രാജ്യസഭയിൽ ഇന്ധന വിലവര്‍ധനവിനതിരായ പ്രതിപക്ഷ പ്രതിഷേധം. കോണ്‍ഗ്രസിന്‍റെ അടിയന്തര പ്രമേയ നോട്ടിസ് തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. സുപ്രധാന വിഷയമാണെന്നും വിലവര്‍ധന മൂലം ജനം നട്ടംതിരിയുകയാണെന്നും പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേ പറഞ്ഞു. ധനാഭ്യര്‍ത്ഥനാ ചര്‍ച്ചയ്ക്കൊപ്പം ഈ വിഷയവും ചര്‍ച്ച ചെയ്യാമെന്നാണ് അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു അറിയിച്ചത്. ഇതില്‍ തൃപ്തിയാവാതെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെയാണ് സഭ രാവിലെ 11 മണിവരെ നിര്‍ത്തിവെച്ചത്…
http://www.evartha.in/2021/03/08/fuel-price-hike-opposition-protests-in-rajya-sabha.html
0 Comments