുതിയ പൊലീസ് സ്റ്റേഷനുകൾ കഴിഞ്ഞ വർഷം പൂർണ്ണതോതിൽ പ്രവർത്തനമാരംഭിച്ചു. 11 പൊലീസ് സ്റ്റേഷനുകളിലായി 390 പുതിയ തസ്തികകൾ അനുവദിച്ചു. ഇതിനുപുറമെ 2 കൺട്രോൾ റൂമുകൾക്കായി 80 തസ്തികകൾ അനുവദിച്ചു.

https://bit.ly/36vvxluhttps://bit.ly/3cWUW9X

💥 രജനിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തിലുള്ള കുറവ് തന്നെ കേരളത്തിന്റെ ക്രമസമാധാനം ഭദ്രമാണെന്ന തെളിയുന്നു.. സ്റ്റേറ്റു ക്രൈം റെക്കോർഡ്‌സ് ബ്യുറോ കണക്ക് പ്രകാരം കേരളത്തിൽ 2015 ല്‍ 6,53,408 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നാൽ 2019 ൽ ആകെ 4,52,787 കേസുകളെ രജിസ്റ്റർ ചെയ്തിട്ടുള്ളൂ.. ഇതിൽ IPC കേസുകള്‍ 2,57,074 എണ്ണമാണ് 2015 ല്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2019 ല്‍ ഇത് 1,76,017 ആയി കുറഞ്ഞു..

സേനക്ക് പേരുദോഷമുണ്ടാക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളില്ലായെന്നല്ല അത്തരം സംഭവങ്ങളാവർത്തിക്കാതിരിക്കാൻ കർശനമായ നടപടികളും സർക്കാർ കൈകൊണ്ടിട്ടുണ്ട്..

ശബരിമല വിധിയുമായി ബന്ധപ്പെട്ട വിഷയം ഒരു വർഗീയ കലാപത്തിലേക്ക് വഴി മാറാതെ ക്രമസമാധാനം പരിപാലിച്ചതും, കേരളം കണ്ട രണ്ട് പ്രളയങ്ങളിലും ആത്മാർത്ഥമായ ഇടപെടലുകളും വഴി കേരള പോലീസിന് ജനമനസ്സുകളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.

അതേ തലയുയർത്തി തന്നെയാണ് പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നത്.. ❤️

ബാക്കിയുള്ളവ മറ്റൊരു പോസ്റ്റായി നാളെ ഇടാം..

(തുടരും…)


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *