ഉഴവൂർ എന്ന സ്ഥലനാമം കേട്ടാൽ മൺമറഞ്ഞ പൊതുപ്രവർത്തകൻ ശ്രീ ഉഴവൂർ വിജയനെയും , ” മന്ദാരചെപ്പുണ്ടോ… എന്ന് തുടങ്ങുന്ന ദശരഥം സിനിമയിലെ പാട്ട് കേൾക്കുമ്പോൾ അനശ്വര സംഗീത സംവിധായകൻ ശ്രീ ജോൺസൺ മാസ്റ്ററേയും ഓർക്കാത്ത മലയാളികൾ ഉണ്ടാവുമോ ?? ബഹുഭൂരിപക്ഷം ജനവും ഓർക്കും എന്നാണ് ഞാൻ കരുതുന്നത്.ഈ പേരുകൾ ബോധപൂർവ്വം പരാമർശിച്ചതാണ്, ആ കാരണങ്ങളിലേക്കാണ് ഞാൻ വരുന്നത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഉഴവൂർ വിജയന്റെ മരണശേഷം ആദ്ദേഹത്തിന്റെ കുടുംബത്തിന് ഫണ്ട് അനുവദിച്ചു എന്ന് വലിയ വായിലാണ് സൈബർ രംഗത്തെ കോൺഗ്രസ് സുഹൃത്തുകൾ അടക്കമുള്ളവർ ആരോപിച്ചത്. ഇന്ന് അത് കെ.എം ഷാജിയും ഉന്നയിച്ചു കണ്ടു.ആ നിലയിൽ ദുരിതാശ്വാസ നിധിയിലെ ഫണ്ട് വക മാറ്റി സർക്കാർ ഇഷ്ടാനുസരണം ചിലവഴിച്ചു എന്നാണ് വാദം. പല അവസരങ്ങളിലായി ധനമന്ത്രി അടക്കം പ്രളയദുരിതാശ്വാസ നിധി പ്രളയാനന്തര നിർമ്മാണത്തിന് മാത്രമാണ് ഉപയോഗിക്കുക എന്ന് ആവർത്തിച്ച് പറഞ്ഞിട്ടും കേൾക്കാതെ വ്യാജം പ്രചരിപ്പിക്കുന്ന മനുഷ്യരെ ചിലത് ഓർമിപ്പിക്കയാണ്.2014 ജനുവരി 1 തിയതി നിയമസഭയിൽ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പർ 116 ന് അന്ന് മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി ഉത്തരം നൽകിയതാണ്.. ചോദ്യകർത്താവ് ഇടതുപക്ഷ നേതാവായിരുന്ന ശ്രീ എസ്.രാജേന്ദ്രനാണ്. ചോദ്യം ഇതാണ്…മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്താണ് ?? അതനുസരിച്ച് അനുവദിക്കാവുന്ന ധനസഹായം എത്രയാണ്??ശ്രീ .ഉമ്മൻ ചാണ്ടി ദീർഘമായ ഒരു ഉത്തരമാണ് ഈ ചോദ്യത്തിന് നൽകിയത്. അത് ഞാൻ ഡാറ്റയായി ഈ കുറിപ്പിനൊപ്പം ചേർക്കുന്നു. ഈ കുറിപ്പിന് പ്രസക്തമായി വേണ്ടത് മാത്രം ഞാൻ പരാമർശിക്കുന്നു. നിധിയിൽ നിന്നും പണം അനുവദിക്കുന്നതിലെ മാനദണ്ഡങ്ങളിൽ ചിലത് ഇങ്ങനെയാണ് 1 ) വിദ്യാർത്ഥികളും ,കുട്ടികളും ഉൾപ്പെട്ടുന്ന ബോട്ടപകടം ,റോഡപകടം തുടങ്ങിയ ദാരുണമായ അപകടങ്ങളിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾ പരമാവധി രണ്ട് ലക്ഷം രൂപ വരെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകാം.2 ) ആകസ്മികമായി മരണമടയുന്നവരുടെ കുടുംബങ്ങൾക്കും ,ഗ്യാസ് ടാങ്കർ ലോറി അപകടങ്ങളിൽ മരണപ്പെടുന്നവർക്കും പ്രാഥമിക സഹായമായി ഒരു ലക്ഷം രൂപ നൽകാം,.!3 ) മരണം സംഭവിച്ച ദുരന്തപൂർണമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ വിവേചനധികാരം ഉപയോഗിച്ച് ഒരു ലക്ഷം രൂപ വരെ അനുവദിക്കാം. മന്ത്രിസഭാ യോഗ തിരുമാനത്തിന് വിധേയമായി ഒരു ലക്ഷം തുകയിൽ കൂടുതൽ അനുവദിക്കാറുണ്ട്.http://klaproceedings.niyamasabha.org/min_docs_pdf.php?memberList=1787259ഇതാണ് ഉമ്മൻ ചാണ്ടി പറഞ്ഞ പ്രധാന പോയിന്റുകളിലൊന്ന്. ആ നിലയിൽ കോൺഗ്രസ് ഭരണകാലത്ത് മന്ത്രിസഭാ തിരുമാനങ്ങളുടെയും ,മുഖ്യമന്ത്രി എന്ന നിലയിൽ സ്വന്തം വിവേചന അധികാരവും ഉപയോഗിച്ച് ഒരു ലക്ഷത്തിലേറെ തുക നൽകിയ ഏതാനും ചില കേസുകൾ ഞാൻ പങ്ക് വെയ്ക്കാം.1 ) ആട് ആന്റണി എന്ന മോഷ്ടാവിന്റെ കുത്തേറ്റ് മരിച്ച മണിയൻ പിള്ളയുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ.2 ,) ഉത്തരാഖണ്ഡിലെ പ്രകൃതിക്ഷോഭ ദുരിതാശ്വസത്തിനിടെ മരണപ്പെട്ട ജോമോൻ ജോർജിന്റെ ആശ്രിതർക്ക് 10 ലക്ഷം രൂപ.3 ) സ്കൂളിൽ വെച്ച് ഡിസ്കസ് ത്രോ ഏറിൽ തലയ്ക്ക് പരിക്കേറ്റ ശ്യാംദാസ് എന്ന വിദ്യാർത്ഥിക്ക് 8 ലക്ഷം രൂപ.4) രണ്ട് കുഞ്ഞ് മക്കൾ മുങ്ങി മരിച്ച കുടുംബത്തിന് 15 ലക്ഷം.5 ) കടൽക്ഷോഭത്തിൽ വള്ളവും ,വലയും നഷ്ടപ്പെട്ട സൗത്ത് ചെല്ലാനത്തെ വർഗിസിന് 7 ലക്ഷം .6 ) സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ കുടുംബത്തിന് 6 ലക്ഷം.ഇനിയുമുണ്ട് വീട് പണിയാനും ,മകന്റെ ചികിത്സയ്‌ക്കും ,സ്വന്തം ചികിത്സയ്ക്ക് ഒക്കെയായി 6 ലക്ഷം രൂപയിൽ കുറയാത്ത കേസുകൾ..!http://www.niyamasabha.org/codes/13kla/session_10/Ans/u00116-060114-799000000000-10-13.pdfഈ ക്യാഷ് എല്ലാം നൽകിയത് മന്ത്രിസഭാ തിരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ്. അതും ദുരിതാശ്വാസ നിധിയിൽ നിന്ന് തന്നെ.!കേരള ജനത ഹൃദയത്തിലേറ്റിയ നിരവധി മനുഷ്യരിൽ രണ്ട് പേരുകളാണ് ജോൺസൺ മാസ്റ്ററും ,ഉഴവൂർ വിജയനും.! സാമൂഹിക രാഷ്ട്രിയ രംഗത്ത് അവരവരുടെ വ്യക്തി മുദ്ര പതിപ്പിച്ചവർ…! മറ്റുള്ളവരെ നിങ്ങൾ ഓർക്കാൻ തന്നെ വഴിയില്ലാ,,!! ഓരോ ഗവൺമെന്റു ഈ നിലയിൽ തന്നെ ഇടപെടുന്നുണ്ട്.ഇവ ഒന്നും തന്നെ അനാവശ്യമായി നൽകിയ തുകകൾ ആണെന്ന ആരോപണമോ ,ഒരു വാദമോ ഒന്നും ഞാൻ മുന്നോട്ട് വെയ്ക്കില്ലാ., കാരണം നിങ്ങളുടെ നീതി ബോധമല്ലാ എന്റേത് എന്നതാണ് .പ്രിയപ്പെട്ട കോൺഗ്രസുകാരാ ,ലീഗുകാരാഒന്ന് ഒന്നോർക്കുക ,ചരിത്രം എന്നത് ഒന്നുണ്ട്. അവിടെ രേഖപ്പെടുത്തപ്പെട്ട രേഖകളിൽ നിങ്ങളുടെ പ്രവർത്തികളുമുണ്ട്.! ഇടതുപക്ഷത്തെ കല്ലെറിയുന്നതിന് മുന്നേ നിങ്ങളെന്ത് ചെയ്തു എന്ന് ഓർക്കാൻ ശ്രമിക്കൂ.ഒന്നുമില്ലെങ്കിലും C H ൻ്റെ കുടുംബത്തിന് സർക്കാർ സഹായവും ,മകൻ മുനിറിന് പഠിക്കാൻ ഉള്ള ചിലവും ഒക്കെ സർക്കാർ ധന സഹായമായിരുന്നു എന്നത് ലീഗുകാർ മറന്നതാവും,,! അതും ആ നിലയിൽ നികുതി പണമാണ്..!


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *