എന്ത് കാരണം കൊണ്ടാവാം ഒരു ശരാശരി മലയാളി ഇടതുപക്ഷ ഗവൺമെൻ്റ് തുടർന്നും ഭരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാവുക ???
⭕1 ) കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ എല്ലാ കുടുംബങ്ങൾക്കും എ.പി.എൽ ,ബി.പി.എൽ വ്യത്യാസമില്ലാതെ സൗജന്യമായി റേഷൻ നൽകിയതാവുമോ??
https://bit.ly/2Mvtgku
⭕2 ) അതോ ഇതേ കോവിഡ് കാലത്ത് 86 ലക്ഷത്തോളം കുടുംബങ്ങൾക്ക് 17 ഇനം ആവശ്യസാധനങ്ങൾ അടങ്ങിയ സൗജന്യ പലവ്യഞ്ജന കിറ്റ് ലഭിച്ചത് കൊണ്ടാവുമോ??
https://bit.ly/3re0bsM
⭕3 ) ചിലപ്പോൾ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 20 രൂപയ്ക്ക് ഊണ് നൽകിയതോ,883 കുടുംബശ്രീ ജനകീയ ഹോട്ടലുകൾ ആരംഭിച്ചതോ ആവാം ???
⭕4 ) മഹാമാരിയുടെ കാലത്ത് ജനക്ഷേമത്തിനായി 2845.79 കോടി രൂപ ചിലവൊഴിച്ച കരുതലിനാവാം???
⭕5 ) നെല്ലുൽപാദനത്തിൽ 20 വർഷത്തെ റെക്കോർഡ് നേട്ടവും ,50,000 ഏക്കർ തരിശുനിലങ്ങൾ കതിരണിഞ്ഞതും ജനം കൺമുന്നിൽ കണ്ട കാർഷിക സമൃദ്ധിയുടെ കാഴ്ചകൾ അല്ലേ..!
⭕6 ) രാജ്യത്താദ്യമായി 16 ഇനം പഴം – പച്ചക്കറി ഇനങ്ങൾക്ക് താങ്ങുവില പ്രഖ്യാപിച്ചതും ,രാജ്യത്തെ ഏറ്റവും ഉയർന്ന വില നൽകി നെല്ല് കർഷകരിൽ നിന്നും നെല്ല്  സംഭരിക്കുന്നതും നമ്മൾക്ക് മനസ്സിലായില്ല എങ്കിലും കർഷകർക്ക് മനസ്സിലാവും…!
https://bit.ly/3pWAUlv
⭕7 ) 48 മേഖലകളിൽ മിനിമം വേതനം പുതുക്കിയതും ,രാജ്യത്ത് ഏറ്റവും ഉയർന്ന മിനിമം വേതനം നിലവിലുള്ള സംസ്ഥാനമായി നമ്മുടെ കേരളം ഈ ഭരണ കാലയളവിൽ മാറിയതും പ്രധാനപ്പെട്ട ഒന്നാണ്.
⭕8 ) 1,57, 911 പേർക്ക് പി.എസ്.സി നിയമനം നൽകിയ ഒരു ഗവൺമെൻ്റാണിത്..
⭕9 ) 440 കായിക താരങ്ങൾക്ക് നിയമനം നൽകിയ വേറെ ഒരു ഗവൺമെൻ്റ് ഉണ്ടായിട്ടില്ലാ.
⭕10 ) 2900 പുതിയ സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽ രൂപം കൊണ്ടത്. 1300 കോടി രൂപയുടെ നിക്ഷേപമാണ് ഈ മേഖലയിൽ ഉണ്ടായത്. ഇത് കൊണ്ട് തന്നെ 30,O00 ത്തിലേറെ തൊഴിലവസരങ്ങൾ ഒരുങ്ങി എന്നതും ഒരു കാരണമാവാം .
⭕11) ചരിത്രം സൃഷ്ടിച്ച ലൈഫ് പദ്ധതിയിലൂടെ 2,81,684 വീടുകളുടെ നിർമാണമാണ് പൂർത്തികരിച്ചത്.
https://bit.ly/3q14Fld
⭕12 ) ഭൂമിയുള്ള ഭവന രഹീതർക്ക് വീട് നിർമ്മിക്കാൻ 4 ലക്ഷം രൂപയും ,ഭൂമിയില്ലാത്ത ഭവന രഹിതർക്ക് ഭവന സമൂച്ചയങ്ങളും നൽകിയ ഒരു സർക്കാരിനെ ജീവിത കാലത്ത് മനുഷ്യർക്ക് മറക്കാൻ സാധിക്കുമോ??
⭕13 ) 1.76 ലക്ഷം  പേർക്കാണ് ഈ സർക്കാർ പട്ടയം നൽകിയത്.. ഇതൊരു ചെറിയ സംഖ്യ അല്ലാ. ഒപ്പം ലാൻഡ് ട്രിബ്യൂണലുകളിൽ കെട്ടിക്കിടന്ന 1.37 ലക്ഷം കേസുകൾ തീർപ്പാക്കി ഈ ഗവൺമെൻ്റ്.
⭕14 ) വിദേശത്ത് നിന്നും ജോലി നഷ്ടപ്പെട്ട് തിരികെ എത്തിയ പ്രവാസികൾക്ക് 5000 രൂപ ധനസഹായമായി നൽകിയതും പ്രവാസി കുടുംബങ്ങൾ മറക്കാൻ ഇടയില്ലാ.
https://bit.ly/3b1q5e0
⭕15 ) കടൽക്ഷേഭ മേഖലകളിലേ 18,685 മത്സൃത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമൊരുക്കാൻ 2450 കോടി രൂപയുടെ പുനർഗേഹം പദ്ധതിയും ,അതിഥി തൊഴിലാളികൾക്ക് തണലേക്കിയ ” ആവാസ് പദ്ധതി ” ഒക്കെയും ഈ സർക്കാരിൻ്റെ തുടർ ഭരണത്തിന് കാരണമാവുന്ന വസ്തുതകളാണ്..!
https://bit.ly/3kv2DZr
ഇതൊരു സമഗ്രമായ കുറിപ്പ് അല്ലാ, എന്നിരുന്നാലും ഒരുപിടി കാര്യങ്ങൾ ചേർത്ത് വെയ്ക്കാൻ സാധിച്ചിട്ടുണ്ട്.. ഇതിനപ്പുറം നിങ്ങൾക്ക് പറയാനുണ്ടോ?? ഉണ്ടെങ്കിൽ അത് നിങ്ങളും എഴുത്തു..!
എല്ലാവർക്കും പാർപ്പിടവും, എല്ലാവർക്കും ഭക്ഷണവും ,നാടാക്കെ കാർഷിക സമൃദ്ധിയും, തൊഴിലും നൽകിയ ഒരു സർക്കാരിനെ ഈ  ജനം കണ്ടില്ലെന്ന് കരുതണേൽ സ്വയം കണ്ണടച്ച് ഇരൂട്ട് സൃഷ്ടിക്കുന്ന ഒരാളാവണം ഏറ്റവും കുറഞ്ഞത് ഞാൻ…!


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *