1963ലെ ഇന്ത്യൻ റിപ്പബ്ലിക് പരിപാടിയിലേയ്ക്ക് RSS നെ ക്ഷണിച്ചിരുന്നു, അന്ന് ഗണ വേഷത്തിൽ ഘോഷുമായി 3000 സംഘപ്രവർത്തകർ പരേഡിൽ പങ്കെടുത്തു എന്നുമാണ് ഒരു ചിത്രം സഹിതം RSS – BJP നേതാക്കളും പ്രവർത്തകരും വാദിക്കുന്നത്. ലിങ്ക് താഴെ,https://www.asianetnews.com/…/rss-claims-that-nehru…https://m.timesofindia.com/…/amp_articleshow/64376602.cms

RSS യൂണിഫോം ധരിച്ചു കൊണ്ട് നെഹ്റു ശാഖകൾ സന്ദർശിച്ചിരുന്നു എന്നതാണ് മറ്റൊരു വാദം. രണ്ടും സംഘ പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇതിൽ നെഹ്റുവിന്റെ യൂണിഫോം ധരിച്ചുള്ള Hoax ന് വലിയ മൈലേജ് കിട്ടിയില്ല. അത് 39 ൽ സേവാ ദളിന്റെ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ചിത്രമായിരുന്നു. ലിങ്ക് താഴെ.https://www.manoramanews.com/…/jawaharlal-nehru-in-rss…https://www.thequint.com/…/news%2Findia%2Fviral-photo…63 ലെ റിപ്പബ്ലിക് പരേഡിലെ RSS ന്റെ പങ്കാളിത്തത്തെ പറ്റിയുള്ള RSS ന്റെ അവകാശവാദം നോക്കാം.62 ലെ യുദ്ധത്തിൽ അതിർത്തിയിൽ സൈന്യത്തെ പങ്കെടുത്തതിനാണ് നെഹ്റു RSS നെ പരേഡിലേക്ക് ക്ഷണിച്ചത് എന്നാണ് ഒരു വാദം.മറ്റൊന്ന് മറ്റു സന്നദ്ധ സംഘടനകളെയും ക്ഷണിച്ചിരുന്നു. അവരിൽ പലരും പങ്കെടുത്തില്ല. തങ്ങൾ പങ്കെടുത്തു എന്നാണ് ഒരു വാദം. 100 പേർ പങ്കെടുത്തു, 3000 പേർ പങ്കെടുത്തു 3500 പേർ പങ്കെടുത്തു എന്നെല്ലാം അവകാശവാദങ്ങളുണ്ട്. RSS 62 ൽ സൈന്യത്തെ അതിർത്തിയിൽ സഹായിച്ചതിന് മറ്റു സംഘടനകളെ പരേഡിലേക്ക് നെഹ്റു ക്ഷണിച്ചതിന്റെ യുക്തി മനസ്സിലാകുന്നില്ല.63 ൽ പട്ടാളക്കാർ അതിർത്തി യില്ലായിരുന്നതിനാൽ സിവിൽ സംഘടനകളെ കൂടി ഉൾപ്പെടുത്തി പരേഡ് നടത്താൻ നെഹ്റു ഉപദേശിക്കപ്പെടുകയുമുണ്ടായി എന്നതാണ് ഒരു വാദം.ഏറ്റവും രസകരം നമ്മുടെ കുമ്മനം പറഞ്ഞതാണ്. യുദ്ധകാലത്ത് ഡെൽഹിയിലെ ട്രാഫിക് നിയന്ത്രിച്ചിരുന്നതിനാലായിരുന്നു നെഹ്റു RSS നെ പരേഡിലേക്ക് ക്ഷണിച്ചത് എന്നാണദ്ദേഹം പറയുന്നത്. ലിങ്ക് താഴെ.https://www.expresskerala.com/kummanam-rajasekharan…ഇതിനെല്ലാം തെളിവായി RSS കാണിക്കുന്നത് 63 ലെ റിപ്പബ്ലിക് പരേഡിലേതെന്ന് അവകാശപ്പെടുന്ന ഒരു ചിത്രമാണ്. രസകരമായ മറ്റൊരു കാര്യം അന്നേ ദിനമിറങ്ങിയ ഒരു പത്രത്തിലും ഈ ചിത്രമുണ്ടായിരുന്നില്ല എന്നതാണ്. RSS അനുകൂല പത്രങ്ങളിൽ പോലും.RSS ന്റെ അവകാശവാദം തെറ്റാണെന്നു വാദിക്കുന്നവർ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളിൽ ഒന്ന് പ്രോട്ടോക്കോൾ പ്രകാരം സൈന്യത്തേക്കാൾ അംഗസംഖ്യ റിപ്പബ്ലിക് പരേഡിൽ അനുവദിക്കില്ല എന്നതാണ്. ചിത്രത്തിൽ ആളുകൾക്രമരഹിതമായി നില്ക്കുന്നു ഇതും പ്രോട്ടോക്കോൾ പ്രകാരം അനുവദനീയമല്ല എന്നാണ്. മറ്റൊന്ന് ചിത്രത്തിലുള്ള ആളുകളുടെ നിഴലുകളുടെ അളവ് വ്യത്യസ്ഥമാണ് എന്നതാണ്.എന്തായാലും വിവരാവകാശ നിയമപ്രകാരം ഇന്ത്യാ ടുഡേ വിഷയത്തിന്റെ നിജസ്ഥിതിയറിയുവാൻ താഴെ കൊടുത്തിരിക്കുന്ന മൂന്ന് ചോദ്യങ്ങളുമായി മോദി സർക്കാരിന്റെ അഭ്യന്ത മന്ത്രാലയത്തെ സമീപിച്ചു.1. Did the RSS volunteer at the borders during war with China in 1962?2. Was the RSS invited to the 1963 Republic Day parade?3. Who invited the RSS to take part in the Republic Day Parade?4. Please provide a copy of the invite letter.ആഭ്യന്തര മന്ത്രാലയം നല്കിയ മറുപടി രേഖകൾ ലഭ്യമല്ല എന്നായിരുന്നു.In response, the Defence Ministry said, “It is informed that records relating to the composition of the Republic Day parade 1963 are not available.”അതായത് RSS പങ്കെടുത്തതിന് ആഭ്യന്തരമന്ത്രാലയത്തിൽ തെളിവുകളില്ല. അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല.ലിങ്ക് താഴെ.https://www.indiatoday.in/…/govt-has-no-record-of-rss…


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *