കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ ഉരുണ്ടുകളിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. അന്താരാഷ്‌ട്ര വലപണിയിൽ ക്രൂഡ് ഓയിൽവില വലിയ രീതിയിൽ കുറഞ്ഞിരിക്കുമ്പോൾ ഇന്ത്യയിൽ കൂട്ടിയതിനെക്കുറിച്ചായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. എന്നാൽ പരസ്‌പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ മുരളീധരന്റെ മറുപടി ആർക്കും മനസ്സിലായില്ല.
“പെട്രോളിന്റെ വില കുറഞ്ഞിരിക്കുകയാണ്, അതിന്റെ ഒരംശമാണ് കൂട്ടിയത്. ഇതിൽ ലോജിക് ഒന്നുമില്ല, അന്താരാഷ്‌ട്ര വിപണിയിൽ കുറയുമ്പോൾ അവിടെ കുറഞ്ഞതിന്റെ കുറച്ച് ഇവിടെ കൂട്ടിയിട്ടുണ്ട്. കൂട്ടിയെങ്കിലും വില കുറയുകയാണ് ചെയ്യുന്നത്. അത്രയും തന്നെ ഇവിടെ കൂട്ടിയിട്ടില്ല. മൂന്ന് രൂപ കൂട്ടിയെങ്കിലും മൊത്തം വില കൂടുന്നില്ല. ഈ തുക ആരും വീട്ടിൽ കൊണ്ടുപോകുന്നില്ല’ – മുരളീധരൻ പറഞ്ഞു.
കോവിഡ് 19 ഭീതിക്കിടയില്‍ പൊതുജനത്തിന് ഇരുട്ടടി നല്‍കി കേന്ദ്ര സര്‍ക്കാര്‍ മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കൂട്ടി. പെട്രോളിനും ഡീസലിനും ചുമത്തുന്ന പ്രത്യേക എക്സൈസ് തീരുവ രണ്ട് രൂപ വര്‍ധിപ്പിച്ചു. എട്ട് രൂപയായിരിക്കും ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനുമുള്ള പ്രത്യേക എക്സൈസ് തീരുവ. റോഡ് സെസും ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. 10 രൂപയായിരിക്കും റോഡ് സെസ്. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്പോഴുള്ള നികുതി നഷ്ടം കുറക്കുന്നതിനാണ് ഇന്ധനികുതി കൂട്ടിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശവാദം.
Read more: https://www.deshabhimani.com/news/kerala/petrol-price-hike-v-muraleedharan/859690
0 Comments