ഇന്നത്തെ കോൺഗ്രസ്‌ നാളത്തെ ബിജെപി

അഞ്ചുവർഷത്തിനിടെ കോൺഗ്രസ് വിട്ട് മറ്റു പാർട്ടികളിൽ ചേർന്നത് 170 കോൺഗ്രസ് എം.എൽ.എ.മാർ. ബി.ജെ.പി. വിട്ടത് 18 എം.എൽ.എ.മാരാണ്. സി.പി.എമ്മിൽനിന്ന് അഞ്ച് എം.എൽ.എ.മാരും സി.പി.ഐ.യിൽ നിന്നൊരാളും കൂറുമാറി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആർ.) 2016 മുതൽ 2020 വരെയുള്ള കണക്കുകളാണിത്.

2016 മുതൽ 2020 വരെ ആകെ 405 എം.എൽ.എ.മാരാണ് വിവിധ പാർട്ടികളിൽനിന്നു രാജിവെച്ചത്. ഇതിൽ 182 പേർ ബി.ജെ.പി.യിൽ ചേർന്നു. 38 പേർ കോൺഗ്രസിലും 25 പേർ തെലങ്കാന രാഷ്ട്രസമിതിയിലും ചേർന്നതായും റിപ്പോർട്ടിൽ പറയുന്നു.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുസമയത്ത് അഞ്ച് എം.പി.മാർ ബി.ജെ.പി. വിട്ട് മറ്റു പാർട്ടികളിൽ ചേർന്നിരുന്നു. കോൺഗ്രസിൽനിന്ന് രാജിവെച്ച രാജ്യസഭാംഗങ്ങൾ ഏഴു പേരാണ്. മധ്യപ്രദേശ്, മണിപ്പുർ, ഗോവ, അരുണാചൽ പ്രദേശ്, കർണാടക എന്നിവിടങ്ങളിൽ എം.എൽ.എ.മാരുടെ കൂറുമാറ്റം ഭരണപ്രതിസന്ധിയുണ്ടാക്കിയിരുന്നു.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *