“എംജി സര്‍വകലാശാലയില്‍ നിയമന വിവാദം; കെ ആര്‍ മീരയെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചെന്ന് ആക്ഷേപം.”

നിയമന വിവാദം!

കാണുമ്പോൾ നമ്മൾ വിചാരിക്കുക മീരയെ ഏതോ ജോലിയിൽ നിയമിച്ചു എന്നാണ്.

നടന്നത് സർവ്വകലാശാലയുടെ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിന്റെ ബോർഡ് ഓഫ് സ്റ്റഡീസിലേക്കു നോമിനേറ്റ് ചെയ്തു. അതാണ് കത.

ബോർഡ് ഓഫ് സ്റ്റഡീസ് എന്നത് ഒരുതരം ഉപദേശക സമിതിയാണ്. പ്രധാനമായും സിലബസ് നിർമ്മാണവും പരിഷ്കരണവും. അതിന്റെ യോഗത്തിനു പോയാൽ വണ്ടിക്കൂലി കിട്ടാം. (മൂന്നുകൊല്ലം അംഗമായിരുന്നിട്ടു ഒരു രൂപ പോലും കിട്ടിയില്ലെന്നു മാത്രമല്ല, ഒരു വർക്ക് ഷോപ്പ് നടത്തിയിട്ടു കാശ് കൈയിൽ നിന്ന് ചെലവായി എന്നാണ് എന്റെ ഒരു സുഹൃത്ത് പറഞ്ഞത്.)

പിന്നെ ചട്ട ലംഘനം.

മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ ചട്ടം പറയുന്നത് ഇതാണ്:

No person shall be appointed as a member of Board unless he is a teacher of, or has special knowledge in the subject or one of the subjects with which the board is concerned.

അതായത് ഒരു വിഷയത്തിലെ ബോർഡ് സ്റ്റഡീസിൽ അദ്ധ്യാപകനോ ആ വിഷയത്തിൽ പ്രത്യേക അറിവുള്ളയാളോ ആയിരിക്കണം അംഗമായി നോമിനേറ്റ് ചെയ്യപ്പെടുന്ന ആൾ എന്നാണ്.

സത്യത്തിൽ ഈ പ്രായത്തിൽ കേന്ദ്ര-സംസ്‌ഥാന സാഹിത്യ അക്കാദമി-വയലാർ അവാർഡുകൾ നേടിയ, വലിയ തോതിൽ വായിക്കപ്പെടുന്ന, വിവർത്തനം ചെയ്യപ്പെട്ട, കേരളത്തിലും പുറത്തും വിദ്യാർത്ഥികൾ ഗവേഷണം നടത്തുന്ന മലയാളത്തിലെ ഒരു വലിയ എഴുത്തുകാരിയ്ക്കു സാഹിത്യത്തിൽ പ്രത്യേക അറിവുണ്ടെന്നു നാട്ടിലെ ഒരു സർവ്വകലാശാല കണ്ടെത്തിയെന്നതുതന്നെ ഒരു വാർത്തയാണ്; സാധാരണ നടക്കാറില്ല.

പക്ഷെ അതിൽ ചട്ടലംഘനമുണ്ടെന്നാണ് മാധ്യമ കണ്ടുപിടുത്തം!

ബാക്കിയുള്ളവരെല്ലാം അസിസ്റ്റന്റ് പ്രൊഫസറോ അതിൽ കൂടുതലോ ആണെന്നൊരു നസ്യവും ഉണ്ട്; പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദവുമായി ജോലിക്കു കയറുന്ന എല്ലാ അധ്യാപകരും അസിസ്റ്റന്റ് പ്രൊഫസര്മാരാണ്; അവരിൽ പലരും റിട്ടയർ ചെയ്യുന്നതിനുമുമ്പ് മീരയുടെ പുസ്തകങ്ങൾ പഠിപ്പിക്കുന്നുണ്ടാകും.

കുത്തിത്തിരുപ്പ്എന്നൊന്നും പറഞ്ഞാൽ പോരാ.

*
‘നിയമനം’ അംഗീകരിക്കുന്നില്ല എന്നാണ് മീര അറിയിച്ചിരിക്കുന്നത്.

സർവ്വകലാശാല ചെയ്യേണ്ടത് അവർക്കു ഒരു ഓണററി ഡി.ലിറ്റ് കൊടുക്കുക എന്നതാണ്.

നാട്ടിലെ ബഹുമാനിക്കപ്പെടേണ്ട ഒരു എഴുത്തുകാരിയോട് ചുറ്റുമുള്ളവർ ചെയ്ത മര്യാദകേടിനു സർവ്വകലാശാലയ്ക്ക് ചെയ്യാവുന്ന പ്രായശ്ചിത്തമായിരിക്കും അത്. https://m.facebook.com/story.php?story_fbid=10221772541918322&id=1099650480


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *