⭕ CPI(M) നും മുഖ്യമന്ത്രി പിണറായി വിജയനും സംഘപരിവാറുമായി ബന്ധമുണ്ടെന്ന നെറികേടുന്നയിച്ച് ന്യൂനപക്ഷ വോട്ട് തട്ടാൻ ശ്രമിക്കുന്ന കോൺഗ്രസും മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും അറിയാൻ..⭕ ഇതാ ചരിത്രം നിങ്ങളുടെ തനിനിറം വിളിച്ച് പറയുന്നത് കാണുക. ഇന്ത്യയിലെ ന്യൂനപക്ഷത്തെ RSS ന് മുന്നിലേക്ക് എറിഞ്ഞ് കൊടുത്ത കോൺഗ്രസിന്റെ കൂടാരത്തിൽ ഇരുന്ന് നിങ്ങൾ ഒറ്റ് കൊടുക്കുന്നത് ഇന്ത്യയിലെ ന്യൂനപക്ഷ ജനതയെ ആണെന്ന് തിരിച്ചറിയുക. ⭕ RSS മൂന്നാം സര്‍സംഘചാലകായിരുന്ന ദേവറസ്, കോൺഗ്രസ് നേതാവ് രാജീവ് ഗാന്ധിയുമായി ആശയവിനിമയം നടത്തിയതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് കോൺഗ്രസ് എന്താണെന്ന് ഒരിക്കൽക്കൂടി നമ്മെ ബോധ്യപ്പെടുത്തുന്നത് . നാഗ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് പാര്‍ലമെന്റംഗം ബന്‍വാരിലാല്‍ പുരോഹിത് രാമക്ഷേത്ര നിര്‍മ്മാണത്തിനായി വാദിച്ച് തുടങ്ങിയിരുന്ന കാലം.⭕ ഒരു ദിവസം രാജീവ് ഗാന്ധി പുരോഹിതിനെ വിളിച്ച് വരുത്തി. ദേവറസുമായി ആശയവിനിമയം നടത്താന്‍ അവസരമൊരുക്കാന്‍ ആവശ്യപ്പെട്ടു . ⭕ തരുണ്‍ ഭാരത് പത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ അനന്ത് ഭീഡെയുമായി ബന്ധപ്പെട്ട് പുരോഹിത് സഹായം തേടി. ആ കൂടിക്കാഴ്ചക്ക് സാഹചര്യം ഒരുങ്ങി.⭕ മുന്‍ കേന്ദ്രമന്ത്രിയും പിന്നീട് ഗോവ ഗവര്‍ണറുമായ ഭാനു പ്രകാശ് സിങ്ങാണ് അത് പ്രകാരം രാജീവ് ഗാന്ധിയുടെ ദൂതനായി പോയത്. ആർ.എസ്. എസിന്റെ മുതിര്‍ന്ന നേതാവായ ബാബാസാഹെബ് തലാതുലെയുടെ വീട്ടില്‍ ഭാനുപ്രകാശ് കാത്തിരുന്നു. അല്‍പസമയത്തിന് ശേഷം ദേവറസ് അവിടെയെത്തി. 💥 ഈ RSS നേതാവിന്റെ കൂടി സാന്നിധ്യത്തില്‍ ഇരുവരും ഒരു മണിക്കൂറോളം സംസാരിക്കുകയും ചെയ്തു. 💥 വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ RSS പിന്തുണക്കുകയാണെങ്കില്‍ ശിലാന്യാസം നടത്താന്‍ അനുവദിക്കാമെന്നാണ് രാജീവ് ഗാന്ധി തീരുമാനിച്ചിരിക്കുന്നത് എന്ന് ഭാനുപ്രകാശ് ദേവറസിനോട് പറഞ്ഞു. ദേവറസ് അത് അംഗീകരിച്ചു.⭕ പരസ്പരമുള്ള കരാർ ഒന്ന് കൂടി ഉറപ്പിക്കാന്‍ അന്നത്തെ RSS ജനറല്‍ സെക്രട്ടറി രാജേന്ദ്ര സിംഗ് അന്നത്തെ കേന്ദ്രമന്ത്രി ഭൂട്ടാസിംഗുമായി ഡല്‍ഹിയില്‍ വെച്ച് വീണ്ടും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. 💥 ദിനേഷ് നാരായണൻ എഴുതിയ The RSS and The Making of the deep nation എന്ന പുസ്തകത്തിലെ പേജ് 107 ൽ ഇക്കാര്യം വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ഈ പുസ്തകത്തിൽ പറഞ്ഞതിലുപരി ഇന്ത്യയുടെ ചരിത്രരേഖകൾ പരിശോധിച്ചാൽ ഇതിനുള്ള ധാരാളം സാഹചര്യ തെളിവ് ലഭ്യമാണ്. ————————————————————————————ബാബറി മസ്ജിദിന്റെ തകർച്ചക്ക് മൗനാനുവാദം നൽകിയതിലൂടെ കോൺഗ്രസ് ഇന്ത്യയുടെ മതേതര സ്വഭാവം തകർത്തതിന്റെ നാൾ വഴികൾ ഇതാ ഇവയിൽ കാണാം. 📛 രാജീവ് ഗാന്ധി പൂട്ട് തുറന്നു : കാവിയുടെ കയ്യിൽ ചാവി..http://bit.ly/3kaVr49📛 ഹിന്ദുത്വ ദേശീയതയെ എങ്ങനെ മാധ്യമങ്ങൾ സ്വാധീനിച്ചു..http://bit.ly/2XuYquv📛 രാജീവ് ഗാന്ധി ബാബറി മസ്ജിദ് തകർത്തതിലെ ഏറ്റവും പ്രധാന കർസേവകൻ..http://bit.ly/31nW2Hh————————————————————————————രാഷ്ട്രീയക്കൊലപാതകങ്ങൾ തുടരണമെന്ന് ആരാണാഗ്രഹിക്കുന്നത്❓ജമാത്തെ ഇസ്ലാമിയും കോൺഗ്രസ്സും അടങ്ങുന്ന ഐക്യ ജമാത്തെ UDF മുന്നണിക്ക് അങ്ങനെ ഒരാഗ്രഹമുണ്ടെന്നു തന്നെ കരുതണം. കാരണം കേരളത്തിലെ രാഷ്ട്രീയക്കൊലപാതങ്ങളൊഴിവാക്കാൻ CPI(M) ഉം BJP യും തമ്മിൽ ചർച്ച നടത്താനേ പാടില്ലായിരുന്നുവെന്നാണവർ പറയുന്നത്. അതാണ് വലിയ പാതകമായിപ്പോയത്. ഇത്ര വലിയ ഗവേഷണം നടത്തിയ ജമാത്തെ ബുദ്ധിജീവികൾ ദിനേശ് നാരായണന്റെ പുസ്തകത്തിൽ തങ്ങളുടെ പുതിയ സഖ്യകക്ഷിയായ കോൺഗ്രസ്സ് RSS ബാന്ധവത്തിനായി നാഗ്‌പൂരിൽ പോയതിനെക്കുറിച്ച് മാത്രം ഒന്നും പറയില്ല. കോൺഗ്രസ്സിന്റെ ഹിന്ദുത്വവർഗീയ ബാന്ധവത്തെക്കുറിച്ചു പറഞ്ഞാൽ പിന്നെ ജമാഅത്തിന്റെ കള്ളത്തരം വെളിവാകില്ലേ..❓കേരളത്തിൽ ന്യൂനപക്ഷ ജനതയെ ഇടതുപക്ഷത്തിനെതിരാക്കാൻ നുണകളുടെ കെട്ടഴിച്ച് വിടുന്ന മൗദൂദി -മുസ്ലിം ലീഗ് സഖ്യം എത്ര കഴുകിയാലും പോകുന്നതല്ല കോൺഗ്രസിന്റെ കയ്യിലെ കാവിക്കറ…‼️


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *