ആലപ്പുഴ ജില്ല

  • വണ്ടാനം മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പൂർത്തിയായി, ആധുനിക രീതിയിൽ നവീകരിച്ച ഒ പി ബ്ലോക്ക് പ്രവർത്തനസജ്ജമായി. ആധുനിക ലക്ചർ ഹാൾ, പുതിയ ട്രോമാകെയർ യൂണിറ്റ് , പി ജി വിദ്യാർത്ഥികൾക്ക് കോർട്ടേഴ്സ്, പുതിയ ആധുനിക അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഓട്ടിസം സെൻറർ , കോവിഡ് പരിശോധനയ്ക്കായി ട്രൂനാറ്റ് പി സി ആർ ലാബ് എന്നിവ പൂർത്തിയായി.
  • 16 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. 38 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. ഇതോടെ ആറുമണിവരെ ഒ പി സേവനവും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കാനായി.
  • ജില്ലയിലെ 1022 സർക്കാർ എയ്ഡഡ് സ്കൂളുകൾ സ്മാർട്ടായി. 779 സ്കൂളുകളിൽ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാക്കി. 
  • ആലപ്പുഴയുടെ സ്വപ്ന പദ്ധതി ആലപ്പുഴ ബൈപ്പാസ് ജനങ്ങൾക്ക് സമർപ്പിച്ചു. നാലു പതിറ്റാണ്ടു മുമ്പ് തുടങ്ങിയ പദ്ധതി നാലു വർഷംകൊണ്ട് പൂർത്തിയാക്കി. 6.8 കിലോമീറ്റർ നീളത്തിൽ 2 റെയിൽ മേൽപ്പാലം ഉൾപ്പെടെയുള്ള എലിവേറ്റഡ് പദ്ധതി
  • ആലപ്പുഴയിൽ മുപ്പാലം നാൽപാലം ആക്കി. ശവക്കോട്ടപാലത്തിന് സമാന്തരമായി മറ്റൊരു പാലംകൂടി പൂർത്തിയായി. ആലപ്പുഴ – ചങ്ങനാശ്ശേരി സെമി എലിവേറ്റഡ് ഹൈവേ പദ്ധതി. കുട്ടനാട്ടിൽ മാത്രം 25 പാലങ്ങൾ പൂർത്തിയാകുന്നു. അഞ്ച് പാലങ്ങൾ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു അതു
  • ലൈഫ് മിഷൻ വഴി ഭവന രഹിതർക്ക് 16452 വീടുകൾ പൂർത്തീകരിച്ചു നൽകി. ഭൂരഹിത ഭവന രഹിതർക്ക് ഫ്ലാറ്റ് സമുച്ചയങ്ങൾ – ആലപ്പുഴയിൽ രണ്ടേക്കർ 15 സെന്റ് സ്ഥലത്ത് 156 ഫ്ലാറ്റുകൾ ഉള്ള സമുച്ചയം, മണ്ണഞ്ചേരിയിൽ 54 സെൻറ് 28 ഫ്ലാറ്റുകളുടെ സമുച്ചയം, പള്ളിപ്പാട് 50 സെൻറ് സ്ഥലത്ത് 44 ഫ്ലാറ്റുകളുടെ സമുച്ചയം എന്നിവ പൂർത്തിയാകുന്നു. 8 ഫ്ലാറ്റ് സമുച്ചയങ്ങൾ കൂടി നിർമിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി. ഇതിന്പുറമേ സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി വഴി 201 വീടുകൾ പൂർത്തിയാക്കി കൈമാറി
  • 2447 കോടി രൂപയുടെ കുട്ടനാട് പാക്കേജ് യാഥാർത്ഥ്യമായി
  • ആലപ്പുഴ മൊബിലിറ്റി ഹബ് യാഥാർത്ഥ്യമായി
  • കെ എസ് ഡി പി, കോമളപുരം സ്പിന്നിങ് മിൽ , കായംകുളം സ്പിന്നിങ് മിൽ , ഓട്ടോകാസ്റ്റ് , സ്റ്റീൽ ഫാബ്രിക്കേഷൻ , ഹോംകോ തുടങ്ങിയ എല്ലാം പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിൽ
  • സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ 1600 ആക്കി ഉയർത്തി മുടങ്ങാതെ എല്ലാ മാസവും നൽകുന്നു
  • കെ ഫോൺ പദ്ധതി യാഥാർഥ്യമായി. ജില്ലയിൽ സൗജന്യ-മിത നിരക്കിൽ അധിവേഗ ഇൻറർനെറ്റ് സൗകര്യം ലഭ്യമാകും
  • പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും ഇല്ലാത്ത അഞ്ച് വർഷങ്ങൾ

