ഈ ഒരു വർഷത്തെ ഭരണത്തിനിടയിൽ മുഖ്യമന്ത്രി എന്ന നിലയിൽ ഏറ്റവും സന്തോഷം നൽകിയ കാര്യമെന്താണ് ??? 2017 ലെ മലയാള മനോരമ കോൺക്ലേവ് വേദിയിൽ ജോണി ലൂക്കോസിൻ്റെ ഈ ചോദ്യത്തിന് ശ്രീ.പിണറായി വിജയൻ അന്ന് പറഞ്ഞ ആ ഉത്തരമാണ് ഈ കുറിപ്പിന് കാരണം.

” ഏറ്റവും സന്തോഷം നൽകിയ നടപടി ആദ്യത്തെത് തന്നെയാണ്.കാരണം വന്ന ഉടനെ ആ ബാക്കിയുണ്ടായ പെൻഷൻ ,ക്ഷേമ പെൻഷൻ കൊടുത്ത് തിർത്തല്ലോ .ആ ക്ഷേമ പെൻഷൻ കൊടുത്ത് കഴിഞ്ഞപ്പോ ,വളരെ പ്രായമുളവരും അവശരുമൊക്കെയാണല്ലോ . അവര് ആ പെൻഷൻ തുക കൈയിൽ കിട്ടിയപ്പോൾ ഈ നോട്ട് ഇങ്ങനെ കൈയിൽ പിടിച്ച് എണ്ണിക്കോണ്ട് ആ പല്ലില്ലാത്ത മോണകാട്ടി ഉള്ള ചിരി ഉണ്ടായിരുന്നു.. അത് നിങ്ങൾ എല്ലാവരും അത് ഫോട്ടോ പ്രസിദ്ധീകരിച്ചു. അത് കണ്ടപ്പോൾ മനം കുളിർക്കാത്ത ഒരാളുമില്ലാ.. അത് തന്നെയാണ് ഏറ്റവും വലിയ സന്തോഷമായിട്ട് തോന്നിയത്.’

അധികാരത്തിൽ വന്ന ഉടൻ മുൻ യു.ഡി.എഫ് സർക്കാർ കുടിശ്ശിക വരുത്തിയ ക്ഷേമപെൻഷനുകൾ പിണറായി ഗവൺമെൻ്റാണ് അർഹതപ്പെട്ട ജനങ്ങൾക്ക് വിതരണം ചെയ്യുന്നത്. എത്ര രൂപയായിരുന്നു ആ കുടിശ്ശീക എന്ന് അന്വേഷിച്ചിട്ടുണ്ടോ ?? അതൊരു വലിയ തുകയാണ്. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ സാമൂഹ്യ സുരക്ഷ പെൻഷൻ ഇനത്തിൽ 1473.67 കോടി രൂപയാണ് കുടിശ്ശിക ഉണ്ടായിരുന്നത്. ഇവ പൂർണ്ണമായും 2017 ആഗസ്റ്റ്ടെ പിണറായി ഗവൺമെൻ്റ് കൊടുത്തു തിർത്തു.

http://www.niyamasabha.org/codes/14kla/session_19/ans/u00425-030320-553000000000-19-14.pdf

പ്രതിക്ഷയറ്റ മനുഷ്യരുടെ മുഖങ്ങളിൽ ചിരി വിടർത്തുക എന്നത് ശ്രമകരമാണെങ്കിൽ ആ ശ്രമത്തിൽ പിണറായി ഗവൺമെൻ്റ് തുടക്കത്തിൽ തന്നെ വിജയിച്ചിരുന്നു. നിലവിലേ ഈ സർക്കാർ അധികാരത്തിൽ വരുന്നതിന് മുൻപ് എത്ര രൂപയായിരുന്നു സാമൂഹ്യ സുരക്ഷ പെൻഷനുകൾ എന്ന് ഓർക്കുന്നുണ്ടോ നിങ്ങൾ ?? 🔸️1 ) കർഷക തൊഴിലാളി പെൻഷൻ = 600 രൂപ

🔸️2 ) വാർദ്ധക്യ കാല പെൻഷൻ = 600 രൂപ

🔸️3 )വികലാംഗ പെൻഷൻ = 800 രൂപ

🔸️4 ) 50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ = 800 രൂപ

🔸️5 ) ഇന്ദിര ഗാന്ധി ദേശിയ വിധവ പെൻഷൻ = 800 രൂപ

പിണറായി ഗവൺമെൻ്റ് അധികാരത്തിലേറി 4 വട്ടമാണ് സാമൂഹ്യ സുരക്ഷ പെൻഷനുകൾ വർധിപ്പിച്ചത്. നിലവിൽ 1400 രൂപ പെൻഷനായി നൽകുന്നുണ്ട് ഈ സർക്കാർ .ജനുവരി മുതൽ 1500 രൂപയായി ഉയർത്തുകയാണ് പെൻഷൻ.

⭕കേന്ദ്ര വിഹിതം – സംസ്ഥാന വിഹിതം പലപ്പോഴും ഈ നേട്ടങ്ങൾ അവതരിപ്പിക്കുമ്പോൾ സംഘപരിവാർ പ്രവർത്തകരിൽ നിന്നും കേൾക്കേണ്ടി വരൂന്ന ഒരു വാദമാണ് ഈ ക്ഷേമ പെൻഷനുകൾ എല്ലാം തന്നെ കേന്ദ്ര സഹായത്തോടെ നൽകുന്നവയാണ് എന്ന്. എങ്കിൽ അവ കൂടെ ഈ അവസരത്തിൽ പരിശോധിക്കാം .

🔴നിലവിൽ ലഭ്യമായ പെൻഷൻ ഗുണഭോക്തക്കളുടെ എണ്ണം എന്നത് 6031759 എന്നതാണ്. എങ്കിലും കൈവശമുള്ള ഡാറ്റയുടെ അടിസ്ഥനത്തിൽ മാർച്ച് മാസത്തെ കണക്കിൽ വിശദികരിക്കാം. മാർച്ച് മാസം കേരളത്തിൽ സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 47,49,668 എന്നതാണ്.ഇതിൽ 3 വിഭാഗങ്ങളിൽ മാത്രമാണ് കേന്ദ്ര സഹായം ലഭിക്കുന്നുള്ളു.

🔹️ഇന്ദിരഗാന്ധി ദേശിയ വിധവ പെൻഷൻ

🔹️ഇന്ദിരഗാന്ധി ദേശിയ വാർദ്ധക്യകാല പെൻഷൻ

🔹️ഇന്ദിര ഗാന്ധി ദേശിയ വികലാംഗ പെൻഷൻ എന്നിവയിൽ കേരളത്തിൽ 42,12, 296 പേർക്കാണ് പെൻഷൻ നൽകി വരുന്നത്. ഇതിൽ 6,88,329 പേർക്ക് മാത്രമാണ് കേന്ദ്ര സഹായം ലഭിക്കുന്നത് . ഇവയിൽ തന്നെ ഇന്ദിര ഗാന്ധി ദേശിയ വികലാംഗ പെൻഷനിൽ 80 വയസ്സിന് താഴെ ഉള്ളവർക്ക് നിലവിൽ സംസ്ഥാന വിഹിതം മാത്രമേ ലഭിക്കുന്നുള്ളു.കേന്ദ്രം നൽകുന്നില്ലാ. ഒപ്പം തന്നെ ഇന്ദിര ഗാന്ധി ദേശിയ വിധവ പെൻഷനിൽ 40 വയസ്സിന് താഴെ ഉള്ളവർക്ക് സംസ്ഥാനമാണ് പെൻഷൻ നൽകുന്നത്. കേന്ദ്രം ഈ ഗണത്തിലുള്ളവർക്ക് പെൻഷൻ നൽകുന്നില്ലാ. കർഷക തൊഴിലാളി പെൻഷനിലും ,50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷനും പൂർണ്ണമായി സംസ്ഥാന വിഹിതം മാത്രമാണ് പെൻഷനായി ഉള്ളത്. ഒരു രൂപ കേന്ദ്ര വിഹിതം ഉൾപ്പെട്ടിട്ടില്ലാ എന്നിരിക്കെ എട്ടുകാലി മമ്മുഞ്ഞുകൾ ചമയുകയാണ് കേരളത്തിലേ സംഘപരിവാർ. http://www.niyamasabha.org/codes/14kla/session_19/ans/u00426-030320-878000000000-19-14.pdf

🔴ഈ സർക്കാർ അധികാരത്തിലേറുമ്പോൾ സമൂഹ്യ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം എന്നത് 34,43,414 ആയിരുന്നു എങ്കിൽ ഇന്ന് അത് 5312831 പേരായി വർധിച്ചു. (മാസ്റ്ററിംഗ് പൂർത്തികരിച്ചവരുടെ കണക്കിൽ ) “18.69 ലക്ഷം പേരൂടെ വർധനവ്.” https://welfarepension.lsgkerala.gov.in/Web_Musterdashboard.aspx 2016- 17 ലെ റിവൈസ്ഡ് ബഡ്ജറ്റിൽ 2016 ജൂൺ മുതൽ സാമൂഹ്യ ക്ഷേമ സുരക്ഷ പെൻഷനുകൾ എല്ലാം 1000 രൂപയായി വർധിപ്പിച്ചയിരുന്നു ഈ ഗവൺമെൻ്റിൻ്റെ തുടക്കം തന്നെ .മുൻ യു.ഡി.എഫ് ഗവൺമെൻ്റിന് നൽകിയിരുന്ന 600 രൂപയിൽ നിന്ന് 400 രൂപയുടെ വർധനവ്..! ഇന്ന് കഴിഞ്ഞ ഗവൺമെൻ്റ് ബാക്കി വെച്ച കുടിശിക അടച്ചു തിർത്തു എന്നത് മാത്രമല്ലാ ,ഒപ്പം ഇരട്ടിയിലേറെ തുക പെൻഷനാ


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *