അന്യ സംസ്ഥാനത്തുനിന്ന് ഒരാളെ കേരളത്തിലേക്ക് പൊതു ഗതാഗതത്തിൽ കൊണ്ടുവരാൻ ഉള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ് ? എന്തുകൊണ്ട് കേരളം
കെ എസ്ആർടിസിബസ് അയക്കുന്നില്ല , എന്തുകൊണ്ട് കേരളത്തിലേക്ക് ട്രെയിൻ ഇല്ല ?
👉🏻ഏപ്രിൽ 29നുഗവർമെന്റ് ഓഫ് ഇന്ത്യ, മിനിസ്ടറി ഓഫ് ഹോം അഫയേഴ്‌സ് ഒരു നോട്ടിഫിക്കേഷൻ പുറപ്പെടീച്ചു , റോഡുമാർഗം (ബസ്) അന്തർ സംസ്ഥാന യാത്രചെയ്യാം …
ആ ഉത്തരവിന് ശേഷം
മെയ് ഒന്നാംതീയതി മറ്റൊരു ഉത്തരവ് വന്നു ട്രെയിൻ മാർഗം ആയിരിക്കും യാത്ര. വിശദമായ വിവരങ്ങൾ റെയിൽവേ തന്നെ അറിയിക്കും എന്ന് .
👉🏻കൂടെ ചേർത്തിട്ടുള്ള മെയ് 2 തീയതി വിശദമായ ഉത്തരവിൽ ഉണ്ട് യാത്ര തുടങ്ങുന്ന സ്റ്റേറ്റിന്റേയും അവസാനിക്കുന്ന സ്റ്റേറ്റിന്റേയും ഉത്തരവാദിത്വങ്ങൾ
സംശയം ഉള്ളവർക്ക് ഉത്തരവ് വായിച്ചുനോക്കാം.കൂടെ ചേർക്കുന്നു ..
1. യാത്ര തുടങ്ങുന്ന സ്റ്റേറ്റ് യാത്ര അവസാനിക്കുന്ന സ്റ്റേറ്റിനോടുകൂടി കൂടിയാലോചിച്ചു വേണം എത്ര യാത്രക്കാർ ഉണ്ട് യാത്ര ചെയ്യാൻ എന്ന കണക്കു റെയിൽവേയെ അറിയിക്കേണ്ടത് . (പോയിന്റ് 4 )
2 . യാത്ര അവസാനിക്കുന്ന സ്റ്റേറ്റിനോട് യാത്ര ആരംഭിക്കുന്ന സ്റ്റേറ്റ് അനുവാദം വാങ്ങണം (പോയിന്റ് 6 )
3. ഈ ട്രെയിൻ യാത്രക്കുള്ള ചിലവ് റെയിൽവേ പറയും അത് ഒറിജിനേറ്റിംഗ് സ്റ്റേഷൻ ഉള്ള സ്റ്റേറ്റ് ആളുകളുടെ കയ്യിൽ നിന്നും പിരിച്ചു കൊടുക്കണം (Point 11)
👉🏻അതായത് ഈ ട്രെയിൻ അനുവദിച്ചു തരണം എങ്കിൽ ഒറിജിനേറ്റിംഗ് സ്റ്റേറ്റ് റയിൽവേയോട് റിക്വസ്റ്റ് ചെയ്യണം , റിസീവിങ് സ്റ്റേറ്റ് റിക്വസ്റ്റ് ചെയ്തിട്ട് കാര്യം ഇല്ലാ…
തമിഴ്നാട്ടില്നിന്നും ഒരു ട്രെയിൻ മലയാളികളെയും കൊണ്ട് കേരളത്തിലേക്ക് യാത്ര പുറപ്പെടണം എങ്കിൽ തമിഴ്നാട് റയിൽവേയോട് പറയണം ഇത്ര ആളുകൾക്ക് ഒരു ട്രെയിൻ വേണം, എന്ന്മാത്രം പോരാ , ഞങ്ങൾ കേരളത്തിന്റെ അനുവാദം വാങ്ങി എന്നും തമിഴ്നാട് തന്നെ റെയിൽവേ യെ അറിയിക്കണം.അതിനുള്ള കാശും തമിഴ്നാട് റെയിൽവേയെ ഏൽപ്പിക്കണം..
👉🏻കൂട്ടത്തിൽ ഒരുറയിൽവെയുടെ ഒരു നോട്ടിഫിക്കേഷൻ കൂടി ചേർക്കുന്നു…
കേരളം തന്ന റിക്വസ്റ്റ് അനുസരിച്ചു മെയ് രണ്ടാം തീയതി കേരളത്തിൽനിന്നും സ്പെസിഷ്യൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നു എന്ന് …അതായത് കേരളത്തിൽ നിന്നും പുറപ്പെടുന്ന ട്രെയിനുകൾ കേരളം ആവശ്യപ്പെട്ടത് അനുസരിച്ചാണ് അനുവദിച്ചിരിക്കുന്നത്..
👉🏻അപ്പൊ ഇനി നിങ്ങള് പറ കേരളത്തിലേക്ക് മലയാളികളെ മറ്റ് സംസ്ഥാനത്തുനിന്നും കൊണ്ടുവരണം എങ്കിൽ കേരളം മാത്രം വിചാരിച്ചാൽ മതിയോ ?
കേരളം വിചാരിച്ചോ എന്ന് സംശയം ഉള്ളവർക്ക് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച നിവേദനം അയച്ചു എന്നതിന് തെളിവായി മുഖ്യമന്ത്രിയുടെ ഔദ്യോഗികമായ പ്രസ് റിലീസ് ചേർക്കുന്നു
കഷ്ടമാണ് കുടുങ്ങി കിടക്കുന്നവരുടെ അവസ്ഥ, അവരെ സഹായിക്കാൻ ചെയ്യാൻ പറ്റുന്നതിന്റെ അറ്റം വരെ ചെയ്യണം ..
ഇപ്പോഴത്തെ അവസ്ഥയിൽ സംസ്ഥാനത്തിന് ചെയ്യാൻ കഴിയുന്നത് വരേണ്ടവർക്ക് വരാൻ എൻട്രി പാസ് നൽകുക . സ്വന്തം വാഹനങ്ങളിലെ വരാൻ കഴിയു കാരണം മറ്റു സംസ്ഥാനങ്ങളിലെ പൊതുഗതാഗതം കേരളത്തിന് നിയന്ത്രിക്കാൻ ആകില്ല..
©
0 Comments