ആരോഗ്യ വകുപ്പ്

  • ആലപ്പുഴ ജനറൽ ആശുപത്രിയിൽ ആധുനിക രീതിയിൽ നവീകരിച്ച ട്രോമാകെയർ യൂണിറ്റ്, ഒ പി ബ്ലോക്ക്, കാത്ത് ലാബ്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, എന്നിവ യാഥാർഥ്യമായി
  • ചെട്ടിക്കാട് സർക്കാർ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തി. മുഹമ്മ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂർ ഒ പി പ്രവർത്തനം ആരംഭിച്ചു. ഇവിടെ രണ്ടു നിലകളുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമ്മിച്ചു. തുറവൂർ താലൂക്ക് ആശുപത്രിയിൽ ആധുനിക ട്രോമാകെയർ സെൻറർ ഉൾപ്പെടുന്ന കെട്ടിടം പണി പൂർത്തിയായി. ഇവിടെ അത്യാഹിത വിഭാഗം , ദന്തൽ യൂണിറ്റ് , ഡയാലിസിസ് യൂണിറ്റ് എന്നിവ പ്രവർത്തനം ആരംഭിച്ചു . ചേർത്തല താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിച്ചു. എം സി എച് ബ്ലോക്ക് നിർമ്മാണം പൂർത്തീകരിച്ചു. ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, ദന്തൽ ലാബ് , ഡിഅഡിക്ഷൻ സെൻറർ എന്നിവ തുടങ്ങി. കൂടാതെ അതെ എങ്ങനെ ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി മാസ്റ്റർപ്ലാൻ തയ്യാറാക്കി വരുന്നു.
  • ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ മൂന്നുനില ഒ പി കെട്ടിടവും ഡയാലിസിസ് യൂണിറ്റും പ്രവർത്തനം ആരംഭിച്ചു. നൂറനാട് സ്പെഷ്യാലിറ്റി ആശുപത്രി അനുവദിച്ചു. വള്ളികുന്നം , താമരക്കുളം , താഴെക്കര , നൂറനാട് , പാലമേൽ പിഎച്ച് സ്ത്രീകൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി . ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് , ഓപ്പറേഷൻ തീയേറ്റർ നവീകരണം , ലേബർ റും നവീകരണം തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. കായംകുളം താലൂക്ക് ആശുപത്രിയിൽ 5 നിലകളുള്ള പുതിയ ബ്ലോക്ക് അനുവദിച്ചു.

പൊതു വിദ്യാഭ്യാസം

  • 20918 ഐടി ഉപകരണങ്ങൾ വിവിധ സ്കൂളുകളിൽ ലഭ്യമാക്കി – 6803 ലാപ്ടോപ്പുകൾ, 4106 മൾട്ടിമീഡിയ പ്രൊജക്ടറുകൾ, 324 ഡി എസ് എൽ ആർ ക്യാമറ, 325 മൾട്ടി ഫംഗ്ഷണൽ പ്രിൻറ്റുകൾ , 310 എച്ച് ഡി വെബ്ക്യാമറകൾ , 310 എൽഇഡി ടെലിവിഷനുകൾ തുടങ്ങിയവയാണ് സ്കൂളുകളിൽ വിന്യസിച്ചത്. ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ 5 കോടി, മാവേലിക്കര ഗവൺമെൻറ് ഗേൾസ് എച്ച്എസ്എസ് അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതിന് 5 കോടി, കായംകുളം ഗവൺമെൻറ് ബോയ്സ് എച്ച്എസ്എസ് എസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 7 കോടി, ഗവൺമെൻറ് ടി വി എച്ച് എസ് എസ് ചാരമംഗലം 3 കോടി, ചേർത്തല തെക്ക് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ 3 കോടി, രാമപുരം ഗവൺമെൻറ് എച്ച്എസ്എസ് എസ് 3 കോടി , മണ്ണഞ്ചേരി ഗവൺമെൻറ് സ്കൂളിന് 3 കോടി , കലവൂർ പി പി സ്കൂളിന് 2 കോടി , മാരാരിക്കുളം എൽ പി സ്കൂൾ ഒരു കോടി, ശ്രീചിത്ര വിലാസം യു പി സ്കൂൾ ഒരു കോടി ചിലവിൽ ജില്ലയിലെ സ്കൂളുകൾ ആധുനിക വൽക്കരിച്ചു

ഹരിത കേരള മിഷൻ

  • 37 ഗ്രാമപഞ്ചായത്ത് 2 ബ്ലോക്ക് പഞ്ചായത്ത് 4 മുൻസിപ്പാലിറ്റികൾ ശുചിത്വ പദവിയിലേക്ക് ഉയർന്നു. പച്ചത്തുരുത്ത് പദ്ധതി ജില്ലയിൽ രണ്ട് നഗരസഭകളിലും 31 പഞ്ചായത്തുകളിലുമായി 50 പച്ചത്തുരുത്തുകൾ വിജയകരമായി പൂർത്തിയാക്കി. കരിപ്പേൽ ചാൽ പുനരുജ്ജീവന പദ്ധതി, ബുധനൂർ, ചെന്നിത്തല പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കുട്ടംപേരൂർ ആറ് പായലും പോളയും മാറ്റി മാലിന്യ മുക്തമാക്കി. കാർഷിക മേഖലക്ക് പ്രാധാന്യം നൽകുന്ന ഹരിതം ഹരിപ്പാട് പദ്ധതി തുടങ്ങി.

പൈതൃക പദ്ധതി

  • 35 കോടിയുടെ പുതിയ പദ്ധതികൾ. 122 കോടി യുടെ പുനരുദ്ധാരണ പദ്ധതി. കയർ പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിന് 10 കോടി. തുറമുഖ സംരക്ഷണത്തിൽ 1.25 കോടി. 9.683 കൊടിയുടെ കളർ ഹിസ്റ്ററി മ്യൂസിയം. 5.4275 കോടി രൂപ ചെലവ് 100 മ്യൂസിയം. 5.88 കൂടി ചിലവിൽ പോർട്ട് മ്യൂസിയം എന്നിവയാണ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
  • ആലപ്പുഴയുടെ പ്രതാപ കാലത്തിന്റെ ശേഷിപ്പായ കടൽ പാലത്തിന്റെ പുനർനിർമാണത്തിന് 15.2 കോടി രൂപ. 6.7 കോടി രൂപ ചെലവിൽ മുതലപ്പൊഴിയുടെ നിർമ്മാണം പൂർത്തീകരിച്ചു. 4.05 കോടി രൂപ ചെലവിൽ ബീച്ച് സൗന്ദര്യവൽക്കരണം. 30 കോടി രൂപ ചെലവ് ഒന്നാംഘട്ട കനാൽ നവീകരണം പൂർത്തിയായി. രണ്ടാം ഘട്ടം ആരംഭിച്ചു. മാരിടൈം സിഗ്നൽ മ്യൂസിയം പൂർത്തീകരിച്ചു. ഗുജറാത്ത് ഹെറിറ്റേജ് സെൻറർ, ഗാന്ധിമ്യൂസിയം എന്നിവയും യാഥാർത്ഥ്യമാകുന്നു

പൊതുവിതരണ വകുപ്പ്

  • ജില്ലയിൽ വിശപ്പ് രഹിത പദ്ധതി നടപ്പിലാക്കി. ഇതിനായി കുടുംബശ്രീയുടെ അമ്പതോളം ജനകീയ ഭക്ഷണശാലകൾ ജില്ലയിൽ പ്രവർത്തിക്കുന്നു. പൊതുവിതരണ വകുപ്പിന്റെ കീഴിൽ സുഭിക്ഷ ഭക്ഷണശാലകളും ആരംഭിച്ചു. ഒന്നാം ഘട്ടത്തിൽ അശരണരായ കിടപ്പുരോഗികൾക്ക് സൗജന്യഭക്ഷണം വീടുകളിൽ എത്തിച്ചുനൽകി. രണ്ടാംഘട്ടത്തിൽ പൊതു ജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് അ ഭക്ഷണം നൽകുന്നതിന് ന്യായവില സുഭിക്ഷ ഹോട്ടലുകൾ ആലപ്പുഴയിലും ചേർത്തലയിലും ആരംഭിച്ചു. ജനകീയ ഭക്ഷണശാലകളിലും സുഭിക്ഷ ഹോട്ടലിലും 20 രൂപയ്ക്ക് ഊണ് ലഭിക്കും
  • ഭക്ഷ്യസുരക്ഷാ നിയമം ജില്ലയിൽ നടപ്പിലാക്കി പൊതുവിതരണ സംവിധാനത്തെ പുനരുജ്ജീവിപ്പിച്ചു. റേഷൻ കടകൾ നവീകരിച്ചു. വാതിൽപ്പടി വിതരണം തുടങ്ങി. റേഷൻ വിഹിതം അറിയാൻ എസ്എംഎസ് സംവിധാനം നടപ്പിലാക്കി. പ്രളയകാലത്ത് സപ്ലൈകോ ഔട്‌ലെറ്റുകൾ വഴി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. സൗജന്യ റേഷനും സൗജന്യ ഭക്ഷ്യ കിറ്റും ലഭ്യമാക്കി. ചേർത്തലയിൽ സപ്ലൈകോ പീപ്പിൾസ് ബസാർ ആരംഭിച്ചു. കോവിഡ് കാലത്ത് 569769 സൗജന്യ കിറ്റുകൾ പ്രത്യേകം വിതരണം ചെയ്തു. ആത്മ- നിർഭർ പദ്ധതിയിലൂടെ അതിഥി തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. 

കൃഷി വകുപ്പ്

  • പ്രളയത്തിനുശേഷം റെക്കോർഡ് നല്ല ഉല്പാദനവും സംഭരണവും നടത്തി. പ്രളയത്തിൽ വ്യാപകമായി കൃഷി നശിച്ചെങ്കിലും കർഷകരെ സർക്കാർ ചേർത്തുനിർത്തി. 40 ലക്ഷത്തോളം മെട്രിക് ടൺ നെല്ല് സംഭരിച്ചു. ഇതുവഴി 1500 കോടിയോളം രൂപ കർഷകർക്ക് ലഭിച്ചു.
  • 16 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച ഏക സംസ്ഥാനമാണ് കേരളം. നെല്ലിന് രാജ്യത്ത് ഏറ്റവും ഉയർന്ന തറവിലയായ 28 രൂപ കേരളത്തിൽ മാത്രം. വിള ഇൻഷൂറൻസ് നടപ്പിലാക്കി. കർഷകത്തൊഴിലാളികൾക്ക് 1600 രൂപ വീതം മാസ പെൻഷൻ മുടങ്ങാതെ ലഭ്യമാക്കുന്നു. കർഷകരിൽ വ്യക്തി നടപടികളിൽ നിന്നും സംരക്ഷിക്കുന്നതിന് കർഷക കടാശ്വാസ കമ്മീഷൻ. കർഷക ക്ഷേമ ബോർഡ് രൂപീകരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം

പൊതുമരാമത്ത് വകുപ്പ്

  • ആലപ്പുഴ ബൈപാസിന് പുറമേ ജില്ലയിലെ റോഡുകൾ പാലങ്ങൾ കെട്ടിടങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വൻകുതിപ്പ് . അമ്പലപ്പുഴ മണ്ഡലത്തിലെ റോഡ് ഉൾപ്പടെയുള്ള വികസനത്തിന് 2000 കോടി രൂപ വികസന പ്രവർത്തനങ്ങൾ നടത്തി. ഈ മണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ bm&bc നിലവാരത്തിൽ നവീകരിച്ചു. ഇതിനുപുറമേ 70 കോടി ചെലവിൽ 54 റോഡുകളും നവീകരിച്ചു. പുതിയ കാലം പുതിയ നിർമ്മാണം എന്ന ആശയത്തിലൂന്നി പ്ലാസ്റ്റിക് കയർ ഭൂവസ്ത്രം തുടങ്ങി നൂതന സാങ്കേതികവിദ്യയിൽ ഉൾപ്പെടുത്തിയാണ് നവീകരണം നടന്നത്
  • റോഡുകൾക്കായി 2900 കോടി ചെലവിൽ ജില്ലയിൽ ആകെ നടത്തിയത് 1380 പ്രവർത്തികളാണ്. ആലപ്പുഴ – തിരുവല്ല റോഡ്, കണിച്ചുകുളങ്ങര ബീച്ച് – എൻ എച്ച് 66 റോഡ്, കഞ്ഞിക്കുഴി – മുഹമ്മ റോഡ് , തിരുവിഴ ക്രോസ് റോഡ്, ചേർത്തല – തണ്ണീർമുക്കം റോഡ് , പുതിയകാവ് ബുദ്ധ ജംഗ്ഷൻ – കല്ലുമല കറ്റാനം റോഡ് , താമരക്കുളം വെറ്റമുക്ക് റോഡ് , കാമ്പിശ്ശേരി – ചൂനാട് – താമരക്കുളം റോഡ് , ആലപ്പുഴ – ചങ്ങനാശ്ശേരി റോഡ് , ഭഗവതിപ്പടി – മല്ലിക്കാട്ട് കടവ് റോഡ് , ആലപ്പുഴ – മധുരൈ ഹൈവേ തുടങ്ങി ജില്ലയിലെ എല്ലാ റോഡുകളും ആധുനിക രീതിയിൽ നവീകരിച്ചു
  • ജില്ലയിൽ 2400 കോടി ചിലവിൽ 74 പാലങ്ങളാണ് ഈ സർക്കാരിന്റെ കാലത്ത് പൂർത്തിയായത്. പടഹാരം പാലം , പള്ളാത്തുരുത്തി ഔട്ട്പോസ്റ്റ് പാലം , തോട്ടപ്പള്ളി നാലുചിറ പാലം , മാമ്പ്രക്കുന്നേൽ റെയിൽവേ മേൽപ്പാലം പാലം , മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം , നേരെകടവ് അക്കേകടവ് പാലം , ആലപ്പുഴ മുപ്പാലം , ജില്ലാ കോടതി പാലം , നെഹ്റുട്രോഫി പാലം , കല്ലുമല റെയിൽവേ മേൽപ്പാലം തുടങ്ങിയവ ഇതിൽ ചിലതു മാത്രം
  • തലയുയർത്തി പുതിയ കെട്ടിടങ്ങൾ. ചെങ്ങന്നൂരിൽ ശബരിമല ഇടത്താവളം 7 നിലകളുള്ള ഹരിപ്പാട് റവന്യൂ ടവർ , പോലീസ് പാർപ്പിട സമുച്ചയം , ആലപ്പുഴ ടി ഡി എം സി. പി ജി ഹോസ്റ്റൽ , ചേർത്തല ഗവൺമെൻറ് പോളിടെക്നിക് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് , ചെങ്ങന്നൂർ കോടതി സമുച്ചയം , ഹരിപ്പാട് കോടതി സമുച്ചയം എന്നിവയുൾപ്പടെ ആധുനിക കെട്ടിടങ്ങൾ പൂർത്തീകരിച്ചു

മറ്റ് വികസന പ്രവർത്തനങ്ങൾ

  • ചെങ്ങന്നൂർ സമ്പൂർണ്ണ കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കി. 34379 ഗാർഹിക കണക്ഷനുകൾ വഴി 1.66 ലക്ഷം ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന ബൃഹത് പദ്ധതി. 230 കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന ഹരിപ്പാട് കുടിവെള്ള പദ്ധതി പൂർത്തിയാകുന്നു. ജലജീവൻ മിഷൻ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. 
  • ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചെറുകിട-ഇടത്തരം മേഖലയിൽ 4774 എം എസ് എം ഇ യൂണിറ്റുകൾ തുടങ്ങി. ഇതിലൂടെ 450 കോടി രൂപയുടെ നിക്ഷേപം സാധ്യമാക്കി. എമർജൻസി ഗ്യാരണ്ടി സ്കീമിൽ 343 കോടി രൂപ കോവിഡ് പുനരധിവാസത്തിനായി അനുവദിച്ചു. ദി ആലപ്പി സഹകരണ സ്പിന്നിങ് മിൽ പുനരുദ്ധാരണ പദ്ധതി പൂർത്തിയായി.
  • വീടില്ലാത്ത മത്സ്യത്തൊഴിലാളികൾക്ക് പുനർഗേഹം പദ്ധതിയിലൂടെ 136 ഗുണഭോക്താക്കൾക്ക് ഭൂമി ലഭ്യമാക്കി
  • മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായുള്ള വിദ്യാതീരം പദ്ധതിയിലൂടെ ബാങ്ക് പരിശീലനം പി എസ് സി പരിശീലനം മെഡിക്കൽ എൻട്രൻസ് പരിശീലനം സിവിൽ സർവീസ് പരിശീലനം എന്നിവ നൽകി വരുന്നു
  • ആറാട്ടുപുഴ ഫിഷ്മിൽ ഫാക്ടറി പ്രവർത്തനസജ്ജമായി. വേമ്പനാട് കായൽ സംരക്ഷണ പദ്ധതി തുടങ്ങി. പള്ളിപ്പുറം മെഗാ സീഫുഡ് പാർക്ക് ആരംഭിച്ചു
  • ജില്ലയിൽ സമ്പൂർണ്ണ വൈദ്യുതീകരണം പൂർത്തിയായി
  • കയർ ഉത്പാദനത്തിൽ ആധുനികവൽക്കരണവും യന്ത്രവൽക്കരണവും നടപ്പിലാക്കി
  • വിനോദസഞ്ചാരത്തിന് പുതിയ മുഖം – പുനർനിർമ്മിച്ച കായംകുളം റസ്റ്റ് ഹൗസ് നാടിന് സമർപ്പിച്ചു. വേഗ പദ്ധതിയിലൂടെ കോട്ടയം – ആലപ്പുഴ , കുമരകം – പാസഞ്ചർ കം ടൂറിസ്റ്റ് സർവീസ് തുടങ്ങി
  • 1016 പേർക്ക് പട്ടയം വിതരണം ചെയ്തു. 116 പേർക്ക് കൈവശരേഖ നൽകി. ചിങ്ങോലി കഞ്ഞിക്കുഴി പാണാവള്ളി പട്ടണക്കാട് വള്ളിക്കുന്ന് വില്ലേജ് ഓഫീസുകൾ സ്മാർട്ട് ഓഫീസുകളായി. വില്ലേജ് ഓഫീസ് സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കി.
  • അർത്തുങ്കൽ മത്സ്യബന്ധന തുറമുഖ പദ്ധതി പൂർത്തിയാകുന്നു. ചെത്തി മത്സ്യബന്ധന തുറമുഖ പദ്ധതി ആരംഭിച്ചു. കായംകുളം മത്സ്യബന്ധന തുറമുഖം ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖം പൂർത്തിയാകുന്നു. ജില്ലയിലെ എടത്വ ഫിഷ്ഫാമിന്റെ  പ്രവർത്തികൾ അവസാന ഘട്ടത്തിൽ. ആലപ്പുഴ ബീച്ചിലെ പുതിയ തുറമുഖ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്കുള്ള തുറമുഖ കോട്ടേഴ്സ് നിർമ്മാണം പൂർത്തിയായി. 
  • ചെങ്ങന്നൂർ സ്റ്റേഡിയം നിർമാണം അവസാനഘട്ടത്തിൽ. പ്രീതി കുളങ്ങര സ്റ്റേഡിയം പൂർത്തിയായി. ആലപ്പുഴ റോവിങ്ങ് അക്കാദമി യാഥാർഥ്യമായി. രാജ കേശവദാസ് നീന്തൽകുളം പൂർത്തിയായി
  • കായംകുളം മൾട്ടിപ്ലക്സ് സിനിമ തിയേറ്റർ നിർമ്മാണം പുരോഗമിക്കുന്നു. കുമാരകോടിയിലെ ആശാൻ സ്മാരക മന്ദിരം ആധുനികരീതിയിൽ പുനർനിർമ്മിച്ചു. അരൂർ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമായി.
  • സമ്പൂർണ്ണ വൈദ്യുതീകരണ – വെളിയിട വിസർജ്ജനമുക്ത ജില്ലയായി ആലപ്പുഴ പ്രഖ്യാപിക്കപ്പെട്ടു
  • 100 കയർ പിര സംഘങ്ങൾ ആധുനിക ഫാക്ടറി രീതിയിലേക്ക് ഉയർത്തി. പത്തു കോടി രൂപ ചെലവിൽ ലിവിങ് കയർ ഫാക്ടറി നിർമാണം പൂർത്തിയാകുന്നു. കയർ, കയർ ഉൽപ്പന്ന സംഭരണ പലമടങ്ങായി ഉയർന്നു
  • ആലപ്പുഴയുടെ ജീവനാഡികളായ കനാലുകൾ മാലിന്യമുക്തമായി. 
  • ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി മുസരീസ് മാതൃകയിലേക്ക്. ഒരു ഡസനിലധികം ആധുനിക മ്യൂസിയങ്ങൾ പൂർത്തിയായി

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *