“പ്രതിപക്ഷ നേതാവിനെ കാണുമ്പോൾപറയും ഉമ്മൻചാണ്ടിയെ കാണാൻ’;

ആർഎസ്‌പിക്ക്‌ സീറ്റ്‌ ഏതൊക്കെ എന്ന്‌ വ്യക്തത വരുത്തുന്നതിൽ യുഡിഎഫ്‌ നേതാക്കൾ  വട്ടംകറക്കിയെന്ന്‌ സംസ്ഥാന സെക്രട്ടറി എ എ അസീസ്‌. പ്രതിപക്ഷ നേതാവിനെ കാണുമ്പോൾപറയും ഉമ്മൻചാണ്ടിയെ കാണാൻ. അവിടെ ചെല്ലുമ്പോൾ കെപിസിസി പ്രസിഡന്റിനെ കാണാൻ നിർദേശിക്കും. പിന്നെ കെ സി വേണുഗോപാലിനെയും എം എം ഹസനെയും കാണാൻ പറയും. ഒടുവിൽ അവർ തീരുമാനമാക്കാതെ ഡൽഹിക്ക്‌ പോയി. പിന്നെ നേതാക്കളെ ടെലിഫോണിൽ വിളിച്ച്‌ കർശനമായി പറഞ്ഞപ്പോഴാണ്‌ കയ്‌പമംഗലത്തിനു‌ പകരം മട്ടന്നൂർ തന്നത് ‌–-അസീസ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇരവിപുരം, കുന്നത്തൂർ, ചവറ, ആറ്റിങ്ങൽ എന്നിവയ്ക്കു പുറമെ മട്ടന്നൂരിലാണ്‌ ആർഎസ്‌പി മത്സരിക്കുക. ആറ്റിങ്ങലും കയ്‌പമംഗലവും മാറ്റിത്തരണമെന്ന്‌  ആവശ്യപ്പെട്ടിരുന്നെങ്കിലും കോൺഗ്രസ്‌ സമ്മതിച്ചില്ല. കയ്‌പമംഗലത്തേക്കാൾ എന്ത്‌ വിജയസാധ്യതയാണ്‌ മട്ടന്നൂരിൽ ഉള്ളതെന്ന ചോദ്യത്തിന്‌ അല്ലാതെ എന്തുചെയ്യുമെന്നായിരുന്നു മറുപടി. ഇതിനുതന്നെ ഒരുപാട്‌ പാടുപെട്ടു. നേമത്ത്‌ ഉമ്മൻചാണ്ടിയൊ രമേശ്‌ ചെന്നിത്തലയൊ മത്സരിക്കേണ്ടതില്ലെന്നും അസീസ്‌ പറഞ്ഞു. അവർക്ക്‌ അവരുടെ മണ്ഡലംതന്നെയാണ്‌ നല്ലത്‌. ‌നേമത്ത്‌ ഉമ്മൻചാണ്ടിയും ചെന്നിത്തലയും മത്സരിക്കുമെന്ന്‌ തോന്നുന്നില്ല. മുതിർന്ന നേതാക്കളെ അവിടെ മത്സരിക്കാവൂ എന്നില്ല – അസീസ്‌ പറഞ്ഞു.

A A Azeez’s comment on UDF behaviour


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *