തിരു:
ആറ്റിങ്ങലിൽ ബിജെപി ,കോൺഗ്രസ്, ശിവസേന ബന്ധമുപേക്ഷിച്ച് മുപ്പതോളം പേർ സി പി ഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ബിജെപിയുടെയും കോൺഗ്രസിന്റെയും കൊലപാതക രാഷ്ട്രീയത്തിൽ മനംമടുത്തും പിണറായി സർക്കാരിന്റെ ജനകീയ ഭരണത്തിന്‌ ഐക്യദാർഡ്യം പ്രഖ്യാപിച്ചുമാണ്‌ ഇവർ സിപിഐ എമ്മിൽ ചേരാൻ തീരുമാനിച്ചത്‌.

ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മാറിയെത്തിയവരെ ചെങ്കൊടി കൈമാറി സ്വീകരിച്ചു. മുദാക്കലിൽ പെയ്ക‌മുക്ക് പ്രദേശത്ത് നിന്നും ആർ എസ് എസ് മുൻ മുഖ്യ ശിക്ഷക് സുഭാഷ് ബാബു, ബിജു, അതുല്യ, ജലജ കുമാരി, ദിലീപ്, അയിലത്ത് നിന്നും ബി ജെ പി പ്രവർത്തകരായ അരുൺ, പ്രവീൺ, പ്രദീപ്, വാളക്കാട്ട് പ്രദേശത്തെ ബി ജെ പി പ്രവർത്തകരായ സുരേഷ് പച്ചയിൽ, അനീഷ്, അരുൺ അടക്കം പതിമൂന്നോളം ആർഎസ്എസ്,ബി ജെ പി പ്രവർത്തകരും കടയ്ക്കാവൂർ സ്വദേശികളും കോൺഗ്രസ് പ്രവർത്തകരുമായ ലാലു, ജയചന്ദ്രൻ ,സജയ രാജ്, ഭാസി, സോനു സുരേഷ്, ബാലു, വിഷ്ണു എന്നിവരും,ബിജെപി, ശിവസേന പ്രവർത്തകരും നിലയ്ക്കാമുക്ക് സ്വദേശികളുമായ വിഷ്ണു, അനൂപ്,അനീഷ് , അരുൺ എന്നിവരും കല്ലൂർക്കോണം സ്വദേശികളായ രാജീവ്, രാജേഷ്, ദിനു, നിജു, ബിജു എന്നിവരുമാണ്‌ സിപിഐ എമ്മിലേക്കെത്തിയത്‌.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *