ഇടുക്കി ജില്ല

 • ജില്ലയിൽ 550 കിലോമീറ്റർ റോഡ് ആധുനികവൽക്കരിച്ചു. 750 കിലോമീറ്റർ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചു
 • 5553 ക്ഷീര കർഷക ക്ഷേമനിധി അംഗങ്ങൾക്ക് 1850537 രൂപയും അംഗങ്ങൾ അല്ലാത്ത 2626 കർഷകർക്കായി 1506942 രൂപയാ വിതരണം ചെയ്തു
 • ഭിന്നശേഷിക്കാർക്ക് നിരാമയ ഇൻഷുറൻസ് 
 • ട്രാൻസ്ജൻസർ വ്യക്തികൾക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനവും ലൈസൻസും
 • ഭിന്ന ശേഷി കുട്ടികൾക്ക് വിദ്യാകിരണം പദ്ധതി
 • വൈകല്യമുള്ള അമ്മമാർക്കായി  മുതൃജ്യോതി പദ്ധതി പരിരക്ഷ , വിജയാമൃതം, സഹചാരി , മന്ദഹാസം പദ്ധതികൾ പ്രകാരവും നിരവധി സഹായധനങ്ങൾ നൽകി
 • കാഞ്ചിയാർ കോടാലി പാറയിൽ പുതിയ പ്രീമെടിക് ഹോസ്റ്റൽ
 • സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതി പ്രകാരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ 212 വീടുകൾ നിർമ്മിച്ച് നൽകി
 • പച്ചക്കറി കൃഷിയിലെ സ്വയംപര്യാപ്തത മുൻനിർത്തി എല്ലാവിധ അടുക്കളത്തോട്ടം പദ്ധതി
 • കോവിഡ് സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി 25,000 രൂപ വരെ സഹകരണ ബാങ്കുകൾ മുഖേന പലിശരഹിത സ്വർണ വായ്പ നൽകുന്നു
 • വ്യാപകമായി കമ്മ്യൂണിറ്റി കിച്ചണുകൾ വഴി സൗജന്യ ഭക്ഷണം ലഭ്യമാക്കി
 • കോവിഡ് അതിജീവനത്തിന്റെ ഭാഗമായി 284947 ഭക്ഷ്യക്കിറ്റുകൾ 
 • 284219 ഓണക്കിറ്റുകൾ വിതരണം ചെയ്തു
 • പൂട്ടിക്കിടക്കുന്ന തോട്ടത്തിലെ 1922 തൊഴിലാളികൾക്ക് സൗജന്യ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു
 • തൊടുപുഴ താലൂക്കിൽ സഞ്ചരിക്കുന്ന റേഷൻ കട ആരംഭിച്ചു, 1567 ആദിവാസി കുടുംബങ്ങൾക്ക് റേഷൻ കാർഡ് നൽകി
 • സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 1642 ഹെക്ടർ സ്ഥലത്ത് കൃഷി ആരംഭിച്ചു
 • സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട 228 പഞ്ചായത്ത് തല പ്രോജക്ടുകൾ
 • ആത്മ പദ്ധതിയുടെ ഭാഗമായി 1506 പ്രോജക്ടുകൾ തെരഞ്ഞെടുത്ത് നടപ്പിലാക്കിവരുന്നു
 • ഒരുകോടി ഫലവൃക്ഷതൈകൾ വിതരണം പദ്ധതിയിലൂടെ ലക്ഷക്കണക്കിന് ഫലവൃക്ഷതൈകൾ കർഷകർക്ക് വിതരണം ചെയ്തു
 • പൈനാവിൽ ജില്ലാ ഫിഷറീസ് കാര്യാലയം ഉദ്ഘാടനം ചെയ്തു
 • തൊടുപുഴയിൽ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ്
 • കാഞ്ചിയാർ ക്ലബ്ബ് കടയിൽ സ്മാർട്ട് വില്ലേജ് മന്ദിരം ആരംഭിച്ചു
 • ചെമ്മണ്ണാർ ക്യാപ്പ് റോഡ് നിർമ്മാണം പൂർത്തിയാക്കി
 • വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല കോളേജ് ഓഫ് ഡയറി സയൻസ് ആന്റ് ടെക്നോളജിക്കായി കോലാഹലമേട്ടിൽ പുതിയ ഹോസ്റ്റൽ കെട്ടിട സമുച്ചയം
 • കല്ലാർ , കൊല്ലംപാറ പാലങ്ങൾ നാടിന് സമർപ്പിച്ചു
 • ജാതിവെറിക്കെതിരെ വട്ടവടയിൽ പൊതു ബാർബർഷോപ്പ് ആരംഭിച്ചു
 • വണ്ടിപ്പെരിയാർ ഗവൺമെൻറ് പോളിടെക്നിക് കോളേജിന് പുതിയ അക്കാദമിക് ബ്ലോക്ക് നിർമ്മിച്ചു
 • പെരുവന്താനം മണിക്കല്ലിൽ തിലകൻ സ്മാരക പാർക്കും വിശ്രമകേന്ദ്രവും
 • മുട്ടം ഗ്രാമപഞ്ചായത്തിൽ മാലിന്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെൻറർ തുടങ്ങി
 • അമ്പലമേട് ടീ ഫാക്ടറി സ്ഥാപിച്ചു

ഹരിത കേരളം മീഷൻ

 • ഇനി ഞാൻ ഒഴുകട്ടെ പദ്ധതി പ്രകാരം 42 നീർച്ചാലുകൾ വീണ്ടെടുത്തു. പുഴകളുടെ പുനരുജ്ജീവനത്തിന് 117.5 കിലോമീറ്റർ പ്രദേശം വീണ്ടെടുത്തു
 • മാപ്പത്തോൺ പൂർത്തിയായി. ജില്ലയിലെ പുഴകളുടെയും നീർച്ചാലുകളുയുടെയും സമ്പൂർണ്ണവും ആധികാരികവുമായ ഡിജിറ്റലൈസേഷനാണ് മാപ്പത്തോൺ പദ്ധതി. 1850 കുളങ്ങൾ, 1200 നീർച്ചാലുകൾ ഉൾപ്പെടെ 6000 കിലോമീറ്റർ പ്രദേശത്തെ ഡിജിറ്റലൈസേഷനാണ് പൂർത്തിയാക്കിയത്
 • പച്ചത്തുരുത്ത് പദ്ധതി: ഉപയോഗിക്കാത്ത സ്ഥലങ്ങളിൽ സ്വാഭാവിക വനം നിർമ്മിക്കുന്ന പദ്ധതി. 17.59 ഏക്കറിലായി ആകെ 50 പദ്ധതികൾ. 27 എണ്ണം പൂർത്തിയായി
 • ഏലപ്പാറ ഗ്രാമ പഞ്ചായത്തിൽ വഴികാട്ടാൻ വാഗമൺ പദ്ധതി
 • ജനകീയ മത്സ്യകൃഷി. രംഗത്ത് ജില്ലയിൽ വൻ കുതിച്ചുചാട്ടം. ലക്ഷക്കണക്കിന് കാർപ്പ് മത്സൃവിത്തുകളും പതിനായിരക്കണക്കിന് വാള, തിലോപ്പിയ, കരിമീൻ  മത്സൃവിത്തുകളും ലഭ്യമാക്കി. പ്രധാന അണക്കെട്ടുകളായ ഇഡുക്കി, മാട്ടുപ്പെട്ടി ഡാമുകളിൽ 36 ലക്ഷത്തോളം മത്‌സ്യവിത്തുകൾ നിക്ഷേപിച്ചു

