★★ആരുഭരിച്ചാലും കണക്കാണെന്നു പറയുന്നവർ വായിച്ചറിയാൻ….👇👇

📷 ശ്രീ ഉമ്മൻ ചാണ്ടി 5 കൊല്ലം കൊണ്ട് റാങ്ക് ലിസ്റ്റ് നീട്ടി നീട്ടി നടത്തിയതിനെക്കാൾ 20000 നിയമനങ്ങൾ ഈ സർക്കാർ 4 വർഷം കൊണ്ട് നടത്തി..

📷 ശ്രീ ഉമ്മൻ ചാണ്ടി 5 വർഷം കൊണ്ടുപിടിച്ച് പൂട്ടാൻ നടന്ന സർകാർ പള്ളിക്കൂടങ്ങളിലേക്ക്‌ പോയ നാല് വർഷം കുട്ടികൾ നിരനിരയായി പഠിക്കാനെത്തി.

📷 ശ്രീ. ഉമ്മൻ ചാണ്ടിയുടെ 5 വർഷം മരുന്നും ഡോക്ടറുമില്ലാതെ പണി കൊടുത്തു പട്ടി പെറ്റു കിടന്നിരുന്ന സർക്കാർ ആശുപത്രികൾ പോയ നാലു വർഷം കൊണ്ട് മികച്ച ആതുര സേവന കേന്ദ്രങ്ങളായി.

📷 ശ്രീ. ഉമ്മൻ ചാണ്ടി 5 വർഷം അഴിമതിയും ധൂർത്തും നടത്തി നഷ്ടത്തിലാക്കി പൂട്ടിയ പൊതുമേഖലാ സ്ഥാപനങ്ങൾ പോയ നാല് വർഷം കൊണ്ട് ലാഭത്തിലായി
തൊഴിലും സമൃദ്ധിയും കൈവരിച്ചു.

📷 ശ്രീ ഉമ്മൻ ചാണ്ടി 5 വർഷം നിരന്തരം കുടിശ്ശികയിട്ട 600 രൂപ പെൻഷൻ ഇരട്ടിയിൽ അധികമാക്കി ( ഇപ്പോൾ 1400 രൂപ)കഴിഞ്ഞ നാലു വർഷം ഒരിക്കലും കുടിശ്ശിക ഇല്ലാതെയും പലപ്പോഴും മുൻകൂറായും കൊടുത്തു..

📷 ശ്രീ.ഉമ്മൻ ചാണ്ടി ഭരിച്ച കാലം ഓണപ്പരീക്ഷ കഴിഞ്ഞാൽ പോലും കിട്ടാതിരുന്ന പാഠപുസ്തകം പോയ നാല് വർഷം അക്കാദമിക് വർഷം തുടങ്ങും മുന്നേ കുട്ടികളുടെ കയ്യിൽ എത്തിച്ചു.

📷 ശ്രീ.ഉമ്മൻ ചാണ്ടി ഭരിച്ച കാലം ചേറു കൊണ്ടു പണിത് കോടികൾ മുക്കിയ പാലാരിവട്ടം പഞ്ചവടിപ്പാലം ഈ സർക്കാർപാലം പൊളിച്ചു സിമന്റും കമ്പിയും ഉപയോഗിച്ച് പണിയുന്നു..

📷 ശ്രീ.ഉമ്മൻ ചാണ്ടി ഭരിച്ച 5 വർഷം വേനൽ കാണുമ്പോൾ തുടങ്ങുകയും പരീക്ഷാ കാലമാകുമ്പോൾ ഔദാര്യം പോലെ നിർത്തി വയ്ക്കുകയും ചെയ്തിരുന്ന” പവർകട്ട് “”ലോഡ് ഷെഡിംഗ്” എന്നീ പ്രതിഭാസങ്ങൾ പോയ നാല് വർഷം കൊണ്ട് മലയാളി മറന്നു…

📷 ശ്രീ.ഉമ്മൻ ചാണ്ടി ഭരിച്ച അഞ്ചു വർഷം കൊണ്ട് ഭവനരഹിതർക്ക് നിർമിച്ചു നൽകിയ 4800 വീടുകളുടെ സ്ഥാനത്ത് പോയ നാലു വർഷം രണ്ടു ലക്ഷത്തിൽ പരം വീടുകൾ ഈ സർക്കാർ നിർമിച്ചു നൽകി..( വീടൊന്നിന് കൊടുക്കുന്ന 4 ലക്ഷം രൂപയിൽ 78000 രൂപ കേന്ദ്ര വിഹിതം, ബാക്കി മൂന്നു ലക്ഷത്തി ഇരുപത്തി രണ്ടായിരം സംസ്ഥാനം നൽകുന്നത്.)

📷 ശ്രീ .ഉമ്മൻ ചാണ്ടി 5 കൊല്ലം കോടികൾ മുടക്കി ജനസമ്പർക്കം നടത്തിയും അല്ലാതെയും വിതരണം ചെയ്ത കോടി യുടെ സ്ഥാനത്ത് പോയ നാല് വർഷം കൊണ്ട് കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 4090 കോടി രൂപ ഇതിനകം വിതരണം ചെയ്തു.

📷 ശ്രീ. ഉമ്മൻ ചാണ്ടി ഭരിച്ച അഞ്ചു വർഷം സ്വപ്നം കാണാൻ പോലും ധൈര്യപ്പെടാത്ത ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതി ,പോയ നാല് വർഷം കൊണ്ട് ഈ സർക്കാർ പൂർത്തിയാക്കി…

📷 ശ്രീ ഉമ്മൻ ചാണ്ടി , അഞ്ചു വർഷം സ്വന്തം പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാടേ മറന്നെങ്കിൽ, LDF തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ 95% വും പോയ നാല് വർഷം കൊണ്ട് ഈ സർക്കാർ സഫലമാക്കി ..

📷 ശ്രീ. ഉമ്മൻ ചാണ്ടി ഭരിച്ച 5 വർഷം പാടെ അവഗണിക്കപ്പെട്ടിരുന്ന കാർഷിക മേഖല പോയ നാല് വർഷം കൊണ്ട് ഹരിത സമൃദ്ധമായി.. നെൽ ജൈവ പച്ചക്കറി കൃഷി ആയിരക്കണക്കിന് ഹെക്ടറുകളിലേക്ക്‌ വ്യാപിപ്പിച്ചു.

📷 ശ്രീ. ഉമ്മൻ ചാണ്ടി ഭരിച്ച അഞ്ചുവർഷം കൊണ്ട് സ്വന്തക്കർക്ക്‌ പതിച്ചു കൊടുത്ത നൂറുകണക്കിന് ഹെക്ടർ സർക്കാർ ഭൂമി പോയ നാല് വർഷം കൊണ്ട് ഈ സർക്കാർ തിരിച്ചു പിടിച്ചു..

📷 ശ്രീ ഉമ്മൻചാണ്ടി ഭരിച്ച അഞ്ചു വർഷം പതിവു ചടങ്ങുകൾ മാത്രം നടന്നിരുന്ന PWD വകുപ്പിന് കീഴിൽ ആയിരക്കണക്കിന് കിലോമീറ്റർ റോഡും നൂറുകണക്കിന് വലുതും ചെറുതുമായ പാലങ്ങളും മികച്ച ഗുണനിലവാരത്തിൽ പോയ നാലു വർഷം കൊണ്ട് ഈ സർക്കാർ പണിഞ്ഞു തീർത്തു..

📷 ശ്രീ.ഉമ്മൻ ചാണ്ടി സർക്കാർ അസാധ്യമെന്നു പറഞ്ഞു ഉപേക്ഷിച്ച ഇടമൺ കൊച്ചി 440 KV വൈദ്യുത ലൈൻ ഈ സർക്കാർ സധൈര്യം ഏറ്റെടുത്തു പൂർത്തിയാക്കി.

📷 ശ്രീ. ഉമ്മൻ ചാണ്ടി സർക്കാർ ഭരിച്ച അഞ്ചു വർഷം മനുഷ്യരുടെ കണക്കിൽ പോലും പെടുത്താതിരുന്ന അതിഥി തൊഴിലാളികൾക്ക് മിനിമം വേതനവും താമസിക്കാൻ അപനാ ഘർ ഭവനസമുച്ചയവും ഈ സർക്കാർ ഏർപ്പെടുത്തി..

📷 ശ്രീ . ഉമ്മൻ ചാണ്ടി സർക്കാർ പാടേ അവഗണിച്ചിരുന്ന ആരോഗ്യ സാങ്കേതിക മേഖലയിൽ , ഗ്ലോബൽ വൈറസ് നെറ്റ്വർക്കുമായി സഹകരണമുള്ള രാജ്യത്തെ ആദ്യത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഈ സർക്കാർ തിരുവനന്തപുരത്തു സ്ഥാപിച്ചു..

📷 ശ്രീ . ഉമ്മൻ ചാണ്ടി ഭരിച്ച അഞ്ചു വർഷവും, കോൺഗ്രസ്സ് സർക്കാരുകൾ ഒരു കാലവും തിരിഞ്ഞു നോക്കാത്ത ,കടുത്ത തൊഴിലാളി ചൂഷണം നിലനിന്നിരുന്ന 26 തൊഴിൽ മേഖലകളിൽ മിനിമം വേതനവും , തൊഴിലിടങ്ങളിൽ ഇരിക്കാനുള്ള അവകാശവും ഉറപ്പാക്കി ഈ സർക്കാർ ഉത്തരവിറക്കി.

📷 ശ്രീ. ഉമ്മൻചാണ്ടി ഭരിച്ച അഞ്ചു വർഷവും അതിനു മുൻപും മാലിന്യം തീണ്ടി ഒഴുക്കു നിലച്ചുകിടന്ന 17182 കിലോമീറ്റർ നദികൾ പോയ നാലുവർഷം കൊണ്ട് പ്രത്യേക കർമ്മപദ്ധതിയിലൂടെ ഈ സർക്കാർ നീക്കി പുനരുജ്ജീവിപ്പിച്ചു.

📷 ശ്രീ. ഉമ്മൻ ചാണ്ടി ഭരിച്ച അഞ്ചു വർഷവും ചുവപ്പു നാടയിൽ കുരുങ്ങിക്കിടന്ന
തീരദേശ ഹൈവേയും മലയോര ഹൈവേയും അന്താരാഷ്ട്ര നിലവാരത്തിൽ, റെക്കോർഡ് വേഗത്തിൽ ഈ സർക്കാർ പൂർത്തീകരിക്കുന്നു.

📷 ശ്രീ. ഉമ്മൻ ചാണ്ടി ഭരിച്ച 5 വർഷവും പൊതു വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തിന് ഒന്നും ചെയ്യാതിരുന്നെങ്കിൽ, ഈ സർക്കാർ സ പൊതുവിദ്യാലയങ്ങളുടെ നവീകരണത്തിന് ഇതിനകം 4000 കോടി രൂപ ചെലവിടുക്കുകയും 45000 ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുകയും ചെയ്തു.

📷 ശ്രീ ഉമ്മൻ ചാണ്ടി ഭരിച്ച അഞ്ചു വർഷം വേണ്ടപ്പെട്ടവർക്ക് ഭൂമി പതിച്ചു നൽകുകയായിരുന്നെങ്കിൽ പോയ നാലു വർഷം കൊണ്ട് ഒന്നര ലക്ഷത്തോളം പട്ടയങ്ങൾ ഈ സർക്കാർ അർഹരായവർക്ക്‌ കൈമാറി.

📷 വരും കാലത്തെ പറ്റി ധാരണയോ ഭാവനയോ ഇല്ലാതെ ശ്രീ ഉമ്മൻ ചാണ്ടി ഭരിച്ച 5 വർഷം കടന്നുപോയെങ്കിൽ ഭാവിയുടെ വാഹനമായ ഇലക്ട്രിക് കാർ നിർമിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചു ഫാക്ടറിയും സ്ഥാപിച്ച് വ്യവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന് തുടക്കമിട്ടു ഈ സർക്കാർ.

📷 ശ്രീ.ഉമ്മൻചാണ്ടി ഭരിച്ച 5 വർഷം സ്വപ്നം പോലും കാണാത്ത, സംസ്ഥാനത്തിന്റെ സ്വന്തം ഇന്റർനെറ്റ് ശൃംഖല കെ- ഫോൺ പോയ നാലു വർഷം കൊണ്ട് പൂർത്തീകരിച്ച് ഈ സർക്കാർ ഡിജിറ്റൽ അതിവേഗ യുഗത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നു .

📷 ശ്രീ. ഉമ്മൻ ചാണ്ടി ഭരിച്ച അഞ്ചു വർഷം സഹകരണ മേഖലയാകെ മുരടിച്ചു പോയെങ്കിൽ സഹകരണ മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകിയ ഇൗ സർക്കാർ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് മെച്ചപ്പെട്ട സേവനവും ആധുനിക സൗകര്യങ്ങളും ഒരുക്കുന്നതിനായി കേരളാ ബാങ്കിന് രൂപം നൽകി..
……………………………….
എണ്ണിപ്പറയാൻ ഇനിയും അങ്ങനെ ഒരുപാടുണ്ട്.
രാജ്യത്തിനാകെ അഭിമാനമായ പിണറായി സർക്കാറിൻ്റെ പ്രവർത്തനങ്ങൾ രാഷ്ട്രീയവൈരത്തിൻ്റെ ഭാഗമായി വലതുപക്ഷ ശക്തികൾ ഇകഴ്തി കാണിക്കുവാൻ ശ്രമിക്കുകയാണ്. അതിന് കൂട്ടായി BJP MP രാജീവ് ചന്ദ്രശേഖറിൻ്റെ സ്ഥാപനമായ ഏഷ്യാനെറ്റും, MRF റബ്ബർ ഫാക്ടറി മുതലാളിയുടെ പത്രമായ മനോരമയും, വൻ വ്യവസായ ശൃംഘലയുള്ള KTC ഗ്രൂപ്പിൻ്റെ പത്രമായ മാതൃഭൂമിയുമുൾപെടെ ഇവരോടൊപ്പമുണ്ട്. ഇവർ പരസ്യമായി
സര്‍ക്കാറിനെ കുറ്റപ്പെടുത്തുമ്പോൾ
നിഷ്പക്ഷമെന്ന് സ്വയം വിശേഷിപ്പിക്കുന്ന മറ്റു ചിലർ ഒരുളുപ്പുമില്ലാതെ പറയും.
ആര് ഭരിച്ചാലും കണക്ക് തന്നെയെന്ന്. അത്തരക്കാരാണ് നമ്മുടെ നാടിനെ കുട്ടിച്ചോറാക്കാൻ ഇറങ്ങി തിരിച്ച വലതുപക്ഷ ശക്തികൾ. അവരെ ഒറ്റപ്പെടുത്തിയല്ലാതെ നമ്മുടെ നാടിനു രക്ഷയില്ല….

Courtesy


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *