പൂമ്പാറ്റകളുടെ താഴ്വാരമായ അട്ടപ്പാടി ശിശുമരണങ്ങളുടെ താഴ്വരയായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ ദുരിതാവസ്ഥയോടുള്ള മുൻസർക്കാരിന്റെ അവഗണന മൂലം ‘അട്ടപ്പാടിയുടെ നിലവിളി കേൾക്കുക’ എന്നൊരു മുഖപ്രസംഗം തന്നെ മുൻസർക്കാരിനെ പിന്തുണച്ചുകൊണ്ടിരുന്ന ഒരു പ്രമുഖപത്രത്തിന് എഴുതേണ്ടതായി വന്നു. എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ സക്രിയമായ ഇടപെടൽ കാരണം ശിശുമരണങ്ങൾ നാലിലൊന്നായി കുറയ്ക്കാൻ സാധിച്ചു. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം നൽകാനായി. ഈ സാഹചര്യം ഇനിയും മെച്ചപ്പെടുത്തുന്നതിന് എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ഉറപ്പുവരുത്തണം.

0 Comments