ഏട്ടുകാലി മമ്മുഞ്ഞുകൾ അവതാര പിറവി എടുക്കാൻ ഇനി അധികകാലം ഇല്ലാ എന്നത് കൊണ്ട് ഇടമൺ – കൊച്ചി പവർ ഹൈവേ സംബന്ധിച്ച് സവിസ്തരം പ്രതിപാദിക്കയാണ്.
🔴2005 ൽ കൂടംകുളം നിലയത്തിൽ നിന്നുള്ള വൈദ്യുതി കടത്തുന്നതിനുള്ള പദ്ധതിക്ക് സെൻ്റർ ഫോർ ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി അംഗീകാരം നൽകുന്നത്.
🔴കേന്ദ്ര പൊതുമേഖല സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷനെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചത്.
🔴2008 ലാണ് 1800 കോടി മുതൽ മുടക്കുള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നത്.
🔴കൂടംകുളം മുതൽ തിരുനെൽവേലി വരെയുള്ള ലൈൻ ആദ്യം പൂർത്തിയായി.
🔴2010 ഓടെ തിരുനെൽ വേലി മുതൽ ഇടമൺ വരെയുള്ള ഭാഗവും പൂർത്തിയായി.
🔴2011 ലാണ് കൊച്ചി മുതൽ മാടക്കത്തറ വരെയുള്ള ലൈൻ പൂർത്തിയായത് .ഒപ്പം കൊച്ചി പള്ളിക്കരയിലേ 400 KV സബ് സ്റ്റേഷനും.
പിന്നീട്ട് ഒരടി ഈ പദ്ധതി മുന്നോട്ട് നീങ്ങിയില്ലാ. സ്ഥലമുടമക്കളുടെ പ്രതിഷേധം മൂലം. ഒരർത്ഥത്തിൽ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
ഇനി ചരിത്രമായ കാര്യമാണ് പറയുന്നത്.
🔴പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന ഉടൻ ഈ പ്രശ്നം എറ്റെടുത്തു.കർഷകരെ ,ജന പ്രതിനിധികളെ ,സ്ഥലം ഉടമക്കളെ വിളിച്ച് ചേർത്ത് ‘ ചർച്ച നടത്തി.പ്രത്യേക നഷ്ടപരിഹാര പാക്കേജിന് രൂപം നൽകി.263 കോടി രൂപയുടെ പാക്കേജാണ് സ്ഥലമുടമകൾക്കായി ഗവൺമെൻ്റും KSEB യും തയ്യാറാക്കിയത്.
⭕ഇടമൺ – കൊച്ചി പവർ ഹൈവേയുടെ മൊത്തം നീളം 148. 3 കിലോമിറ്ററാണ്.
447 ടവറുകളാണ് ഈ ലൈനിൽ ഉള്ളത്.
⭕ആകെ ഉള്ള 447 ടവറുകളിൽ 351 ടവറുകളും പൂർത്തികരിച്ചത് പിണറായി ഗവൺമെൻ്റാണ്. ഇതര ഗവൺമെൻ്റുകളുടെ 3 1/2 ഇരട്ടിയിൽ അധികം വരൂമിത്.
⭕148. 3 കിലോമിറ്റർ പവർ ഹൈവേയിൽ 138.8 കിലോമിറ്റർ ലൈനും, അതായത് ആകെ ലൈനിൻ്റെ 93.5 % ഈ രണ്ടര വർഷത്തിനിടയിൽ പുർത്തികരിച്ച് 2019 നവംബർ 18 ന് ഇടമൺ – കൊച്ചി പവർ ഹൈവേ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
🔸️ഇനി പദ്ധതിയിലുടെ കേരളം കൈവരിച്ച നേട്ടങ്ങളാണ് ഏതാനും പോയിൻ്റുകളിൽ ചുവടെ.🔸️
◾1 ) സംസ്ഥാനത്തിന് വൈദ്യുതി ഇറക്കുമതി ചെയ്യുന്നതിനുള്ള ശേഷി വർധിച്ചു.
◾2 ) കേന്ദ്ര വിഹിതം മുഴുവനായും കൃത്യതയോടെ ഉപയോഗപ്പെടുത്താൻ സാധിക്കുന്നു.
◾3 ) പ്രസരണ ലഭ്യത ഉറപ്പാക്കുകയും ,അറ്റകുറ്റപ്പണി വേണ്ടി വരുമ്പോൾ തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കാനും കഴിയും.
◾4) കേരള – തമിഴ് നാട് മേഖലകളിലേ ലൈനുകളിൽ തിരക്ക് കുറയും.
◾5) പ്രസരണ നഷ്ടം വൻതോതിൽ കുറഞ്ഞു. മെച്ചപ്പെട്ട വോൾട്ടേജിൽ പ്രസരണി വിതരണം സാധ്യമായി.
◾6 ) കുറഞ്ഞ ചിലവിൽ ദിർഘകാലടിസ്ഥാനത്തിൽ വൈദ്യുതി എത്തിക്കാൻ സാധിക്കും.
◾7 ) കേരളത്തിൻ്റെ വൈദ്യുതി പ്രസരണ വിതരണ രംഗത്തും ,കാർഷിക വ്യാവസായിക രംഗത്തും കുതിച്ചു ചാട്ടത്തിന് വഴി തുറന്നു.
വൈദ്യുതി രംഗം മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വിധം നേട്ടങ്ങളുടെ നെറുകയിലാണ്.സമ്പൂർണ്ണ വൈദ്യുതികരണം ,ലോഡ് ഷെഡിംഗ് ,പവർ കട്ട് എന്നിവയില്ലാത്ത വൈദ്യുതി വിതരണം, സമയ താമസമില്ലതെ വൈദ്യുതിയുടെ ലഭ്യത, ലഘുകരിച്ച നടപടി ക്രമങ്ങൾ, ഏറ്റവും കുറഞ്ഞ പ്രസരണ വിതരണ നഷ്ടം ,രണ്ട് പ്രളയങ്ങളിലും കോടിക്കണക്കിന് രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ,പുതിയ ലൈനുകളും ,സബ് സ്റ്റേഷനുകളും, അങ്ങനെ നിരവധി നേട്ടങ്ങളുടെ പട്ടിക ആദ്യത്തെ നമ്പറിലാണ് ഇടമൺ – കൊച്ചി പവർ ഹൈവേ.
0 Comments