ഉമ്മൻ ചാണ്ടിയുടെ നുണകൾ
Pinko Human പൊളിച്ചടുക്കുന്നു😄
Post Link: https://www.facebook.com/100025168505213/posts/873818456800430/?d=n
“നട്ടാൽ കുരുക്കാത്ത നൂണ യാതൊരു ലജ്ജയും ഇല്ലാതെ പറയുന്ന ഒരാളാണ് ഉമ്മൻ ചാണ്ടി എന്ന് ഇന്ന് എനിക്ക് ബോധ്യമായി.
അദ്ദേഹം പോസ്റ്റ് ചെയ്ത LDF – UDF താരതമ്യം വായിക്കാൻ ഇട വന്നു…! അവയിൽ ചിലത് ഒഴിക്കെ മിക്കതും ഒന്ന് പരിശോധിക്കാം എന്ന് കരുതി.
⭕1 ) UDF വാദം :
800 ‘ രൂപ മുതൽ 1500 രൂപ നൽകി.
◼വാസ്തവം :👇
ഇല്ല ,വ്യത്യസ്തമായ കാലയളവുകളിലായി വിവിധ പെൻഷനുകൾ കുടിശ്ശിക വരുത്തി.ഓഫിഷ്യലായി നിങ്ങൾ( UDF) നിയമസഭയിൽ 2015 ജൂലൈ മാസം നൽകിയ മറുപടിയിൽ കൃത്യമായി പറയുന്നു സെപ്റ്റംബർ 2014 മുതൽ 2015 മെയ് അവസാനം വരെ 8 മാസം കുടിശ്ശിക ആണെന്ന്… പിന്നെയും 10 മാസം കഴിഞ്ഞ് ആണ് പിണറായി വിജയൻ അധികാരമേൽക്കുന്നത്… അതായത് 2014 സെപ്റ്റംബർ മുതൽ നിങ്ങൾ വരുത്തിയ
14 73 .67 കോടി രൂപ കൂടിശ്ശിക അടച്ചത് LDF ആണ് .!
http://www.niyamasabha.org/codes/13kla/session_14/ans/u01644-020715-553000000000-14-13.pdf
https://m.facebook.com/story.php?story_fbid=792795811569362&id=100025168505213
⭕UDF വാദം :
2 ) യു.ഡ.എഫ് APL ഒഴിക്കെ എല്ലാവർക്കും അരി സൗജന്യമാക്കി .
◼വാസ്തവം :👇
തെറ്റ് ,BPL / AYI കാർഡുഡമക്കൾക്ക് 1 രൂപ നിക്കിൽ ആണ് 2011 സെപ്റ്റംബറിൽ അരി വിതരണം ചെയ്തതിരുന്നത്.. ആധികാരത്തിൽ നിന്നും ഇറങ്ങുന്നതിന് 2 മാസം മുന്നേ ഒരു ഉത്തരവ് ,( സ.ഉ. (കൈ) നം. 3/2016 / ഭ.പൊ.വി.വ ) ഇറക്കുന്നു..! 2016
എ പ്രിൽ മുതൽ അരി സൗജന്യം എന്ന്…! ഓർക്കണം മെയ് ആദ്യവാരം പിണറായി സത്യപ്രതിജ്ഞ ചെയ്തു..! എപ്രിലിൽ ഇലക്ഷനും.
(ഡാറ്റ: 14 നിയമസഭ ,ഒന്നാം സമ്മേളനം ,നക്ഷത്ര ചിഹ്നമിടാത്ത ചോ. നമ്പർ 242.)
⭕UDF വാദം :
3 ) യു.ഡി.എഫ് വിഭാവനം ചെയ്ത കോന്നി ,വയനാട് ,ഹരിപ്പാട് കോളേജുകൾക്ക് CPM തടസ്സം സൃഷ്ടിച്ചു.
◼വാസ്തവം :👇
എന്നിട്ട് കോന്നിയിലേ മെഡിക്കൽ കോളേജ് പൂർത്തിയാക്കാനും ,കാസറഗോട്ടേ 100 കോടി ക്ക് മേല ഉള്ള മെഡിക്കൽ കോളേജ് തറക്കല്ലിട്ട് പണി ആരംഭിക്കാനും ,വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്താനും 900 കോടി രൂപ വകയിരുത്താനും പിണറായി മുഖ്യമന്ത്രിയും ,ശൈലജ ടീച്ചർ ആരോഗ്യ മന്ത്രിയും ആക്കേണ്ടി വന്നു.
https://www.facebook.com/577768035644515/posts/3916555125099106/
⭕UDF വാദം :
4 ) കാരുണ്യ പദ്ധതി LDF സങ്കീർണമാക്കി
◼വാസ്തവം :👇
ഇതാണ് ഉമ്മൻ ചാണ്ടിയുടെ വാദം. പക്ഷേ നടന്നത് കാരുണ്യ ബെനവലൻ്റ് പദ്ധതി കാരുണ്യ ആരോഗ്യ പദ്ധതിയുമായി ‘ സംയോജിപ്പിച്ച് വിപുലരികരിക്കയാണ് ഉണ്ടായത്.മുൻവ് കാരുണ്യ പദ്ധതി വഴി 365 പക്കേജുകളിൽ 100 താഴെ ആശുപത്രിയിൽ നിന്നുമാത്രമാണ് ചികിത്സ ലഭിച്ചിരുന്നത്. എന്നാൽ ലയനം നടന്നത്തോടെ 186 സർക്കാർ ആശുപത്രികളിൽ നിന്നും, 5 കേന്ദ്ര സർക്കാർ ആശുപത്രിയിൽ നിന്നും, 370 സ്വകാര്യ ആശുപത്രികളിൽ നിന്നും 1667 പാക്കേജുകളിലായി ചികിത്സ ലഭ്യമാണ്.
http://www.niyamasabha.org/codes/14kla/session_22/ans/u02126-200121-000000000000-22-14.pdf
⭕UDF വാദം:
5 ) ആശ്വാസ കിരണം പദ്ധതിയിൽ LDF കുടിശ്ശിക വരുത്തി. ധനസഹായം നിലച്ചു.
◼വാസ്തവം :👇
2021 ജനുവരി 1 തിയതി ആശ്വാസ കിരണം പദ്ധതിക്ക് 58. 12 കോടി രൂപയാണ് ഗവൺമെൻ്റ് അനുവദിച്ചത്.കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം.
കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് 63,544 ഗുണഭോക്താക്കള്‍ ആയിരുന്നത് ഈ സര്‍ക്കാര്‍ വന്നതിനു ശേഷം 1,13,713 ആയി വര്‍ധിച്ചു. 600 രൂപ പ്രതിമാസം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം. ഇത് 525 രൂപയിൽ നിന്നും 600 ആയിവർധിപ്പിച്ചത് LDF – ഗവ: ആണ്. ഒപ്പം 2016 ഫെബ്രുവരി മുതൽ ഇവർ വരുത്തിയ കുടിശ്ശിക അടച്ചതും LDF.
https://www.asianetnews.com/kerala-news/an-amount-for-permitted-for-aswasakiranam-project-qm972x
⭕UDF വാദം:
6) വന്‍കിട പദ്ധതികള്‍
കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവ 90% പൂര്‍ത്തിയാക്കി. സ്മാര്‍ട്ട് സിറ്റി ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി.
◼വാസ്തവം:👇
എന്തോ ,എങ്ങിനെ…! എന്നാൽ കേട്ടോ ,ആലുവ – പാലരിവട്ടം (13.26 km ) 2017 ജൂണിലും ,പാലാരിവട്ടം – മഹാരാജാസ് ( 4.96 KM ) 2017 ഒക്ടോബറിലും , മഹാരാജസ് – തൈക്കുടം (5.65 km) 2019 സെപ്റ്റംബറിലും LDF സർക്കാരാണ്പൂർത്തികരിച്ചതും ,ഉദ്ഘാടനം ചെയ്തതും. 1.29 km തൈക്കൂട്ടം – പേട്ട ലൈൻ യാത്രയ്ക്ക് തുറന്ന് കൊടുത്തതും, 1066 .62 കോടിയുടെ പേട്ട – തൃപ്പൂണിത്തുറ ലൈന് ഭരണാനുമതി നൽകിയതും LDF.
1538 കോടി രൂപ ചിലവ് വരുന്ന തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിക്ക് പദ്ധതി രേഖ തയാറാക്കിയതും ,ഭരണാനുമതി നൽകിയതും പിണറായി സർക്കാരാണ്…
2019 സെപ്റ്റംബറിൽ 54 സ്ഥാനത്തായിരുന്ന ‘ കൊച്ചി സ്മാർട്ട് സിറ്റിയെ ഇന്ന് 15 റാങ്കിൽ എത്തിച്ചു. വിഴിഞ്ഞത് 2021 പകുതിയിൽ പൂർണതോതിൽ കാർഗോ ഷിപ്പുകൾ എത്തിക്കാനുള്ള വേഗതയാർന്ന് വർക്കാണ് നടക്കുന്നത്.
⭕UDF വാദം:
7 ) രാഷ്ട്രീയകൊലപാതകം
UDF: പതിനൊന്ന് രാഷ്ട്രീയ കൊലപാതകങ്ങള്‍.
LDF: 38 രാഷ്ട്രീയകൊലപാതകങ്ങള്‍. 6 രാഷ്ട്രീയകൊലക്കേസുകള്‍ സിബിഐ അന്വേഷിക്കുന്നു. സിബിഐ അന്വേഷണം തടയാന്‍ 2 കോടി രൂപ ഖജനാവില്‍ നിന്നു ചെലവഴിച്ചു.
◼വാസ്തവം :👇
2011 ഇല്‍ ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വന്ന് ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ ഭരിക്കുന്ന കാലയളവടക്കമുള്ള ഏഴെ മുക്കാല്‍ വര്‍ഷത്തിനിടെ കേരളത്തില്‍ 101 രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണ് നടന്നത്. ഇതില്‍ ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ മാത്രം 70 ഓളം രാഷ്ട്രീയ കൊലപാതകങ്ങള്‍ ! നടന്നു. നിരവധി കൊലക്കേസ് പ്രതികളെയാണു ഉന്നതരെയാണു ചാണ്ടി ഭരണം സംരക്ഷിച്ചത്. കേസുകള്‍ തേച്ചുമാച്ചത്. ഇതില്‍ രാഷ്ട്രീയ, മതവര്‍ഗീയ സ്വഭാവമുള്ള കൊലപാതകങ്ങളിലായി 50 സി പി ഐ എം പ്രവര്‍ത്തകരെ അടക്കം 75 പേരുടെ മനുഷ്യജീവനുകള്‍ അപഹരിച്ച പ്രതികള്‍ ആര്‍ എസ് എസ് , യൂഡി എഫ്, എസ് ഡി പി ഐ എന്നീ വലത് പക്ഷ സംഘടനകളാണു.
2015 ജനുവരി 22നായിരുന്നു കോഴിക്കോട് തൂണേരി വെള്ളൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെ മുസ്ലിംലീഗുകാര്‍ വെട്ടിക്കൊന്നത്. ഈ കേസിലെ പ്രതികള്‍ക്കാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. 22ലക്ഷത്തോളം രൂപയാണ് ഖജനാവില്‍ നിന്ന് നല്‍കിയത്.
https://www.deshabhimani.com/from-the-net/political-killings-in-kerala-statistics/786009
⭕UDF വാദം :
8.) പിഎസ് സി നിയമനം
UDF: പിഎസ് സി നിയമനം മാത്രം 1,58,680. റാങ്ക് ലിസ്റ്റ് 11 തവണ നീട്ടി. എപ്പോഴും ലൈവ് റാങ്ക് ലിസ്റ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തി.
LDF : പിഎസ് സി അഡൈ്വസ് – 1,55,544. ഭരണത്തിന്റെ അവസാന നാളില്‍ ഒരു തവണ മാത്രം റാങ്ക് ലിസ്റ്റ് നീട്ടി.
◼വാസ്തവം : 👇
ഈ കണക്കിൽ ചെറിയ ഒരു പിശക് ഉണ്ട് കോൺഗ്രസുകാരാ… നിങ്ങളുടെ കാലത്ത് 1,54,238 പേർക്കാണ് നിയമന ശൂപാർശ നൽകിയത്.!
http://www.niyamasabha.org/codes/14kla/session_1/ans/u00022-280616-827000000000-01-14.pdf
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലു വര്‍ഷവും ഏഴ് മാസം കാലയളവില്‍ 4012 റാങ്ക് ലിസ്റ്റുകള്‍ പിഎസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ പ്രസിദ്ധീകരിച്ചത്.
LDF സര്‍ക്കാര്‍ 157909 നിയമന ശുപാര്‍ശകളാണ് പിഎസ്.സി നല്‍യിട്ടുള്ളത്. 27000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44000 പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.
⭕9) . റബര്‍ സബ്‌സിഡി
യുഡിഎഫ്
————–
റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ടിലേക്ക് 300 കോടി വകയിരുത്തി. റബറിന് വിലക്കുറവായിരുന്നതിനാല്‍ 70 രൂപ വരെ സബ്‌സിഡി നല്കി. ഇനി താങ്ങുവില 250 രൂപ.
◼വാസ്തവം : 👇
റബര്‍ വിലസ്ഥിരതാ പദ്ധതിയുടെ ഭാഗമായി അടിസ്ഥാനവില 150 രൂപയില്‍ നിന്ന് 175 രൂപയായി ഉയർത്തുകയാണ് LDF ചെയ്തത്. മാത്രമല്ലാ നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി. നാളികേരത്തിന്റെ സംഭരണവില 22 ൽ നിന്ന് 32 രൂപയാക്കി ഉയർത്തിയതും LDF ആണ്.
⭕UDF വാദം :
10. ബൈപാസുകള്‍
UDF :കോഴിക്കോട് ബൈപാസ് പൂര്‍ത്തിയായി. കൊല്ലം, ആലപ്പുഴ ബൈപാസ് നിര്‍മാണോദ്ഘാടനം നടത്തി.
◼വാസ്തവം : 👇
കൊല്ലത്തും, ആലപ്പുഴയിലും എന്നാണ് തറക്കല്ല് ഇട്ടതെന്ന് കൂടെ പറയുമെന്ന് കരുതി.
278 കോടി രൂപയാണ് അടങ്കല്‍. 50 ശതമാനം സംസ്ഥാന വിഹിതമായി 139 കോടി രൂപ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് 34 കോടി രൂപയാണ് നല്‍കിയിരുന്നത്. 105 കോടി രൂപ ഈ സര്‍ക്കാരാണ് നല്‍കിയത്. 190 പൈലുകളാണുള്ളത്. 46 പിയറുകളില്‍ ഒന്‍പത് എണ്ണം മാത്രമാണ് കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് നിര്‍മിച്ചത്. ബാക്കി 37 പിയറുകള്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് നിര്‍മ്മിച്ചത്.
ആലപ്പുഴ ബൈപ്പാസ്
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ 15 ശതമാനം ജോലികളാണ് പൂര്‍ത്തിയായിരുന്നത്. പിന്നീടുള്ള നാലര വര്‍ഷംകൊണ്ടാണ് 85 ശതമാനം പ്രവൃത്തി പൂര്‍ത്തിയാക്കിയത്. കളര്‍കോട് മുതല്‍ കൊമ്മാടി വരെയുള്ള 6.8 കി. മീ നീളമുള്ള ബൈപാസ് പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത് 50 വര്‍ഷം.
⭕11) പാലങ്ങള്‍
UDF : 1600 കോടി ചെലവിട്ട് 227 പാലങ്ങള്‍ പൂര്‍ത്തിയാക്കി.
◼വാസ്തവം : 👇
ഇതിലെ വാസ്തവം ചുവടെ പറയുന്നതാണ്.
സംസ്ഥാന ചരിത്രത്തില്‍ ഏറ്റവുമധികം പാലങ്ങള്‍ നിര്‍മിച്ചത് ഈ സര്‍ക്കാരാണ്. നിര്‍മാണം പൂര്‍ത്തിയാക്കിയതും നിര്‍മാണത്തിലിരിക്കുന്നതും ബലപ്പെടുത്തിയതും ഭരണാനുമതി നല്‍കിയതുമുള്‍പ്പെടെ 569. യുഡിഎഫ് ഭരണത്തില്‍ 275 പാലം നിര്‍മിച്ചെന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നെങ്കിലും പൂര്‍ത്തിയാക്കിയത് 73 മാത്രം. ബാക്കിയുള്ളവ യാഥാര്‍ഥ്യമാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് ഭരണത്തില്‍ ടോള്‍
⭕UDF വാദം:
12 ) എല്ലാവര്‍ക്കും പാര്‍പ്പിടം
യുഡിഎഫ് – 4.4 ലക്ഷം വീടുകള്‍ നിര്‍മിച്ചു.
എല്‍ഡിഎഫ് – 2.5 ലക്ഷം വീടുകള്‍ നിർമിച്ചു.
◼വാസ്തവം : 👇
വിണ്ടും നുണ
UDF കാലത്ത് 2011 – മുതൽ 2016 വരെ 1 ,87,667 ഭവനങ്ങൾ പൂർത്തികരിച്ചു.അതും 15 പദ്ധതികളുടെ ആകെ കണക്കിലാണ്. ഇതാ ഡാറ്റ.
http://www.niyamasabha.org/codes/14kla/session_9/ans/u01634-310118-827000000000-09-14.pdf
ഈ സർക്കാർ അധികാരത്തിലേറിയതിന് ശേഷം 2 ,50,547 വീടുകളും ,6 ഭവന സമുചയങ്ങളും പൂർത്തികരിച്ചു. ഇതാ ഡാറ്റ.
http://www.niyamasabha.org/codes/14kla/session_22/ans/u01613-190121-866000000000-22-14.pdf
⭕UDF വാദം:
13) ജനസമ്പര്‍ക്കം
മൂന്നു ജനസമ്പര്‍ക്കപരിപാടികളില്‍ 11,45,449 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. 242.87 കോടി രൂപയുടെ ധനസഹായം നല്കി.
◼വാസ്തവം :👇
2011 – 2016 വരെ 158 കോടി രൂപയാണ് പരസ്യത്തിനായി UDF ഗവ: ചിലവൊഴിച്ചത്. സഹായധനം നൽകിയത് 242.87 കോടി.
മൂന്ന് ഘട്ടമായി നടത്തിയ ജനസമ്പർക്ക പരിപാടിയുടെ ചിലവ് 20 കോടിയോട് അടുത്ത്.
http://www.niyamasabha.org/codes/14kla/session_1/ans/u00048-280616-846000000000-01-14.pdf
⭕UDF വാദം:
14. പട്ടയവിതരണം
യുഡിഎഫ് 1.79 ലക്ഷം
എല്‍ഡിഎഫ് 1.76 ലക്ഷം
◼വാസ്തവം :👇
വിണ്ടും നൂണ ,എൽഡിഎഫ് സർക്കാർ അധികാരമേറ്റ് നാലര വർഷത്തിനിടെ പട്ടയം നൽകിയത് 1,63,691 പേർക്ക്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് 82,000 പട്ടയംമാത്രമാണ് നൽകിയത്.
http://www.niyamasabha.org/codes/14kla/session_1/ans/u00904-110716-174000000000-01-14.pdf
http://www.niyamasabha.org/codes/14kla/session_22/ans/u01386-180121-801000000000-22-14.pdf
⭕UDF വാദം:
15 ) ശബരിമല
ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു.ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിയമപോരാട്ടം നടത്തി. 12.67 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ സംരക്ഷിതമേഖലയില്‍ നിന്ന് നേടിയെടുത്തു.നിലയ്ക്കലില്‍ 110 ഹെക്ടര്‍ വനഭൂമി ബേസ് ക്യാമ്പിന് നല്കി.
◼ഉത്തരം :👇
കഷ്ടം, പരിതാപകരം എന്നതൊഴിച്ചാൽ ഈ ചോദ്യത്തിന് എനിക്ക് ഒന്നും പറയാനില്ലാ,
⭕UDF വാദം :
16) പൊതുമേഖലാ സ്ഥാപനങ്ങള്‍
യുഡിഎഫ് കാലത്ത് 5 വര്‍ഷത്തെ സഞ്ചിത നഷ്ടം 213 കോടി രൂപ. 899 കോടി രൂപയുടെ ധനസഹായം
◼വാസ്തവം :👇
എന്ത് രസമായിട്ടാണ് നുണ പറയുന്നത്..,
ഉമ്മൻ ചാണ്ടി കാലത്ത് 40 സ്ഥാപനങ്ങളിൽ 32 നഷ്ടവും 8 ലാഭത്തിലുമായിരുന്നു.
നിലവിൽ 42 സ്ഥാപനങ്ങളുടെ കണക്കിൽ 15 സ്ഥാപനങ്ങൾ ലാഭത്തിലും 27 നഷ്ടത്തിലുമാണ്.
ബാക്കി താരതമ്യം ഡാറ്റയിൽ.
http://www.niyamasabha.org/codes/14kla/session_22/ans/u00525-130121-885000000000-22-14.pdf
⭕UDF വാദം:
17 ) പ്രവാസകാര്യം
കോവിഡ് മഹാമാരി ഉണ്ടായപ്പോള്‍ അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികള്‍ നാട്ടില്‍ എത്താതിരിക്കാന്‍ തടസം സൃഷ്ടിച്ചു. ഗള്‍ഫിലും മറ്റും അനേകം മലയാളികള്‍ കോവിഡ് മൂലം മരിച്ചുവീണു.
◼വാസ്തവം:👇
2020 മെയ് ആദ്യ വാരത്തിനും ഈ വർഷം ജനുവരി നാലിനും നും ഇടയിൽ 8.43 ലക്ഷം പേർ വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയത്.
⭕18 ) പൊതുകടം
യുഡിഫ് കാലത്തു പൊതുകടം വെറും 1,57,370 കോടി രൂപ ആയിരുന്നു. എൽ ഡി എഫ് അത് 3,27,655 കോടി രൂപയായി ഉയർത്തി. 1,72,85 കോടി രൂപ ഈ സര്‍ക്കാര്‍ മാത്രം കടംവാങ്ങി. കടവര്‍ധന 108% വര്‍ധന.
◼വാസ്തവം: 👇
സംസ്ഥാനത്തിന്റെ പൊതുകടം സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ ഷാഫി പറമ്പിൽ നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യം (394/04.02.2020) ചോദിച്ചിരുന്നു . അതിന്റെ ഉത്തരമായി ഡോ. ഐസക് 2012-13 മുതലുള്ള കണക്ക് പറഞ്ഞു. ഓരോ വർഷവും പൊതു കടത്തിലുണ്ടായ വർദ്ധനവിലെ ശതമാനം താഴെ പറയും പോലെയാണ്.
2012-13 – 16.92 %
2013-14 – 15.52 %
2014-15 – 15.18 %
2015-16 – 14.15 %
2016-17 – 14.72 %
2017-18 – 13.59 %
2018-19 – 10.19 %
2019-20 – 8.58 %
അതായത്, കടമെടുക്കലിലെ പ്രതിവർഷ വർദ്ധനവിന്റെ നിരക്ക് യുഡിഎഫ് കാലത്തേക്കാൾ വളരെയധികം കുറക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടുണ്ട്
⭕UDF വാദം:
19) സാമ്പത്തിക വളര്‍ച്ചാ നിരക്ക്
UDF : 5 വര്‍ഷം 2011-16
ശരാശരി വളര്‍ച്ചാ നിരക്ക് 6.42 %
LDF : 5 വര്‍ഷം 2016- 21
ശരാശരി വളര്‍ച്ചാ നിരക്ക് 5.28%
◼വാസ്തവം 👇
വിണ്ടും നുണ ,
2011 – 16 കാലയളവിൽ കേരളത്തിൻ്റെ സാമ്പത്തിക വളർച്ച 4.9 % ആയിരുന്നു. പ്രളയവും തകർച്ചയും ,കോവിഡും ഒക്കെ ഉണ്ടായിട്ടും LDF സർക്കാരിൻ്റെ ഭരണകാലത്തെ ശരാശരി സാമ്പത്തിക വളർച്ച 5.9 % ആണ്.
ബഡ്ജറ്റ് ഡാറ്റ ചുവടെ
http://www.finance.kerala.gov.in/bdgtDcs.jsp
ഇത്രയെറെ നൂണകൾ ഒരു ലജ്ജയും ഇല്ലാതെ സ്വന്തം പ്രൊഫൈലിൽ എഴുത്തിയ താങ്കൾ സംശുദ്ധി എന്ന വാക്ക് സ്വന്തം രാഷ്ട്രിയ പ്രവർത്തനത്തിൽ ചേർക്കരുത്. മിസ്റ്റർ ഉമ്മൻ ചാണ്ടി ,തൻ്റെ ഈ നൂണ പൊളിക്കാൻ സോഷ്യൽ മീഡിയയിൽ ചിലവൊഴിക്കുന്ന ഒരു സാധാരണ സഖാവ് വിചാരിച്ചാൽ മതി…!
അത്രയെങ്കിലും മനസ്സിലായാൽ നന്ന്…!”
Written by: Pinko Human
BJP വാർത്തകൾ /നിലപാടുകൾ
കേരള മന്ത്രിസഭയിലെ ആര്എസ്എസ്സുകാരന് ഉമ്മന്‍ ചാണ്ടിയോ
കേരള മന്ത്രിസഭയിലെ ആര്എസ്എസ്സുകാരന് ഉമ്മന്‍ ചാണ്ടിയോ.. Read more at: https://malayalam.oneindia.com/feature/satire/chief-minister-oommen-chandy-gave-direction-to-withdraw-case-against-rss-workers-126786.html
0 Comments