തിരുവനന്തപുരം
പൊതുജനാരോഗ്യ മേഖലയ്‌ക്ക് കരുത്തേകി സംസ്ഥാനത്ത് 75 കുടുംബാരോഗ്യ കേന്ദ്രംകൂടി പ്രവർത്തനമാരംഭിച്ചു. ആർദ്രം മിഷനിൽ സജ്ജമാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി.

ആർദ്രം മിഷന്റെ ഒന്നാംഘട്ടത്തിൽ 170 കുടുംബാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ 503 എണ്ണം അനുവദിച്ചതിൽ 216 എണ്ണം നേരത്തെ യാഥാർഥ്യമാക്കി. പുതിയ 75ഉം ഉൾപ്പെടെ സംസ്ഥാനത്ത് 461 കുടുംബാരോഗ്യകേന്ദ്രങ്ങളായി. ബാക്കിയുള്ളവയുടെ നിർമാണം പൂർത്തിയാക്കി വൈകാതെ തുറന്നുകൊടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓൺലൈനായി നടന്ന ചടങ്ങിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ മുഖ്യാതിഥിയായി. മന്ത്രിമാരായ എം എം മണി, എ സി മൊയ്‌തീൻ, സി രവീന്ദ്രനാഥ്, വി എസ് സുനിൽകുമാർ, കെ കൃഷ്‌ണൻകുട്ടി, ഡെപ്യൂട്ടി സ്‌പീക്കർ വി ശശി, ചീഫ് വിപ്പ് കെ രാജൻ എന്നിവർ സംസാരിച്ചു.അതാതിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എംപിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Read more: https://www.deshabhimani.com/news/kerala/news-national-07-10-2020/899514
0 Comments