കളമശ്ശേരിയിലെ മനുഷ്യരോടാണ്…

സഖാവ് പി രാജീവ്…
ലോകത്തിലെതന്നെ ഏറ്റവും മികച്ച പാര്ലമെന്റേറിയൻമാരിൽ ഒരാൾ…

രാജ്യസഭയിലെ കാലാവധി കഴിഞ്ഞപ്പോൾ, എറണാകുളം ജില്ലാ സെക്രട്ടറിയാക്കുന്നതിന്പകരം രാജ്യസഭയിലേക്ക് വീണ്ടും അയച്ചുകൂടെ എന്ന് സോണിയാ ഗാന്ധിയും, അരുൺ ജെയ്റ്റ്‌ലിയും, മായാവതിയും സഖാവ് യെച്ചൂരിയോട് ആവശ്യപ്പെട്ട, സമാനതകളില്ലാത്ത, സഭയിൽ പകരക്കാരനില്ലാത്ത കമ്മ്യൂണിസ്റ്റ്.!

പണ്ഡിതൻ, വാഗ്മി, എഴുത്തുകാരൻ, പ്രതിഭാസമ്പന്നനായ സംഘാടകൻ…
പാവങ്ങളുടെ കണ്ണുനീരിൽ ആർദ്രഹൃദയനാകുന്ന മനുഷ്യപക്ഷത്തുനിന്നു പ്രവർത്തിക്കുന്ന ജനകീയനായ പൊതുപ്രവർത്തകൻ!
ഈ നിയമസഭയിലേക്ക് മന്ത്രിയോ സ്പീക്കറോ ആകുമെന്നുറപ്പിച്ചു നിങ്ങള്ക്ക് തിരഞ്ഞെടുത്തയക്കാൻ രണ്ടാമതൊന്നു ചിന്തിക്കേണ്ടതില്ലാത്ത വ്യക്തിത്വം!


എന്തുകൊണ്ട് സഖാവ് രാജീവ്?! കാരണങ്ങൾ അക്കമിട്ടു പറയാം:-

  1. 2009 മുതൽ 2015 വരെ രാജ്യസഭാ എംപി.👍
  2. അതേ കാലയളവിൽ രാജ്യസഭാ ചെയർമാൻസ് പാനൽ അംഗം.👍
  3. ദേശീയ ശരാശരി 57.7 ആയിരിക്കുമ്പോൾ 219 സംവാദങ്ങളിൽ പങ്കെടുത്തു മികച്ച പാർലമെന്റേറിയൻ എന്ന് എതിരാളികളുടെ പോലും വിശേഷണത്തിന് ഉടമയായ പ്രിയ നേതാവ്.🤝🏽
    4.ദേശീയ ശരാശരി 345 ആയിരിക്കുമ്പോൾ 792 ചോദ്യം ചോദിച്ചു പാർലമെന്റിൽ തിളങ്ങിയ സൗമ്യസാന്നിദ്ധ്യം.🥰
  4. സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ദേശാഭിമാനി പത്രത്തിന്റെ ചീഫ് എഡിറ്ററും.👍
  5. കെമിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും നിയമത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദവും.👍
  6. വിദ്യാഭ്യാസ കച്ചവടത്തിനെതിരെയുള്ള സമര പോരാട്ടങ്ങളെ മുന്നിൽ നിന്ന് നയിച്ച കേരളത്തിലെ എക്കാലത്തെയും കരുത്തുറ്റ വിദ്യാർത്ഥി നേതാവ്.👍
  7. ‘ദി റിസർച്ചർ’ എന്ന റിസർച് ജേർണലിന്റെ സ്ഥാപക എഡിറ്റർ.👍
  8. 6 പുസ്തകങ്ങളെഴുതിയ ഗ്രൻഥകാരൻ.👍
  9. കൊച്ചി മെട്രോ അഴിമതിക്കുള്ള അവസരമാക്കാൻ നോക്കിയ മുൻസർക്കാരിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചു സമരം ചെയ്ത് കൊച്ചി മെട്രോ യാഥാർഥ്യമാക്കാൻ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച നേതാവ്.👍
  10. കൊച്ചി ക്യാൻസർ സെന്റർ, തൃപ്പൂണിത്തറ റെയിൽവേ സ്റ്റേഷൻ വികസനം എന്നിവക്ക് വേണ്ടി അക്ഷീണം യത്നിച്ച ജനപക്ഷത്തുള്ള സഖാവ് .👍
  11. മികച്ച പാർലമെന്റെറിയനുള്ള ‘സൻസദ് രത്ന പുരസ്‌ക്കാർ ‘ അവാർഡ് നേടിയ കേരളത്തിൽ നിന്നുള്ള ഏക രാജ്യസഭാംഗം*.🤝🏽
  12. കേരള മുഖ്യമന്ത്രിയുടെ ‘ഡെവലപ്മെന്റ് ഇന്നോവേഷൻ അവാർഡ്’ ജേതാവ്.👍
  13. മുൻ മുഖ്യമന്ത്രി പി കെ വാസുദേവൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പി കെ വാസുദേവൻ നായർ മെമ്മോറിയൽ അവാർഡ് ജേതാവ്.
    15.ഏറ്റവും മികച്ച എഡിറ്റോറിയലിനുള്ള പന്തളം കേരളവർമ്മ അവാർഡ് നേടിയ പത്രാധിപർ.
  14. ഏറ്റവും നല്ല സാമൂഹ്യപ്രവർത്തകനുള്ള എ സി ഷൺമുഖദാസ് അവാർഡ് ജേതാവ്.
  15. യു എൻ ജനറൽ അസ്സംബ്ലിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച അപൂർവ്വം മലയാളികളിലൊരാൾ.
  16. ഇന്ത്യൻ പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും സ്പീക്കറുമെല്ലാം നയിച്ച നിരവധി വിദേശപര്യടനങ്ങളിലെ പ്രതിനിധിയായ ഏക മലയാളി.
  17. ഐ ടി ആക്റ്റിലെ സെക്ഷൻ 66(a)ക്ക്‌ എതിരെ പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ച ജനപ്രതിനിധി. പിന്നീട് സുപ്രീം കോടതിയുടെ ഡിവിഷൻബെഞ്ച് ഭരണഘടനാവിരുദ്ധമെന്ന് കണ്ടെത്തി ഈ വകുപ്പ് റദ്ദാക്കിയത് ചരിത്രം.
  18. സ്വകാര്യ പൊതുമേഖലാ കമ്പനികളുടെ സി എസ് ആർ ഫണ്ട്, മറ്റ് സംസ്ഥാനങ്ങളിലെ രാജ്യസഭാ എംപിമാരുടെ ഫണ്ട് എന്നിവ വരെ ഉപയോഗപ്പെടുത്തി നിരവധി വികസനപദ്ധതികൾ നടപ്പിലാക്കാക്കിയ ഏക രാജ്യസഭാംഗം.
  19. ആലുവ ജനറൽ ഹോസ്പിറ്റലിൽ ഹീമോ ഡയാലിസിസ് സെന്റർ സ്ഥാപിച്ച ജനപ്രതിനിധിയും സഖാവ് രാജീവ് തന്നെ. കേരളത്തിൽ സർക്കാർ മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്ററുകളിൽ ഒന്ന് ആണ് ആലുവയിലെ ഈ സംവിധാനമെന്നതും ഓർമ്മവേണം. എത്രയോ പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ ചെലവിൽ ഡയാലിസിസിന് സഹായകരമാകുന്ന പദ്ധതിയാണ് ഇത്.
  20. ശുചി അറ്റ് സ്കൂൾ എന്ന പേരിൽ എറണാകുളം ജില്ലയിലെ സർക്കാർ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും സ്ത്രീ സൗഹൃദ ഇ ടോയ്‌ലറ്റ് നടപ്പാക്കിയത് പി. രാജീവാണ്.
  21. റീച് ടു സ്‌കൂൾ എന്ന പേരിൽ 23 സ്‌കൂളുകൾക്കാണ് ഇ-സേഫ്റ്റി സ്‌കൂൾ ബസുകൾ പി. രാജീവ് എം.പി ആയിരുന്നപ്പോൾ അനുവദിച്ചത്.
  22. ഭിന്നശേഷിക്കാർക്കുള്ള മുച്ചക്രവാഹനപദ്ധതി നടപ്പിലാക്കിയ ജനനേതാവ്.
  23. എറണാകുളം ജനറൽ ഹോസ്പിറ്റലിലെ മുഴുവൻ രോഗികൾക്കും 4 നേരം ഭക്ഷണം നൽകുന്ന ‘ഡയറ്ററി കിച്ചൺ ‘ എന്ന സംവിധാനവും സഖാവ് പി രാജീവിന്റെ നേതൃത്വത്തിൽ നടന്നു വരുന്നതാണ്. ജസ്റ്റിസ് വി. ആർ കൃഷ്ണയ്യർ 2 ലക്ഷം രൂപയുടെ ചെക്ക് നൽകി ഉദ്‌ഘാടനം ചെയ്ത ഈ പദ്ധതി കഴിഞ്ഞ 5 വർഷങ്ങളായി മുടക്കമില്ലാതെ നടന്നു വരുന്നു. ഈ പദ്ധതിയെക്കുറിച്ചറിഞ്ഞ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ സംഭാവന ചെയ്തത് പത്തു ലക്ഷം രൂപയാണ്! ❤️🙏
  24. കുട്ടികൾക്കായി കളമശേരിയിൽ മോഷൻ സിമുലേറ്ററടക്കമുള്ള സയൻസ് പാർക്ക് സ്ഥാപിച്ചതും സഖാവ് പി രാജീവിന്റെ നേട്ടമാണ്.
  25. എറണാകുളം ജില്ലയിലെ സഹകരണബാങ്കുകൾ, റെസിഡൻഷ്യൽ അസോസിയേഷനുകൾ, ഫ്ളാറ്റുകളിലെ താമസക്കാർ എന്നിവരെ ഒക്കെ സഹകരിപ്പിച്ചു ‘ജൈവജീവിതം’ എന്ന പേരിൽ നെൽകൃഷിയും പച്ചക്കറിയും, മീനും അടക്കമുള്ള കൃഷി പ്രോത്സാഹിപ്പിച്ച ദീര്ഘദര്ശി.
  26. പി രാജീവ് എറണാകുളം ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോൾ ‘കനിവ്’ ഭവനപദ്ധതി എന്നപേരിൽ നൂറിൽ അധികം ആളുകൾക്കാണ് വീട് നിർമ്മിച്ച് നൽകിയത്.
  27. കനിവ് പെയിൻ ആൻഡ് പാലിയേറ്റിവ്‌ കെയർ എന്ന പേരിൽ പാലിയേറ്റിവ് രംഗത്തും ശ്രദ്ധേയ സംഭാവനകൾ നൽകിയ വ്യക്തികൂടിയാണ് പി രാജീവ്.
    ആധുനിക ക്യാൻസർ ചികിത്സാസൗകര്യം സാധാരണക്കാരനും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തിൽ എം ആർ ഐ സ്കാൻ, ലീനിയർ ആക്സിലേറ്റർ എന്നീ സൗകര്യങ്ങൾ എറണാകുളം ജനറൽ ഹോസ്പിറ്റലിൽ സ്ഥാപിച്ചതും പി. രാജീവാണ് .
  28. രാജ്യസഭയിൽ അംഗമായിരുന്നപ്പോൾ അന്നത്തെ രാജ്യസഭാ പ്രതിപക്ഷനേതാവ് സഖാവ് രാജീവിനെ വിശേഷിപ്പിച്ചത് ‘എൻസൈക്ളോപ്പീഡിയ’ എന്നാണ്.

ഇനി നിങ്ങൾ കളമശേരിയിലെ വോട്ടർമാരുടെ കൈകളിലാണ് എല്ലാം. ഇത്പോലെ സമസ്ഥ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ഒരാൾ തന്നെ വേണ്ടേ നിങ്ങളുടെ മണ്ഡലത്തെ പ്രതിനിധീകരിക്കാൻ? രാഷ്ട്രീയ എതിരാളികൾപോലും വീണ്ടും സഭയിലെത്തിക്കാൻ ആവശ്യപ്പെട്ടൊരു മനുഷ്യനെ നിങ്ങളുടെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കാൻ നമുക്ക് കിട്ടിയ അവസരം നമ്മൾ ബാലറ്റിലൂടെ വിനിയോഗിക്കണ്ടേ?

രാഷ്ട്രീയ കേരളത്തിലെ ഏറ്റവും കളങ്കിത വ്യക്തിത്വം പ്രതിനിധിയായതിനാൽ ലോകമാകെ കുപ്രശസ്തമാണ് നിങ്ങളുടെ നാട് കളമശ്ശേരി. അഴിമതിയുടെ ദുർഗന്ധം പേറുന്ന നിങ്ങളുടെ നാടിനെ ശുദ്ധികലശം ചെയ്യാൻ, കളങ്കിത രാഷ്ട്രീയ ചരിത്രത്തെ മായ്ചുകളയാൻ…

ഈ വാക്കുറപ്പിന്, ഈ നിലപാടുറപ്പിന്… ബഹുഭാഷാ പണ്ഡിതന്, നിയമ വിദഗ്ദന്… പാവങ്ങളുടെ കൈത്താങ്ങാവുന്ന പച്ചമനുഷ്യന്…


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *