എന്തുകൊണ്ട് കാസർക്കോഡുകാർ മംഗലാപുരത്തേക്ക് പോകുന്നു?

കോവിഡ് ഭീഷണി നേരിടാൻ രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗൺ
പ്രഖ്യാപിച്ചതിനെ തുടർന്ന് കർണ്ണാടക ഗവൺമെൻ്റ് അതിർത്തി
മണ്ണിട്ട് അടച്ചതോടെ മംഗലാപുരത്തുള്ള ആശുപത്രിയിൽ
ചികിത്സയ്ക്ക് പോവാനാവാതെ നിരവധി രോഗികൾ മരണപ്പെട്ടിരിക്കുന്നു.
കർണ്ണാടക ഗവൺമെൻ്റിൻ്റെ ക്രൂരമായ നടപടിയെ മനുഷ്യത്വമുള്ളവരൊക്കെ അപലപിച്ചതാണ്. എന്നാൽ ആർ എസ് എസും യു.ഡി.എഫുകാരുമായ ചിലർ സോഷ്യൽ മീഡിയയിലൂടെ മണ്ടൻ ചോദ്യങ്ങളുമായി രംഗത്തു വന്നിരിക്കുന്നു.

കാസർഗോഡുകാർ ചികിത്സ കിട്ടാതെ മരിക്കുമ്പോൾ
കേരളം എങ്ങനെയാണ് നമ്പർ 1 ആവുന്നതെന്നാണ്
അവരുടെ ഒന്നൊന്നര ചോദ്യം.
കോവിഡിനെതിരായി രാജ്യത്തിന് മാത്രമല്ല ലോകത്തിന് തന്നെ
മാതൃകയായ പ്രതിരോധ നടപടികൾ കൈക്കൊണ്ട
എൽ.ഡി.എഫ് ഗവൺമെൻ്റിനെ സമസ്ത മേഖലകളിലുമുള്ളവർ
രാഷ്ട്രീയ ഭേദമെന്യെ പ്രശംസിക്കുമ്പോൾ അതിൽ പരിഭ്രാന്തരായ ഇക്കൂട്ടർ എൽ.ഡി.എഫ്.ഗവൺമെൻ്റിനെതിരെ അസംബന്ധങ്ങൾ പ്രചരിപ്പിച്ച് അപഹാസ്യരാവുകയാണ്.

യഥാർത്ഥത്തിൽ കേരള സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ്
കാസർഗോഡ് ജില്ലയുടെ വടക്കൻ പ്രദേശമാകെ
ദക്ഷിണ കന്നഡ ജില്ലയുടെ ഭാഗമായിരുന്നു.
ഭാഷാ പരമായും മതപരവും സാംസ്ക്കാരികമായും
ഐക്യപ്പെട്ട പ്രദേശമായിരുന്നു ഇത്.
മാദിഗർ, മറാഠി ബ്രാഹ്മണർ, മറാട്ടി പിന്നോക്കവർഗ്ഗം,
മറാഠി ആദിവാസികൾ, മലകുടിയാൻമാർ തുടങ്ങിയ വിഭാഗങ്ങൾ
ഈ രണ്ട് പ്രദേശത്തുമായി കഴിഞ്ഞു വരുന്നു.
കേവലം ഒരതിർത്തി വിഭജനത്തിലൂടെ ഇവർ തമ്മിലുള്ള ബന്ധം
മുറിച്ചു മാറ്റാനാവില്ല. വിവാഹം, തൊഴിൽ, വ്യാപാരം, വിദ്യാഭ്യാസം,
ചികിത്സ തുടങ്ങി സകല മേഖലകളിലും ഇവിടത്തുകൾ നൂറ്റാണ്ടുകളായി
അന്യോന്യം ബന്ധപ്പെട്ടു വരുന്നു.
നൂറ്റാണ്ടുകളായി വികസിച്ചുവന്ന ഒരു തുറമുഖ നഗരമാണ് മംഗലാപുരം.
അനേകം വ്യവസായങ്ങളും വാണിജ്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഒക്കെയുള്ള ഒരു വൻ നഗരമാണ് മംഗലാപുരം.
പൗരാണികമായി തന്നെ കാസർഗോഡ് ജില്ലയുടെ വടക്കേ ഭാഗത്തുള്ളവർ
വി ശിഷ്യാ മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന മേഖലയിലുള്ളവർ ചികിത്സയ്ക്കായ് ആശ്രയിക്കുന്നത് മാഗലപുരത്തുള്ള ആശുപത്രികളെയാണ്. അവിടെയുള്ളവർക്ക് കാസർഗോഡ് ജില്ലാ ആശുപത്രിയിലും
പരിയാരം മെഡിക്കൽ കോളെജിലും വരുന്നതിനേക്കാൾ എളുപ്പം
മംഗലാപുരത്തേക്ക് പോവുന്നതാണ്.അങ്ങനെ മാരകരോഗങ്ങൾക്ക് ഉൾപ്പടെ
മംഗലാപുരം ആശുപത്രികളിൽ ചികിത്സിച്ചു വരുന്നവരെ
തുടർചികിത്സയ്ക്കായി അവിടേക്ക് പോകുന്നതിൽ നിന്ന്
ഒരു സുപ്രഭാതത്തിൽ വിലക്കിയാൽ അവർ മരണത്തിന് കീഴടങ്ങുകയല്ലാതെ
എന്ത് ചെയ്യും? ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന ഒരു കാർഡ് മാത്രമേ
അവരുടെ കയ്യിലുണ്ടാവൂ. ചികിത്സ സംബന്ധിച്ച എല്ലാ രേഖകളും ആശുപത്രിയിലായിരിക്കും. അവർക്ക് ഒരു സുപ്രഭാതത്തിൽ
മറ്റൊരു ആശുപത്രിയിൽ പോവുന്നത് പ്രായോഗികമല്ല.
കണ്ണാടക ഗവർമെൻ്റിൻ്റെ കണ്ണിൽ ചോരയില്ലാത്ത നടപടി കാരണം
പത്തിലേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു.
എന്നിട്ടും ഈ ക്രൂരമായ നടപടിയെ അപലപിക്കാതെ
വിവരക്കേട് വിളിച്ചു കൂവുകയാണ് ഇക്കൂട്ടർ ചെയുന്നത്.

ഇനി എങ്ങനെയാണ് കേരളം ആരോഗ്യരംഗത്തെ നമ്പർ-1 ആയത്?
cpm പോളിറ്റ് ബ്യൂറോ തീരുമാനിച്ച് നമ്പർ വൺ ആക്കിയതല്ല.
ഐക്യരാഷ്ട്രസഭയുടെ മാനവികസന സൂചികയനുസരിച്ചുള്ള വിലയിരുത്തലിലാണ് കേരളം നമ്പർ വൺ ആയത്.ശിശു മരണനിരക്ക്, അഞ്ച് വയസിൽ താഴെയുള്ള കുട്ടികളുടെ ഭാരക്കുറവ്, അമ്മമാരുടെ ആരോഗ്യം, പ്രതിരോധ കുത്തിവെപ്പുകൾ, ആയുർദൈർഘ്യം എന്നീ സൂചകങ്ങൾ വിലയിരുത്തിയാണ് നിതി ആയോഗ് ഉൾപ്പെടെയുള്ള ആധികാരിക ഏജൻസികൾ കേരളത്തെ നമ്പർ വൺ ആയി പ്രഖ്യാപിച്ചത്.
ഹെൽത്ത് സെൻ്ററുകൾ മുതൽ മെഡിക്കൽ കോളെജുകൾ വരെയുള്ള
പൊതു ആരോഗ്യ ശംഖലകളും സാർവത്രികമായ പൊതുവിദ്യാഭ്യാസ മേഖലയുമാണ് കേരളത്തെ രാജ്യത്തിൻ്റെ മാത്രമല്ല ലോകത്തിൻ്റെ തന്നെ നെറുകയിലെത്തിച്ചത്. ഈ കൊറോണ കാലം കേരളത്തിൻ്റെ നേട്ടത്തിന് അടിവരയിടുന്നു.

മംഗലാപുരവുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നെങ്കിൽ തീർച്ചയായും കാസർഗോഡുകാർ ചികിത്സയ്ക്കായ് ഇവിടെയുള്ള ആശുപത്രികളെത്തന്നെ ആശ്രയിക്കുകയും കൂടുതൽ കൂടുതൽ ആശുപത്രികളും സ്ഥാപനങ്ങളും ഇവിടെത്തന്നെ വളരുകയും ചെയ്യുമായിരുന്നു. ഇനി അതാണ് സംഭവിക്കാൻ പോവുന്നത്.കാസർഗോഡ് ജില്ലയുടെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാൻ എക്കാലവും ശ്രമിച്ചിട്ടുള്ളത് ഇടതുപക്ഷ ഗവൺമെൻ്റുകളാണ്.കാസർഗോഡ് രണ്ട് ഗവൺമെൻ്റ് കോളെജുകൾ സ്ഥാപിച്ചത് എൽ ഡി എഫ് സർക്കാറുകളാണ്. യു ഡി ഫ് ഗവൺമെൻ്റ് തറക്കല്ലിൽ ഒതുക്കിയ മെഡിക്കൽ കോളെജ് യാഥാർത്ഥ്യമാക്കിയത് എൽ.ഡി.എഫ്.ഗവൺമെൻ്റാണ്.

ഈ യാഥാർത്ഥ്യങ്ങളൊക്കെ മറച്ചുവെക്കാർ RSS / UDF കള്ള പ്രചരണങ്ങൾക്കാവില്ല.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *