പ്രളയത്തെ മറികടക്കാൻ പര്യാപ്തമാകുന്ന തരത്തിൽ ആലപ്പുഴ – ചങ്ങനാശ്ശേരി (എ.സി റോഡ്) സെമി എലിവേറ്റഡ് ഹൈവേ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ഇന്ന് നിര്‍വഹിക്കും. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 671.66 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുമരാമത്ത് വകുപ്പായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.

കുട്ടനാട്ടിലെ ജനത ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന എ.സി റോഡിൽ പ്രളയകാലത്ത് ഗതാഗതം നിലക്കുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാണ് പ്രളയത്തെ അതിജീവിക്കും വിധമുള്ള സെമി എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നത്. രണ്ടു വരി പാതയും നടപ്പാതയും ഉൾപ്പെടുന്ന റോഡ് ജിയോടെക്സ്റ്റൈല്‍ ലെയര്‍, ജിയോ ഗ്രിഡ്, കയര്‍ ഭൂവസ്ത്രത്താല്‍ എന്‍കേസ് ചെയ്ത സ്റ്റോണ്‍കോളം തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് നവീകരിക്കുന്നത്. താഴ്ന്ന അഞ്ച് സ്ഥലങ്ങളിൽ ഫ്ളൈ-ഓവര്‍ പണിയും. ചെറിയ വെള്ളപ്പൊക്കം നേരിട്ട സ്ഥലങ്ങളിൽ നീരൊഴുക്ക് സുഗമമാക്കുന്നതിനുവേണ്ടി ക്രോസ് വേകളും നിർമ്മിക്കും. റോഡു സുരക്ഷ ഉൾപ്പെടെ ഉറപ്പു വരുത്തുന്ന തരത്തിലാകും നിർമ്മാണം.

100ദിവസങ്ങൾ

100പദ്ധതികൾ


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *