PK suresh kumar
2016 ലെ അസംബ്ലി ഇലക്ഷനിൽ UDF വൻ പരാജയം ഏറ്റുവാങ്ങിയതോടെ ഉമ്മൻ ചാണ്ടിയ്ക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുത്തില്ല.. സോളാർ വിവാദങ്ങൾ UDF ന് തിരിച്ചടി ആയെന്ന ചെന്നിത്തലയുടെ വാദവും അതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും രാഹുലിന് ചെന്നിത്തല കൈമാറിയതോടെയാണ് 2004 മുതൽ 2016 വരെ UDF ചെയർമാനും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയെ ആ ചുമതലയിൽ നിന്ന് നീക്കി UDF ചെയർമാനും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവുമായി രമേശ് ചെന്നിത്തലയെ AICC നേതൃത്വം നിയോഗിച്ചത്. അതു വഴി ചെന്നിത്തല പ്രതിപക്ഷ നേതാവായി…2004 ൽ AK ആന്റണിയെ വീഴ്ത്തി മുഖ്യമന്ത്രി സ്ഥാനം ഉമ്മൻ ചാണ്ടി പിടിച്ചെടുക്കുമ്പോൾ അന്ന് ഉമ്മൻചാണ്ടിക്ക് തുണയായത് കുഞ്ഞാലിക്കുട്ടിയും ലീഗുമായിരുന്നു.. 2006 ൽ 99 സീറ്റുമായി LDF അധികാരത്തിലെത്തിയപ്പോൾ ഒരു മടിയും കൂടാതെ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുത്ത ഉമ്മൻ ചാണ്ടി ആ പദവിയിൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കി 2011 ലെ തെരഞ്ഞെടുപ്പിനെ നേരിട്ടു. എന്നാൽ 2016 ൽ 91 സീറ്റുകളുമായി LDF അധികാരത്തിൽ വന്നപ്പോൾ ഉമ്മൻചാണ്ടിക്ക് പ്രതിപക്ഷ നേതാവ് പദവി, UDF ചെയർമാൻ പദവി, കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് എന്നീ പദവികൾ നഷ്ടപ്പെട്ടു..മുഖ്യമന്ത്രി പിണറായി വിജയനോട് നേരിട്ട് ഏറ്റുമുട്ടി പോകാനുള്ള ആർജ്ജവം ഉമ്മൻ ചാണ്ടിയ്ക്ക് ഇല്ല എന്നതുകൊണ്ടായിരുന്നു ഉമ്മൻ ചാണ്ടി ഒളിച്ചോട്ടം നടത്തിയത്.. ഉമ്മൻ ചാണ്ടിയുടെ തലയ്ക്ക് മുകളിൽ എപ്പോഴും സോളാർ ബോംബ് ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാർ തന്നെ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പൊതുരേഖയായി ഇപ്പോൾ നിയമസഭയിൽ ഉണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ പിണറായി സർക്കാരിന്റെ പരിശോധനകൾ വരുമ്പോൾ UDF സർക്കാരിനെ നയിച്ച ആൾ പ്രതിപക്ഷ നേതാവായിരിക്കുന്നത് വീണ്ടും UDF നെ പ്രതിരോധത്തിലാഴ്ത്തും എന്ന തിരിച്ചറിവ് കൂടി ഉണ്ടായതു കൊണ്ടാണ് ചാണ്ടി അന്ന് കളം വിട്ടത്.. എന്നാൽ ആന്ധ്രാ പ്രദേശിന്റെ ചുമതലയുള്ള AICC ജനറൽ സെക്രട്ടറി ആയി ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് നേതൃത്വം നിയോഗിച്ചു എങ്കിലും ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിൽ സജീവമായിരുന്നു..പിണറായി വിജയന് മുന്നിൽ ഒരു നേർച്ചക്കോഴി ആയി രമേശ് ചെന്നിത്തലയെ ഇട്ടു കൊടുത്ത് ചെന്നിത്തലയെ കൊണ്ട് എല്ലാ രീതിയിലും ചുടു ചോറ് വാരിച്ച് ഉമ്മൻ ചാണ്ടി തിരശീലയ്ക്ക് പിന്നിൽ പുതിയ കളികൾക്ക് ചുക്കാൻ പിടിച്ചു കൊണ്ടിരുന്നു.. ലോക്സഭാ തെരഞ്ഞെടുപ്പിൽ UDF ന് തിരിച്ചടി നേരിട്ടാൽ നേതൃമാറ്റ വാദം ഉയർത്തി പ്രതിപക്ഷ നേതാവ് – UDF ചെയർമാൻ – കോൺഗ്രസ് പാർലമെന്ററി പാർട്ടി പദവികളിൽ എത്തിച്ചേരാമെന്ന് ഉമ്മൻ ചാണ്ടി കണക്കുകൂട്ടിയിരുന്നു എങ്കിലും UDF നെപ്പോലും അമ്പരപ്പിക്കുന്ന വിജയം കേരളത്തിൽ ഉണ്ടായതോടെ ആ നീക്കം കെട്ടടങ്ങി…തദ്ദേശ ഇലക്ഷനിൽ UDF ന് തിരിച്ചടി നേരിട്ടു എന്ന് പറഞ്ഞാണ് ചെന്നിത്തലയ്ക്ക് പകരം ഉമ്മൻ ചാണ്ടിയെ UDF നെ നയിക്കാൻ മുസ്ലിം ലീഗിന്റെ സമ്മർദ്ദത്തിൽ ചുമതലപ്പെടുത്തിയത്. 2015 ലെ തദ്ദേശ ഇലക്ഷനിൽ ലഭിച്ച അത്രയും ഗ്രാമ പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും മാത്രമേ ഇക്കുറിയും LDF ന് ലഭിച്ചിട്ടുള്ളൂ… ബ്ലോക്ക് പഞ്ചായത്ത് 20 എണ്ണം കൂടി. ജില്ലാ പഞ്ചായത്ത് 7 ൽ നിന്ന് 11 ആയി വയനാട് UDF ഉം LDF ഉം ഒപ്പത്തിനൊപ്പം ആയി.. കൊച്ചി കോർപ്പറേഷൻ നഷ്ടപ്പെട്ടതാണ് കോൺഗ്രസിന്റെ വലിയ തിരിച്ചടി. അതിന് പ്രധാന കാരണം മേയർ സൗമിനി ജെയിനിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ഭരണ സമിതിയുടെ കെടുകാര്യസ്ഥതയാണ്. എ ഗ്രൂപ്പുകാരിയായ സൗമിനിയെ ചുമതലയിൽ നിന്ന് മാറ്റാൻ ഐ ഗ്രൂപ്പ് നടത്തിയ ശ്രമങ്ങളെ തകർത്തത് A ഗ്രൂപ്പ് തന്നെയാണ്.. BJP – ഇമാ അത്തെ ഇസ്ലാമി – പിന്തുണയോടെയാണ് തദ്ദേശ സ്ഥാപനങ്ങൾ ഇത്രയെങ്കിലും UDF നിലനിർത്തിയത് എന്നത് വേറെ കാര്യം..തദ്ദേശ ഇലക്ഷനിൽ UDF ന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഉമ്മൻ ചാണ്ടിയുടെ തട്ടകമായ കോട്ടയത്താണ്. കോട്ടയം ജില്ലാ പഞ്ചായത്ത് നഷ്ടപ്പെട്ടതിന് പുറമേ ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലെ 5 ഗ്രാമ പഞ്ചായത്തുകൾ LDF പിടിച്ചു, ഉമ്മൻ ചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പള്ളിയും LDF പിടിച്ചു.. തദ്ദേശ ഇലക്ഷനിൽ പ്രചരണത്തിന്റെ മുഖ്യധാരയിൽ ഉമ്മൻ ചാണ്ടി ഉണ്ടായിട്ടു കൂടിയും സ്വന്തം മണ്ഡലത്തിലെ പഞ്ചായത്തുകൾ UDF നെ കൈവിട്ടു. സ്വന്തം പഞ്ചായത്തിൽ പോലും UDF ന് ഭരണം ഉറപ്പിച്ച് നൽകാൻ കഴിയാത്ത ഉമ്മൻ ചാണ്ടിയാണ് ഇനി സംസ്ഥാനത്ത് UDF ന് ഭരണം നേടി കൊടുക്കാൻ പോകുന്നത്…. മുസ്ലിം ലീഗ് – ജമാഅത്തെ ഇസ്ലാമി സഖ്യത്തെ പരസ്യമായി എതിർത്ത ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും UDF രാഷ്ട്രീയത്തിൽ അപ്രസക്തമാക്കുന്ന പണി ലീഗ് നടത്തിയതിന്റെ ഭാഗമായിട്ടാണ് ചെന്നിത്തലയ്ക്ക് പകരം ഉമ്മൻ ചാണ്ടി വന്നതും മുല്ല പള്ളിക്ക് പകരം KPCC ക്ക് താൽക്കാലിക പ്രസിഡന്റ് വരാൻ പോകുന്നതും . മുല്ലപ്പള്ളിയെ ആട്ടിയിറക്കി എന്ന പ്രതീതി വരാതിരിക്കാൻ നിയമസഭാ ഇലക്ഷനിൽ മത്സരിച്ചോ എന്ന ഒരു ഓഫർ മുന്നോട്ട് വെച്ചിട്ടുണ്ട്.. പതിറ്റാണ്ടുകൾ കോൺഗ്രസ് മത്സരിച്ചതും ഇടയ്ക്ക് മാത്രം LDF ജയിക്കുകയും 2011 ൽ വീരേന്ദ്രകുമാർ പക്ഷത്തിന് വിട്ടു കൊടുക്കുകയും ചെയ്ത കൽപ്പറ്റ സീറ്റിൽ മുല്ലപ്പള്ളി മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ആ വഴിക്ക് വരണ്ട എന്ന് ലീഗ് ജില്ലാ സെക്രട്ടറിപരസ്യമായി വിലക്കി… ഇതാണ് KPCC യുടെ പ്രസിഡന്റിന്റെ അവസ്ഥ…2012 ൽ മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം ഉമ്മൻ ചാണ്ടി നൽകി ലീഗിന് മുന്നിൽ കോൺഗ്രസ് കീഴടങ്ങിയപ്പോൾ മുതൽ കോൺഗ്രസിന്റെ തകർച്ച തുടങ്ങി.. കോൺഗ്രസിന് മേൽ ലീഗിന്റെ അപ്രമാദിത്വം അവിടെ നിന്നാരംഭിക്കുന്നു. പരമ്പരാഗതമായി കോൺഗ്രസിന് ഒപ്പം നിന്ന പൊളിറ്റിക്കൽ വോട്ടുബാങ്കിൽ വിള്ളൽ വീണ് സസ്ഥാനത്ത് BJP ക്ക് നേട്ടമുണ്ടായി തുടങ്ങിയത് അവിടം മുതൽക്കാണ് .. മുസ്ലിം ലീഗും ഇസ്ലാമിക സംഘടനകളും സമീപകാലത്ത് എടുത്ത നിലപാടുകളുടെ പേരിൽ കൂടിയാണ് മധ്യ- തെക്കൻ കേരളത്തിൽ തദ്ദേശ ഇലക്ഷനിൽ UDF ന് തിരിച്ചടി ഉണ്ടായത്. ലീഗ് സ്വന്തം നില സംരക്ഷിക്കാൻ ജമാ അത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കി.. മലബാറിൽ അതുകൊണ്ട് മാത്രം ലീഗും UDF ഉം കാര്യമായ പരിക്കേൽക്കാതെ നിന്നു. അതിൽ ഊറ്റം കൊണ്ടാണ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കുമെതിരെ ലീഗ് പടയൊരുക്കം നടത്തിയത്..2006 ൽ LDF ന് 99, 2016 ൽ LDF ന് 91, 2011 ൽ LDF ന് 68 …. ഉമ്മൻ ചാണ്ടി UDF നെ നയിച്ച സമയത്ത് LDF ന് കിട്ടിയ സീറ്റുകളുടെ എണ്ണമാണ്. 2011 ൽ 72 സീറ്റുമായി UDF അധികാരത്തിലെത്തുമ്പോൾ UDF ഘടക കക്ഷികൾ ആയിരുന്ന കേരള കോൺഗ്രസ്, ജനതാദൾ വീരേന്ദ്രകുമാർ പക്ഷം ഇന്ന് UDF ന് ഒപ്പം ഇല്ല… ഡീലിമിറ്റേഷനിൽ മണ്ഡലങ്ങളുടെ ഘടന മാറിയും മലപ്പുറം ജില്ലയിൽ പുതുതായി 4 മണ്ഡലങ്ങൾ ഇല്ലാതായതുമാണ് 2011 ൽ UDF ന് അധികാരത്തിലേറാൻ അവസരമൊരുങ്ങിയത്. അഴീക്കോട്, കൂത്തുപറമ്പ്, മണ്ഡലങ്ങൾ LDF ന് നഷ്ടപ്പെടാൻ കാരണം മണ്ഡലത്തിൽ പുതുതായി ചേർത്ത പ്രദേശങ്ങൾ ആണ്. LDF ന്റെ സ്വാധീന മേഖലയായ വടക്കേക്കര, ചേർപ്പ്, മാരാരിക്കുളം, നെടുവത്തൂർ മണ്ഡലങ്ങൾ ഇല്ലാതായി.. മണലൂർ, വടക്കാഞ്ചേരി , തൃത്താല സീറ്റുകൾ നഷ്ടപ്പെടുന്നതിൽ CPM ന്റെ സ്ഥാനാർത്ഥി നിർണ്ണയം പാളി…കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റതോടെ AICC പ്രസിഡന്റ് പദവി ഒഴിഞ്ഞ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ ദേശീയ നേതൃനിരയിൽ ഒരു ചുമതലയും ഇപ്പോൾ നിർവഹിക്കുന്നില്ല.. കേരളത്തിലെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ രാഹുൽ ഒരു ഏജൻസിയെയും സർവേക്കായി ചുമതലപ്പെടുത്തിയിട്ടുമില്ല… മുസ്ലിം ലീഗിന്റെ ഇംഗിതത്തിന് വിധേയമായി കാര്യങ്ങൾ തീരുമാനിച്ചതിന് ഒരു ന്യായീകരണ ഭാഷ്യം ചമയ്ക്കൽ മാത്രമാണ് സർവേയും രാഹുലും…പോസ്റ്റുമാർട്ടം കാത്ത് മോർച്ചറിയിൽ കിടക്കുന്ന AICC വെന്റിലേറ്ററിൽ കിടക്കുന്ന KPCC യെ രക്ഷിക്കാൻ ശ്രമിക്കുന്ന കോമഡിയാണ് ഇപ്പോഴത്തെ ഉമ്മൻ രക്ഷാ പദ്ധതി കണ്ടാൽ തോന്നുക… UDF നെ നയിക്കാൻ ആരു വന്നാലും, ഏതൊക്കെ മാധ്യമങ്ങൾ UDF ന് വേണ്ടി വിടുപണി ചെയ്താലും കേരളത്തിൽ ഇക്കുറി 2006 ആവർത്തിക്കും… 2016 നേക്കാൾ കൂടുതൽ സീറ്റുമായി LDF വീണ്ടും അധികാരത്തിൽ വരും.. പിണറായി വിജയൻ വീണ്ടും കേരളത്തിന്റെ മുഖമന്ത്രിയാകും…പിൻകുറി :- കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനായിരുന്ന ലീഡർ കെ. കരുണാകരനെ ചാരക്കേസ് കെട്ടിയുണ്ടാക്കി പിന്നിൽ നിന്ന് കുത്തി വീഴ്ത്തിയ ഉമ്മൻ ചാണ്ടിയുടെ കൗശലം, ആത്മ മിത്രമായിരുന്ന സ്വന്തം ഗ്രൂപ്പ് നേതാവുകൂടിയായ AK ആന്റണിയ്ക്ക് വാരിക്കുഴി ഒരുക്കിയ ഉമ്മൻ ചാണ്ടിയുടെ കുടിലത മനസ്സിലാക്കി സ്വന്തം തടി സുരക്ഷിതമാക്കുന്നതിൽ ചെന്നിത്തല പരാജയപ്പെട്ടു…ചെന്നിത്തലയെ പിണറായിക്കെതിരെ കോമാളി വേഷം കെട്ടിച്ച് ഒന്നുമല്ലാതാക്കി മാറ്റുന്നതിൽ A ഗ്രൂപ്പും ചെന്നിത്തലയ്ക്ക് ഒപ്പം നിന്ന മാധ്യമ ഉപജാപക വൃന്ദവും വിജയിച്ചു…
0 Comments