ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചു. പാര്‍ട്ടിക്കുള്ളില്‍ നിലനിന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് രാജി. തിങ്കളാഴ്ച്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി നടത്തിയ കൂട്ടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ത്രിവേന്ദ്ര സിംഗ് ഇത്തരം ഒരു തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്. ത്രിവേന്ദ്ര സിംഗിന് പകരം ധന്‍ സിംഗ് റാവത്ത് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും.

https://www.reporterlive.com/uttarakhand-chief-minister-trivendra-singh-rawat-resigns/75265/


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *