ഇദ്ദേഹമായിരുന്നു ശരി.

ഈ മനുഷ്യൻ ഭരിച്ച അഞ്ച് വർഷക്കാലം പെൻഷൻ കിട്ടാത്തതിൽ ആളുകൾക്ക് പരാതിയില്ലായിരുന്നു. കാരണം അത്‌ കിട്ടില്ലെന്ന് ജനങ്ങൾക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു .

അക്കാലത്ത് സൗജന്യമായി ലഭിക്കുന്ന ഓണക്കിറ്റിൽ ശർക്കരയുടെ തൂക്കത്തെ പറ്റി പരാതിയില്ലായിരുന്നു. കാരണം അങ്ങിനൊന്ന് എന്താണെന്ന് പോലും ഇദ്ദേഹം അറിഞ്ഞിരുന്നില്ല.

സർക്കാർ ആശുപത്രികളിൽ ഡോക്ടറോ മരുന്നോ ഇല്ലെന്ന പരാതിയില്ലായിരുന്നു. കാരണം ജീവനിൽ കൊതിയുള്ള ആരും സർക്കാർ ആശുപത്രിയുടെ പരിസരത്തുകൂടെപോലും പോയിരുന്നില്ല.

സ്കൂളുകളിൽ പാഠപുസ്തകമില്ലെന്ന പരാതിയില്ലായിരുന്നു . പരീക്ഷ കഴിഞ്ഞാലും അത്‌ കിട്ടില്ലെന്ന് രക്ഷിതാക്കൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെക്കുറിച്ച്‌ യാതൊരു പരാതിയും ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പു കുത്തുകയായിരുന്നു.

ലക്ഷക്കണക്കിന് ഭൂരഹിതർക്ക് വീട് ലഭിക്കുന്ന ലൈഫ് പദ്ധതിയെക്കുറിച്ച് ഒരു പരാതിയും ഉണ്ടായിരുന്നില്ല.അങ്ങനെ പറയാൻ സ്വന്തമായ ഒരു വലിയ പദ്ധതി ഉണ്ടായിരുന്നില്ല.

റോഡുകൾ, പാലങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ നവീകരണനത്തിനായുള്ള കിഫ്ബിയെക്കുറിച്ച് വിമർശനം ഉണ്ടായിരുന്നില്ല. എന്തെന്നാൽ അങ്ങനെ ഒരു പദ്ധതി ഉണ്ടായിരുന്നില്ല.

ഗെയിൽ പദ്ധതിയെക്കുറിച്ചോ പവർ കോറിഡോർ പദ്ധതിയേക്കുറിച്ചോ ദേശീയപാതാ വികസനത്തെക്കുറിച്ചോ ആർക്കും ഒരു പരാതിയും ഉണ്ടായിരുന്നില്ല. എന്തെന്നാൽ അതിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല.

പോലീസിനെകുറിച്ച് സംഘപരിവാർ അനുകൂല ആക്ഷേപം ഉണ്ടായിരുന്നില്ല. ആക്കാലത്ത് പോലീസ് മേധാവി തന്നെ സംഘപരിവാർ നേതാവ് ആയിരുന്നു.

അതെ. ഒരു ആക്ഷേപവുമില്ലാത്ത കാലം, അതായിരുന്നു ഉമ്മൻ ചാണ്ടി സാറിന്റെ ആ വസന്ത കാലം…😜😜


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *