ലോകത്തെ തന്നെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങളിലൊന്ന്. അതാണ് കുടുംബശ്രീ. കേരളത്തിൻ്റെ സാമൂഹ്യ മുന്നേറ്റ ചരിത്രത്തിൽ സ്ത്രീ ശാക്തീകരണ രംഗത്ത് ഇടതുപക്ഷത്തിന്‍റെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് കുടുംബശ്രീ.
കുടുംബശ്രീ പിരിച്ച് വിടണമെന്നായിരുന്നു കോണ്‍ഗ്രസ്സുകാര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.
മാത്രവുമല്ല ആ പ്രസ്ഥാനത്തെ തകർക്കാൻ പറ്റാവുന്ന വഴികളൊക്കെ അവർ അധികാരത്തിലിരിക്കുമ്പോൾ ശ്രമിച്ചിട്ടുമുണ്ട്. എന്നാല്‍ ഇടതുപക്ഷം അധികാരത്തിലേറുന്ന സമയത്ത് ആ പ്രസ്ഥാനത്തെ നിരന്തരം വെള്ളവും വളവും നല്‍കി പരിപോഷിപ്പിച്ചുകൊണ്ടേയിരുന്നു.
കുടുംബശ്രീ പ്രസ്ഥാനത്തിന്‍റെ ഏറ്റവും സുവര്‍ണ കാലഘട്ടങ്ങളിലൊന്നായിരുന്നു ഈ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍. എണ്ണമറ്റ ചെറുകിട സംരഭങ്ങളും പതിനായിരക്കണക്കിന് തൊഴിലുകളും സൃഷ്ടിക്കാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു. സര്‍ക്കാറിന്‍റെ നൂറ് ദിന കര്‍മ പദ്ധതിയിലെ അന്‍പതിനായിരം തൊഴില്‍ സൃഷ്ടിച്ചതില്‍ ബഹു ഭൂരിപക്ഷവും കുടുംബശ്രീ വഴി ആയിരുന്നു.
കൊറോണ മഹാമാരി കാലത്ത് ജനങ്ങളിലേക്ക് പണം നേരിട്ട് എത്തിച്ചാലേ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ എന്ന ഇടതുപക്ഷ സാമ്പത്തിക നയം ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കാന് കുടുംബശ്രീ വഴി സാധിച്ചു.
0 Comments