വൈദ്യുതി വകുപ്പ്

 • ജില്ലയിൽ സമ്പൂർണ്ണ വൈദ്യുതീകരണം പൂർത്തിയായി
 • പവർകട്ട് ഇല്ലാത്ത 5 വർഷം
 • ഉടുമ്പൻചോലയിൽ മാത്രം പദ്ധതിക്കായി ഒരു കോടി ചെലവഴിച്ചു
 • നെടുങ്കണ്ടത്ത് പുതിയ ട്രാൻസ്മിഷൻ ഡിവിഷൻ
 • കുമളി മറയൂർ വണ്ടൻമേട് എന്നിവിടങ്ങളിൽ പുതിയ സബ്സ്റ്റേഷനുകൾ സ്ഥാപിച്ചു
 • രാമക്കൽമേട് സോളാർ – വിൻഡ് സംയോജിത നിലയം സ്ഥാപിച്ചു
 • കെ ഫോൺ നെറ്റ് വർക്ക് ജില്ലയിൽ സമ്പൂർണ്ണം
 • ഇടുക്കിയിലെ രണ്ടാം വൈദ്യുതി നിലയം സ്ഥാപിക്കൽ പുരോഗമിക്കുന്നു
 • ചിന്നാർ ജലവൈദ്യുത പദ്ധതി പൂർത്തിയായി – പെരിഞ്ചാംകുട്ടി പുഴയിൽ നിന്ന് 24 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പുതിയ പദ്ധതി
 • പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി പൂർത്തിയായി
 • കൃഷി ആവശ്യത്തിന് മുൻ ഗവൺമെന്റ് നിർത്തലാക്കിയ സൗജന്യ നിരക്കിലുള്ള വൈദ്യുതി പുനസ്ഥാപിച്ചു
 • വിദൂര വനമേഖലകളായ ഇടമലക്കുടി, മക്കുവള്ളി , മനയത്തടം, കൈതപ്പാറ എന്നിവിടങ്ങളിൽ ഭൂഗർഭ കേബിൾ കേബിൾ സ്ഥാപിച്ച് വൈദ്യുതി എത്തിച്ചു നൽകി
 • നെടുംകണ്ടം പഞ്ചായത്ത് പൊതുസ്ഥാപനങ്ങളിൽ സോളാർ പ്ലാൻറ്
 • എല്ലാ വീടുകളിലും എൽഇഡി ബൾബുകൾ
 • കണക്ഷൻ നടപടികൾ ലഘൂകരിച്ചു, ഇടപാടുകൾ എല്ലാം ഓൺലൈനിൽ ലഭ്യമാക്കി , പരാതി സ്വീകരിക്കാൻ 24 മണിക്കൂറും 1912 നമ്പർ സംവിധാനം
 • വീടുകളുടെ പുരപ്പുറത്തെ സോളാർ പദ്ധതി വ്യാപകമാക്കി

റവന്യു വകുപ്പ്

 • പട്ടയ വിതരണത്തിൽ റെക്കോർഡ് : കട്ടപ്പന, കുമളി, കുട്ടിക്കാനം, മാങ്കുളം , തൊടുപുഴ എന്നിവിടങ്ങളിൽ നടത്തിയ പട്ടയമേളകളിലായി 29621 പട്ടയങ്ങൾ വിതരണം ചെയ്തു, മൂന്നു ചെയിനിലെ നാലായിരത്തിൽ അധികം കുടുംബങ്ങൾക്കുള്ള പട്ടയ വിതരണ നടപടികൾ പുരോഗമിക്കുന്നു
 • പൈനാപ്പിൾ 12 കോടി ചെലവിൽ പുതിയ കോട്ടേഴ്സ്
 • ജില്ലയുടെ വിവിധസ്ഥലങ്ങളിലായി 12 കോടി ചെലവിൽ 6 റെസ്ക്യൂ മന്ദിരങ്ങൾ
 • 26 വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നു. വണ്ടിപ്പെരിയാർ, ഏലപ്പാറ , അണക്കര , കാഞ്ചിയാർ , ഇരട്ടയാർ , കഞ്ഞിക്കുഴി വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആയി

ആരോഗ്യ വകുപ്പ്

 • ഇടുക്കി മെഡിക്കൽ കോളേജിൽ വിവിധങ്ങളായ വികസനം യാഥാർത്ഥ്യമാക്കി. ഡയാലിസിസ് യൂണിറ്റ്, ഒ പി ബ്ലോക്ക്, ആർ ടി പി സി ആർ-ട്രൂനാറ്റ് സൗകര്യമുള്ള ആധുനിക വൈറോളജി ലാബ് , ബ്ലഡ് സെൻറർ, ഐസിയു, ഓപ്പറേഷൻ തിയേറ്റർ , റോഡ് – ചുറ്റുമതിൽ, കാന്റിൻ, മോർച്ചറി നവീകരണം , സിടി സ്കാൻ , ഡിജിറ്റൽ എക്സ്റേ , മാമോഗ്രാഫി , 12 കോടിയുടെ അക്കാദമി ബ്ലോക്ക്, 82 കോടിയുടെ രണ്ട് ബ്ലോക്കുകൾ ഉൾപ്പെടുന്ന പുതിയ ആശുപത്രി സമുച്ചയം തുടങ്ങിയവ സാധ്യമാക്കി
 • ജില്ലയിലെ 8 കുടുംബാരോഗ്യ കേന്ദ്രങ്ങൾ 10 കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ 13 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ 2 അർബൻ പി എച്ച്സികൾ , നെടുങ്കണ്ടം അടിമാലി കട്ടപ്പന പീരുമേട് താലൂക്ക് ആശുപത്രികൾ , തൊടുപുഴ ജില്ലാ ആശുപത്രി ഉൾപ്പെടെ 35 സർക്കാർ ആശുപത്രികൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തി
 • സൗജന്യ കോവിഡ് ചികിൽസ ഉറപ്പാക്കി, ഒ പി കാഷ്വാലിറ്റി സൗകര്യങ്ങൾ വിപുലീകരിച്ചു, ഒഴിവുള്ള തസ്തികകൾ മുഴുവൻ നികത്തിയതിന് പുറമെ വിദഗ്ധ ഡോക്ടർമാരുടെ സേവനം എല്ല ആശുപത്രിയിലും ഉറപ്പാക്കി

ലൈഫ് മിഷൻ

 • ജില്ലയിൽ സ്വന്തമായി വീടില്ലാത്ത 13,000 പേർക്ക് വീട് വച്ച് നൽകി
 • ഭൂരഹിത ഭവന രഹിതർക്ക് സംസ്ഥാനത്തെ ആദ്യ ഫ്ലാറ്റ് സമുച്ചയം അടിമാലിയിൽ 23 കോടി രൂപ ചെലവിൽ നിർമ്മിച്ചു നൽകി. 217 കുടുംബങ്ങൾക്ക് ഫ്ലാറ്റ് ലഭിച്ചു. 
 • കരിമണ്ണൂർ, കട്ടപ്പന, കാഞ്ചിയാർ, വാത്തിക്കുടി, പെരുവന്താനം, രാജാക്കാട് എന്നിവിടങ്ങളിൽ 25 കോടി ചെലവിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ പൂർത്തിയാകുന്നു

വിദ്യാഭ്യാസ വകുപ്പ്

 • 240 സ്കൂളുകൾ ഹൈടെക്കായി വികസിപ്പിച്ചു. ഇതിനായി 30 കോടി രൂപ ചെലവഴിച്ചു
 • സ്കൂളുകൾക്ക് പുതിയ അത്യാധുനിക കെട്ടിടങ്ങൾ: അടിമാലി ഗവ. എച്ച്എസ് – 3 കോടി, ചെണ്ടുവരൈ ഗവ. എച്ച്എസ്എസ് – 1 കോടി, തോക്കുപാറ ജി യു പി എസ് – 1 കോടി, മൂന്നാർ ജി വി എച്ച് എസ് എസ് – 1 കോടി, ദേവിയാർ ജി വി എച്ച് എസ് എസ് – 1.75 കോടി തുടങ്ങി ജില്ലയിലെ മുഴുവൻ സ്കൂളുകളിലും വികസനം എത്തി
 • 1-7 ക്ലാസ് വിദ്യാർത്ഥികൾക്ക് സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം 
 • സൗജന്യ പാഠപുസ്തകങ്ങൾ സമയത്ത്

കുടുംബശ്രീ

 • സ്റ്റാർട്ടപ്പ് വില്ലേജ് എൻട്രപ്രണർഷിപ്പ് പ്രോഗ്രാം: സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനും വിജയകരമായി നടത്താനും ഗ്രാമീണ ജനതയെ സഹായിക്കുന്ന പദ്ധതി. ഇതുവഴി 900ത്തോളം സംരംഭങ്ങൾ ജില്ലയിൽ രൂപീകരിച്ചു.
 • ചക്ക മൂല്യവർദ്ധിത ഉല്പന്ന നിർമാണം , കേക്ക് മേക്കിങ് തുടങ്ങി സംരംഭകർക്ക് നിരവധി പരിശീലനം പരിപാടികൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തി
 • മൈക്രോ ക്രെഡിറ്റ് പ്ലാൻ, മൈക്രോക്രെഡിറ്റ് സമ്മിറ്റ്, ഫ് റീസർജന്റ് കേരള ലോൺ സ്കീം, ബാങ്ക് വായ്പകൾക്ക് സബ്സിഡി, ഭിന്നശേഷി വയോജന അയൽക്കൂട്ടങ്ങൾക്ക് കോർപ്പസ് ഫണ്ട്, ഹരിത കർമ്മ സേന, കുടുംബശ്രീ ഉല്പന്ന വിപണന കിയോസ്ക്, എറൈസ് മൾട്ടി ടാസ്ക് ടീം, ഇടമലക്കുടി പഞ്ചായത്തിൽ ആശ്രയ പ്രോജക്ട് തുടങ്ങി വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി

ടൂറിസം വകുപ്പ്

 • ഇടുക്കി ആർച്ച് ഡാമിനടത്ത് മൂന്ന് കോടി രൂപ ചിലവിൽ കുടിയേറ്റ സ്മാരകം പൂർത്തിയായി
 • മൂന്നാറിൽ മൂന്നുകോടി 65 ലക്ഷം ചെലവഴിച്ച് കുട്ടികളുടെ പാർക്ക് നവീകരണം പൂർത്തിയായി
 • വാഗമണിൽ പൈതൃക മന്ദിരം സ്ഥാപിച്ചു
 • ഇടുക്കി ആർച്ച് ഡാം പണിയാൻ സ്ഥലം കാണിച്ചുകൊടുത്ത ആദിവാസി മൂപ്പൻ കൊലുമ്പന് വെള്ളപ്പാറയിൽ സ്മാരകം
 • പാഞ്ചാലിമെട്ടിൽ കുളം നവീകരണം , നടപ്പാത , സോളാർ ലൈറ്റ് , പാർക്കിംഗ് ഏരിയ പണി പൂർത്തിയാകുന്നു
 • നെടുങ്കണ്ടത്ത് ഓപ്പൺ എയർ സ്റ്റേജ്
 • മൂന്നാറിൽ 14 ഏക്കറിൽ ബൊട്ടാണിക്കൽ ഗാർഡൻ പ്രവർത്തനമാരംഭിച്ചു
 • വാഗമണ്ണിൽ പുതിയ അഡ്വഞ്ചർ പാർക്ക് തുറന്നു
 • പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മുള – ഇല്ലി പുഴയോര സൗന്ദര്യവൽക്കരണം പരിപാടി സംഘടിപ്പിച്ചു
 • വാഗമൺ മൊട്ടക്കുന്ന് നവീകരണത്തിന് ഒരു കോടി രൂപ
 • ആമപ്പാറയിൽ രണ്ടു കോടി 25 ലക്ഷം ചെലവഴിച്ച് ജാലകം ഇക്കോ പാർക്ക് 

ആഭ്യന്തര വകുപ്പ്

 • ഇടുക്കിയിൽ പുതിയ വനിതാ പോലീസ് സ്റ്റേഷൻ ആരംഭിച്ചു
 • കുളമാവ് മുട്ടം ഉടുമ്പൻചോല എന്നിവിടങ്ങളിൽ പുതിയ പോലീസ് സ്റ്റേഷൻ മന്ദിരങ്ങൾ
 • മറയൂർ പോലീസ് സ്റ്റേഷനിൽ പുതിയ 5 ക്വാർട്ടേഴ്സുകൾ

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *