സത്യത്തിൽ എന്താണ് സ്റ്റാർട്ടപ് മിഷൻ.. ❓

അതിന് കൃത്യമായി നിർവചനം നൽകുക പ്രയാസമാണെങ്കിലും ചുരുക്കി പറയാം.

ശാസ്ത്ര സാങ്കേതിക രംഗത്ത് പരിക്ജ്ഞാനം നേടിയ യുവാക്കളെ തൊഴിലന്വേഷകർ എന്നതിൽ നിന്നും സംരംഭകരാക്കി മാറ്റുക എന്നതാണ് സ്റ്റാർട്ടപ് മിഷന്റെ പ്രധാന ഉദ്ദേശ ലക്ഷ്യം. ഐടി മേഖലയിൽ വിദ്യാഭ്യാസം നേടിയ യുവാക്കൾക്ക് അവരുടെ ആശയങ്ങൾ സ്റ്റാർട്ടപ് മിഷനെ സമീപിച്ചു കൈമാറാൻ കഴിയുകയും അത് വികസിപ്പിച്ചെടുക്കുന്നതിന് സാമ്പത്തികമായും സാങ്കേതികമായും സഹായം നൽകുകയും, അത് വിപണനം ചെയ്യാൻ സഹായം നൽകുകയും ചെയ്യുന്നതാണ് കേരളാ സ്റ്റാട്ടപ് മിഷന്റെ പ്രധാന ധർമ്മം. നിലവിൽ ഒരു ആശയം വികസിപ്പിച്ചെടുക്കുന്നതിന് 25 ലക്ഷം രൂപ വരെ സഹായം നൽകുന്നുണ്ട് മുഖ്യമന്ത്രിയുടെ ഐടി വകുപ്പിന് കീഴിലുളള കേരളാ സ്റ്റാർട്ടപ്പ് മിഷൻ. ബജറ്റിൽ ഉൾപടെ തുക വകയിരുത്തിയാണ് ഇത് ചെയ്യുന്നത്. അതോടൊപ്പം സ്റ്റാർട്ടപ് മിഷനിൽ കമ്പനി രജിസ്റ്റർ ചെയ്ത് സ്റ്റാർട്ടപ് മിഷനെ വിവിധ രാജ്യങ്ങളിൽ നിന്നും ഉൾപടെ സമീപിക്കുന്ന ആവശ്യങ്ങൾ ഉത്തരവായി ഇറക്കി അത് ചെയ്ത് നൽകാൻ കഴിയുന്നവരെ തെരെഞ്ഞെടുത്ത് നൽകുന്നു. മികച്ച ആശയങ്ങൾക്ക് സാമ്പത്തിക സഹായം നൽകി വികസിപ്പിച്ചെടുത്ത് അത് മാർക്കറ്റ് ചെയ്യാൻ സഹായിക്കുന്നു….

സ്റ്റാട്ടപ് മിഷന്റെ പ്രവ്രർത്തനത്തെ പറ്റി അവർ ചെയ്ത ഒരു പ്രവൃത്തി തന്നെ ഉദാഹരണമായി പറഞ്ഞു തുടങ്ങാം.

 മാൻഹോൾ വൃത്തിയാക്കുന്ന വളരെ പ്രയാസകരമായ ജോലി ഇല്ലാതാക്കാൻ ശ്രമിക്കുമെന്ന് സർക്കാർ ഒരു നയമായി ബജറ്റിൽ പ്രഖ്യാപിക്കുന്നു. ആ സമയത്ത് എങ്ങിനെ നടപ്പിലാക്കുമെന്ന് സർക്കാറിന് തന്നെ വലിയ ധാരണ ഇല്ല. സർക്കാർ കേരളാ സ്റ്റാർട്ടപ് മിഷന് ഈ ആശയം കൈമാറുന്നു. മുമ്പ് സ്റ്റാർട്ടപ് മിഷനിൽ രജിസ്റ്റർ ചെയ്ത കമ്പനിയെ സ്റ്റാർട്ടപ് മിഷൻ സമീപിക്കുന്നു. അവർക്ക് നടപ്പിലാക്കാൻ വേണ്ട സാമ്പത്തിക സഹായം ഉൾപടെ നൽകുന്നു. അങ്ങനെ വികസിപ്പിച്ചെടുത്തതാണ് മാൻഹോൾ വൃത്തിയാക്കുന്ന ബൻഡികൂട്ട് റോബോട്ട് . ഇത് പിന്നീട് സ്റ്റാർട്ടപ് മിഷൻ തന്നെ നടത്തിയ എക്സ്പോയിൽ പ്രദർശിപ്പിക്കുക വഴി ഷാർജ ഉൾപടെ വിവിധ വിദേശ രാജ്യങ്ങൾ വാങ്ങി.

