ഇ എം എസ് ബാബ്‌റി മസ്‌ജിദിനെയും രാമ ജന്മഭൂമിയെയും കുറിച്ച് പറഞ്ഞത് ഇതാണ്. മാതൃഭൂമി ദിനപത്രത്തിൽ 1987 ജനുവരി 14 നു വന്ന ഒരു വാർത്തയാണ് തെറ്റിദ്ധാരണയുണ്ടാക്കിയത്. ഒരു പ്രസംഗം തെറ്റായി വ്യഖ്യാനിച്ചാണ് അത്തരത്തിൽ വാർത്ത വന്നത്. 1987 ജനുവരി 15 നു ദേശാഭിമാനി ആ പ്രസംഗം പൂർണ്ണമായും പ്രസിദ്ധീകരിച്ചു. സംഘ പരിവാർ ഗ്രൂപ്പുകാരും മുസ്ലിം ലീഗുകാരും മാതൃഭൂമി വാർത്ത അടിസ്ഥാനമാക്കി അസത്യ പ്രചാരണം 2020 ലും തുടരുന്നു.
Duration: 0:2:18