https://bit.ly/3ecW5u8

ഇത്തരത്തിൽ നിരവധിയായ പ്രവ്രർത്തനങ്ങൾ ആണ് കേരളാ സ്റ്റാർട്ടപ് മിഷൻ നടത്തുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് മേഖലയിൽ വൻ കുത്തിച്ചുചാട്ടമാണ് കൈവരിച്ചത്.അന്തർദേശീയ തലത്തിൽ തന്നെ ശ്രദ്ധനേടിയ നിരവധി സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ നമുക്ക് സാധിച്ചു.

https://bit.ly/30Hb7oK

കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ കണക്ക് നോക്കായിരുന്നു..

 വ്യവസായ ഫ്രൻഡ്ലി എന്നൊക്കെ മേനി പറയുന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ സമയത്ത് 2011ൽ വെറും 22 ആയിരുന്നു കേരളത്തിലെ മൊത്തം സ്റ്റാർട്ടപ്പുകളുടെ എണ്ണം.. 2015 ലത് ഏകദേശം 500 ..2016 ലെ പകുതിക്കണക്ക് അങ്ങോട്ട് കൊടുത്താലും  ഏകദേശം 650-700 വരും.. 2019 കണക്കനുസരിച്ച് കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 2200.. അതായത് കമ്പനികൾ പൂട്ടിക്കാൻ മാത്രേ കമ്യൂണിസ്റ്റ് ഗവണ്മെന്റിന് പറ്റൂ എന്ന UDF-മാധ്യമ പഴികൾ എന്നും കേൾക്കുന്ന ഇടത് ഭരിക്കുന്ന കേരളം കഴിഞ്ഞ നാലുവർഷം കൊണ്ട് പുതുതായി കേരളത്തിൽ സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ ഉണ്ടായത് 300% വളർച്ചയാണ്.. ❤️

ഇനി ഈ സ്റ്റാർട്ടപ്പുകൾ കൊണ്ടുവന്ന ഫണ്ടിങ്ങിന്റെ കാര്യം.. ഇത്രയും സ്റ്റാർട്ടപ്പുകൾ കൊണ്ടുവന്ന ഫണ്ടിംഗ്  700 കോടിയാണ് (86 മില്യൻ ഡോളർ).. കഴിഞ്ഞവർഷം മാത്രം ഈ സ്റ്റാർട്ടപ്പുകൾ കൊണ്ടുവന്ന ഫണ്ടിങ് 330 കോടിയാണ് (44 മില്യൻ ഡോളർ)… അതായത് മൊത്തം വന്ന ഫണ്ടിങ്ങിന്റെ പകുതിയും വന്നത് കഴിഞ്ഞ വർഷമാണ് എന്നർത്ഥം..
❤️

മൂന്നുറിലധികം പുതിയ സ്റ്റാർട്ടപ്പ് ആശയങ്ങൾക്ക് വേണ്ട പിന്തുണ 2016-20 കാലത്ത് നൽകാൻ സാധിച്ചു. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് വെറും 20 ആശയങ്ങൾക്കാണ് പിന്തുണ നൽകിയത്. ഇത്തവണ 130 സ്റ്റാർട്ടപ്പുകൾക്ക് അന്തർദേശിയ പിന്തുണ ലഭിച്ചപ്പോൾ, 2011-16 കാലയളവിൽ 15 സ്ഥാപനങ്ങൾക്കു മാത്രമാണ് അത്തരം സഹായം ലഭ്യമായത്.യുവാക്കൾക്ക് പരമാവധി നമ്മുടെ നാട്ടിൽ തന്നെ തൊഴിലവസരം സൃഷ്ടിക്കുക എന്നതാണ് ഈ ഇടത് സർക്കാരിന്റെ നയം.

ഇതുപോലെ ഈ സർക്കാർ കാലയളവിൽ നടന്ന കുറച്ച് കാര്യങ്ങൾ പറയാം.

 ഇതിൽ എടുത്ത് പറയേണ്ട നേട്ടമാണ് കൊച്ചി കളമശേരിയിൽ പ്രവർത്തനം തുടങ്ങിയ സൂപ്പർ ഫാബ് ലാബ്..

 Super FABLAB ഉള്ളത് MIT കഴിഞ്ഞാൽ കേരളത്തിൽ മാത്രമാണ് ഒന്നല്ല രണ്ടെണ്ണം. ഒരെണ്ണം കൊച്ചിയിലും ഒരെണ്ണം തിരുവനന്തപുരത്തും..വരും കാലം ലക്ഷണക്കണക്കിന്‌ യുവാക്കളെ ഇതു സഹായിക്കും… മലയാളി ആയതിൽ അഭിമാനിക്കാവുന്ന നിമിഷം ആണിത്.. 

https://bit.ly/3htxd3E

ഈ റിപ്പോർട്ടിൽ 34 ആമത് പേജ് നോക്കുക..

https://startupmission.kerala.gov.in/frontend-pdfs/KSUM-Report2019.pdf/ksum_frontend_pdfs

 എന്താണീ Super FABLAB എന്നല്ലേ.. ❓

കോളജുകളിലും മറ്റും ചെറിയ തോതിലുള്ള സാങ്കേതിക പഠന, ഗവേഷണ, നിർമിതികൾക്കു സഹായിക്കുന്ന ലാബുകളാണു മിനി ഫാബ് ലാബുകൾ. ഇത്തരത്തിൽ ഒരുപാട് ഫാബ് മിനി ലാബ് കേരളത്തിൽ ഉണ്ട്. പുതിയ ഉൽപന്നങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നിർമിക്കാൻ സഹായിക്കുകയാണു ഫാബ് ലാബുകളുടെ ദൗത്യം. ഉദാഹരണത്തിന് കോവിഡ് പശ്ചാത്തലത്തിൽ വെന്റിലേറ്റർ ആവശ്യമാണെന്ന് വന്നപ്പോൾ മിനി വെന്റിലേറ്ററുകൾ മിനി ഫാബ് ലാബിൽ നിർമ്മിച്ചിരുന്നു.

സൂപ്പർ ഫാബ് ലാബുകളാകട്ടെ, ഫാബ് ലാബുകൾക്ക് ആവശ്യമുള്ള യന്ത്രങ്ങൾ ഉൾപടെ നിർമിക്കാനാണ് ഉപയോഗിക്കുന്നത്. ഇതുവരെ ഫാബ് ലാബ് യന്ത്രങ്ങൾ ഇറക്കുമതി ചെയ്യുകയായിരുന്നു. സൂപ്പർ ഫാബ് ലാബ് യാഥാർഥ്യമായതോടെ ഇത്തരം യന്ത്രങ്ങൾ ഇവിടെത്തന്നെ നിർമിക്കാൻ കഴിയുമെന്നതാണു പ്രധാന നേട്ടം.എന്തുമേതും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ചെടുക്കാൻ സഹായിക്കുന്ന യന്ത്രങ്ങൾ ഉൾപ്പെട്ട ലാബുകളെയാണു ഫാബ് ലാബ് എന്നു വിശേഷിപ്പിക്കുന്നത്. ആശയങ്ങൾ എന്തുമാകട്ടെ, അവയുടെ പ്രോട്ടോ ടൈപ്പുകൾ നിർമിക്കുന്നതു ശ്രമകരമായ പ്രവൃത്തിയാണ്. ഫാബ് ലാബുകളിലെ യന്ത്രങ്ങൾ ആ ജോലി എളുപ്പമാക്കുന്നു. പിഴവുകൾ തിരുത്തി പൂർണതയിലെത്താൻ ലാബുകൾ സഹായിക്കും.ത്രിമാന നിർമിതികൾ തയാറാക്കാൻ സഹായിക്കുകയാണു ഫാബ് ലാബുകളുടെ പ്രാഥമിക ദൗത്യം. കളിപ്പാട്ടം മുതൽ സ്മാർട് ടെക്നോളജി ഉൽപന്നങ്ങൾ വരെ നിർമിച്ചെടുക്കാൻ ലാബുകൾ സഹായിക്കും.  കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കൊച്ചിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ട്അപ് കോംപ്ലക്‌സിൽ 10,000 ചതുരശ്രയടി സ്ഥലത്താണ്   ഫാബ് ലാബ് പ്രവര്‍ത്തനത്തിച്ചു തുടങ്ങിയത് . ലോകത്തെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി)യുമായി ചേർന്നാണ് കേരള സ്റ്റാർട്ടപ്പ് മിഷനാണ് ലാബ് ആരംഭിച്ചത് . അമേരിക്കയ്ക്ക് പുറത്ത് എം.ഐ.ടി നിർമ്മിക്കുന്ന ആദ്യത്തെ സൂപ്പർ ഫാബ് ലാബാണ് ഇത്. ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു ഉദ്ഘാടനം.

സ്റ്റാർട്ടപ്പുകളുടെ നിർവചനത്തിൽ മാറ്റം വരുത്തി കമ്പനികൾക്ക് കൂടുതൽ കാലം ആനുകൂല്യം നൽകാൻ പിണറായി വിജയൻ സർക്കാർ തീരുമാനിച്ചതാണ് മറ്റൊന്ന്. ഇതുപ്രകാരം സാങ്കേതിക സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ഏഴ് വർഷവും ജൈവ സാങ്കേതിക സ്റ്റാർട്ടപ്പുകൾക്ക് പത്ത് വർഷവുമാക്കിയാണ് മാറ്റിയത്. കഴിഞ്ഞ സർക്കാർ കാലത്തുണ്ടായിരുന്ന മൂന്ന് വർഷം കാലാവധി എന്നതാണ് പിണറായി സർക്കാർ മാറ്റിയത്.

 കേരളത്തിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ നിക്ഷേപം ഉറപ്പു വരുത്തുക എന്ന ഉദ്ദേശ്യത്തോടെ സർക്കാർ നിർദേശ പ്രകാരം സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച പരിപാടിയാണ് #HuddleKerala. 12 നിക്ഷേപകരും കേരളത്തിന് പുറത്തു നിന്നും ഉള്ള 40 സ്റ്റാർട്ടപ്പുകളും 120 മെന്റർമാരുമാണ് “HuddleKerala”ക്ക് എത്തിയത്. വലിയ നിക്ഷേപമാണ് അതിലൂടെ സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് നേടി കൊടുക്കുക വഴി സംസ്ഥാനത്തിന് ഉണ്ടായത് ..

https://bit.ly/3hk48aW
https://bit.ly/3hqLBKk

 2020 ൽ കേരള സ്റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച മറ്റൊരു നിക്ഷേപ സംഗമമാണ് #SeedingKerala . 70 കോടിയുടെ മൂലധന നിക്ഷേപമാണ് സീഡിങ്ങ് കേരളയിൽ ഉണ്ടായത്..

https://bit.ly/2AyuHZu
https://bit.ly/3htvE5M

 കൊച്ചിൻ കാൻസർ സെന്ററും കേരളാ സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി ചേർന്ന് നടത്തിയ #Symposium മാണ് ഈ കാലയളവിൽ നടന്ന മറ്റൊരു പരിപാടി. കാൻസർ പരിചരണത്തിൽ പുതിയ സാങ്കേതിക വിദ്യ ഉപയോഗപെടുത്തുന്നതിനെ പറ്റിയാണ് സിമ്പോസിയം നടന്നത്.

https://bit.ly/30HdZBQ
https://bit.ly/2BXHBjY
http://canquer.net.in/

 പ്രളയത്തിൽ നഷ്ടപെട്ടു പോയ രേഖകൾ വീണ്ടെടുക്കാൻ ഐടി മിഷന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് നടന്ന അദാലത്ത് ഇതിനോടൊപ്പം പറഞ്ഞു പോകേണ്ട ജനകീയ പ്രവ്രർത്തനത്തിൽ ഒന്നാണ്. 1797 സർട്ടിഫിക്കറ്റുകളാണ് ഇതുവഴി തിരിച്ചു ലഭിക്കുന്നതിനായി സഹായിച്ചത്.

https://bit.ly/3fqvIlh

 പ്രകൃതിക്ഷോഭങ്ങൾ നേരിടുന്നതിന് പ്രാദേശിക ഭൂപട ഏകീകരണത്തിനായി സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലേയും ഭൗതിക അടിസ്ഥാന സൗകര്യങ്ങളേയും പ്രകൃതി വിഭവങ്ങളേയും കണ്ടെത്തുക എന്ന ലക്ഷ്യവുമായി ഐടി മിഷൻ നടപ്പിലാക്കാൻ പോകുന്ന ക്രൗഡ് സോർസിംഗ് ദൗത്ത്യമായ #MapathonKerala പദ്ധതിയും ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണ്..

https://mapathonkeralam.in/
https://bit.ly/2UJtk0T

 മൈക്രോസോഫ്റ്റും കേരളാ സ്റ്റാർട്ടപ്പ് മിഷനും സംയുക്തമായി കൊച്ചിയിൽ സംഘടിപ്പിച്ച”#HighwayToHundredUnicorn” പരിപാടിയിലൂടെ 12 സ്റ്റാർട്ടപ്പുകൾ മൈക്രോസോഫ്റ്റ് സഹായ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപെട്ടത് കേരളാ സ്റ്റാട്ടപ് മിഷന്റെ നേട്ടങ്ങളിൽ ഒന്നാണ്..

https://bit.ly/30D7GiI
https://bit.ly/30FhiJD

മൈക്രോസോഫ്റ്റിന്റെ വെബ്‌സൈറ്റിൽ നിന്ന് https://bit.ly/2UDqQ48

 സ്റ്റാർട്ടപ്പ് മിഷൻ 2019 ൽ നടത്തിയ മറ്റൊരു പരിപാടിയാണ് വിദ്യാർത്ഥി സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യവുമായി തൃശൂർ കൊടകരയിൽ നടത്തിയ IEDC സമ്മേളനം.

https://bit.ly/30FgLaL

 നിരവധിയായ പ്രവ്രർത്തനങ്ങൾ ആണ് മുഖ്യമന്ത്രി നേതൃത്വം നൽകുന്ന ഐടി വകുപ്പിന്റെ നേതൃത്വത്തിൽ കേരളാ സ്റ്റാർട്ടപ് മിഷൻ കേരളത്തിൽ നടത്തിയത്. രാജ്യത്തെ മികച്ച സ്റ്റാർട്ടപ് ഹബ്ബ് ആയി കേരളം ഈ കാലയളവിൽ മാറിയിട്ടുണ്ട്. അതിന് പുരസ്കാരവും നിരവധി തവണ ലഭിച്ചിട്ടുണ്ട്. ഈ അടുത്ത് ദുബായ് ഹെൽത്ത് അതോറിറ്റി കേരളം സന്ദർശിച്ചപ്പോൾ സന്ദർശനം നടത്തിയ ലിസ്റ്റിൽ കേരളാ സ്റ്റാർട്ടപ്പ് മിഷൻ ഓഫീസും ഉണ്ടായിരുന്നു. ആ ലോകോത്തര നിലവാരത്തിൽ ആണ് കേരളാ സ്റ്റാർട്ടപ് മിഷൻ ഇന്ന് എത്തിയിട്ടുളളത്. ചില വാർത്താ ചിത്രങ്ങൾ പോസ്റ്റിന് കൂടെ നൽകുന്നുണ്ട്. അത് വായിച്ചാൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും.

https://bit.ly/2AqrxXT

 ലോകത്തിലെ ആദ്യ അഞ്ച് പൊതുമേഖലാ ബിസിനസ് ഉത്തേജക സംരംഭകത്വങ്ങളിൽ ഒന്നാം സ്ഥാനം നമ്മുടെ കൊച്ചു കേരളത്തിന്റെ കേരള സ്റ്റാർട്ടപ്പ് മിഷന്..

https://bit.ly/3fkTKOs

⭕ സ്റ്റാർട്ടപ്പ് മിഷന്റെ കൂടുതൽ ഡീറ്റൈൽസ് അറിയാൻ അവരുടെ ഈ ഫേസ്‌ബുക്ക് പേജ് ഫോളോ ചെയ്താൽ മതി..

കേരളത്തിലെ വിദ്യാർത്ഥികളുടേയും യുവാക്കളുടേയും പ്രതീക്ഷയായി മാറിയ സ്റ്റാർട്ടപ്പ് മിഷന്റെ പ്രവ്രർത്തനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന UDF ജനദ്രോഹ നടപടിയാണ് ചെയ്യുന്നത്. സാധാരണ ജനങ്ങളുടെ അറിവില്ലായ്മയെ രാഷ്ട്രീയ അവസരമാക്കി ഉപയോഗപെടുത്തി യുവാക്കളെ ദ്രോഹിക്കുന്ന UDF ന് സത്യം മനസ്സിലാക്കുന്ന പ്രബുദ്ധ കേരളം മാപ്പ് തരില്ല.

അഭിമാനത്തോടേ തല ഉയർത്തി അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ഈ സർക്കാറിനൊപ്പം യുവാക്കൾ അണിനിരക്കുക തന്നെ ചെയ്യും..ൻ❗


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *