എന്തൊക്കെ കാര്യത്തിനാണ് കേരളത്തിലെ പ്രതിപക്ഷം കൊറോണ തുടങ്ങിയത് ശേഷം സമരം ചെയ്തത് ?
ഒന്ന് : മലയാളി തുടങ്ങിയ സ്പ്രിങ്ക്ലർ എന്ന അമേരിക്കൻ കമ്പനി കോറോണയുടെ വ്യാപനം മുൻകൂട്ടി കാണാൻ സഹായിക്കുന്ന അനലിറ്റിക്‌സ് സോഫ്റ്റ്‌വെയർ / പ്രോഗ്രാം സൗജന്യമായി ആയി ആറു മാസത്തേക്കും പിന്നീട് ചാർജ് ചെയ്യും എന്ന നിലയിലും നൽകിയ തരാം എന്ന് അറിയിച്ചു. ഇതേ കമ്പനി തന്നെയാണ് കോറോണയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഉപയോഗിക്കുന്ന അതെ ടൂളുകളും സോഫ്ട്‍വെയറുകളും നൽകുന്നത്. കേരളം ആ ഉപകാരം സ്വീകരിച്ചു. ഉടനെ തന്നെ മലയാളികളുടെ ഡേറ്റ തലയൊന്നിന് 10000 രൂപയ്ക്കു കേരളഗവണ്മെന്റ് വിറ്റു എന്ന് ആരോപിച്ചു പ്രതിപക്ഷം സമരം തുടങ്ങുന്നു.
എന്ത് സംഭവിച്ചു : ഇനിയും ഒരു വിവാദം വേണ്ട എന്നതുകൊണ്ട് കേരള ഗവണ്മെന്റ് ഫ്രീയായി ഉപയോഗിക്കാനുള്ള സമയപരിധിയായ ആറു മാസം കഴിഞ്ഞപ്പോൾ കോൺട്രാക്ട് പുതുക്കിയില്ല. അതായത് 7000 കേസ് ദിവസം വരുമ്പോൾ നമുക്ക് ഇതിനെപറ്റി പഠിക്കാനുള്ള ഒരു സോഫ്റ്റ്‌വെയർ ഇല്ല. പരമ്പരാഗതമായ എക്സൽ, ഏ 4 ഷീറ്റ് ഒക്കെ ഉപയോഗിച്ച് നമ്മൾ ഇനി പ്രവർത്തിക്കും.
രണ്ടു : പ്രൈസ് വാട്ടർകൂപ്പേർ ഹൌസ് എന്ന കൺസൾട്ടൻസിയുമായി ചേർന്ന് 4500 കോടിയുടെ അഴിമതി നടത്തി എന്ന് ആരോപിച്ചു . കെ എസ് ആർ ടി സി നഷ്ടത്തിൽ ആണ്. ബസുകൾ എലെക്ട്രിക്ക് ആക്കിയാൽ അതിന്റെ ഏറ്റവും വലിയ ചെലവായ ഫ്യൂൽ- മെയ്ന്റനസ് എന്നിവയിൽ വലിയ ലാഭം ഉണ്ടാക്കാൻ ആകും. അങ്ങനെ കെ എസ് ആർ ടി സിയെ ലാഭത്തിൽ ആക്കാനും അതോടൊപ്പം പബ്ലിക് ട്രാൻസ്‌പോർട് എന്ന സേവനം തുടരാനും പറ്റും. ഇതുകൂടാതെ വികസിത രാജ്യങ്ങളിൽ എല്ലാം പബ്ലിക് ട്രാൻസ്‌പോർട് ഇലക്ട്രിക്ക് ആക്കാനുള്ള പ്രവർത്തനങ്ങൾ പരിസ്ഥിതിയും ആയി ബന്ധപ്പെട്ടും നടക്കുന്നുണ്ട്. ഇങ്ങനെ ഒരു പ്രൊജക്റ്റ് കേരളത്തിൽ നടപ്പിലാക്കാൻ ആകുമോ അതിന്റെ ഫീസിബിലിറ്റി എന്താണ് എന്ന് എന്ന് പഠിക്കാനായി പ്രൈസ് വാട്ടർകൂപ്പേർ ഹൌസിനെ ഏല്പിച്ച കരാർ ഒരു പഠന റിപ്പോർട്ട് ഉണ്ടാക്കാനുള്ള ഈ കരാർ ഉണ്ടാകണമെങ്കിൽ അങ്ങനെയുള്ള പരിപാടികൾ നടപ്പിൽ ആക്കിയ രാജ്യങ്ങളെ പറ്റി അറിയാവുന്ന അന്താരാഷ്ട്ര conസൽട്ടിങ് വേണം . ഈ പഠന റിപ്പോർട്ടിന് ഏറ്റവും കൂടിയത് ഒരു കോടി രൂപയായിരിക്കും കേരള ഗവണ്മെന്റിനു ചെലവ്. അത് കൂടാതെ കെ എസ് ആർ ടി സി ഇലക്ട്രിക് ബസുകൾ വാങ്ങണമോ വേണ്ടയോ എന്ന് പോലും തീരുമാനിക്കാൻ ഈ റിപ്പോർട്ട് വന്നിട്ട് വേണം. അതാണ് 4500 കോടിയുടെ അഴിമതി എന്ന് കേരളത്തിലെ കോൺഗ്രസിലെ ഏറ്റവും കൂടുതൽ ബുദ്ധിമാനായി സ്വയം അവതരിപ്പിക്കുന്ന വി ഡി സതീശൻ ഉന്നയിച്ചത്. ഇപ്പോൾ എന്തായി – ഒന്നും മിണ്ടുന്നില്ല.
മൂന്നു : സ്വര്ണക്കള്ളക്കടത്തു കേസ് -മുപ്പതു കിലോ സ്വർണം തിരുവനന്തപുരത്തേക്ക് യു എ ഇയിൽ നിന്നും ഡിപ്ലോമാറ്റിക് പൗച്ച് ആയി വരുന്നു. കസ്റ്റംസ് തടഞ്ഞു വെയ്ക്കുന്നു. അത് ക്ലെയർ ചെയ്തെടുക്കാനായി കോൺസുലേറ്റിൽ മുമ്പ്ജോലി ചെയ്തിരുന്ന ആളെ കോൺസുലാർല്ലെങ്കിൽ അറ്റാഷെ ഏല്പിക്കുന്നു. ആ മുൻ ജോലിക്കാരിയെയും കോണ്സുലേറ്റിലെ ഡ്രൈവറെയും കസ്റ്റംസ് അറസ്റ്റു ചെയ്യുന്നു. ഇതിൽ ഇടതുപക്ഷത്തിന് പങ്കുണ്ട് എന്ന് കെ സുരേന്ദ്രൻ ആരോപിക്കുന്നു. വി മുരളീധരൻ ഡിപ്ലോമാറ്റിക് ബാഗ് അല്ല എന്ന് അവകാശപ്പെടുന്നു. വലിയ സമരങ്ങൾ നടത്തുന്നു.
ഇപ്പോൾ എന്തായി : എല്ലാ കേന്ദ്ര ഏജൻസികൾ അന്വേഷിച്ചിട്ടും മൂന്നു മാസം കഴിഞ്ഞപ്പോൾ പിടിക്കപ്പെട്ടവരിൽ ഇടതുപക്ഷത്തിന് വോട്ട് ചെയ്തവർ പോലും ഇല്ല. എന്നാൽ പ്രതികൾ എല്ലാം ലീഗുകാരും ബിജെപിക്കാരും ആണ് താനും. ഡിപ്ലോമാറ്റിക് ബാഗേജ് ആയി വന്ന ബാഗ് അങ്ങനെ അല്ല എന്നവകാശപെട്ട മുരളീധരൻ നുണ പറഞ്ഞതാണ് എന്ന് കേന്ദ്ര ധനകാര്യ മന്ത്രി പാർലമെന്റിൽ അറിയിക്കുന്നു. അതോടെ കോൺഗ്രസുകാർ സമരം നിര്ത്തുന്നു. പ്രതികൾ കുറ്റപത്രത്തിലെ കാലതാമസം മൂലം ജാമ്യത്തിൽ ഇറങ്ങുന്നു. സ്വർണം അയച്ച ആൾ യു എ എയിൽ തുടരുന്നു. എൻ ഐ അക്കു അയാളുമായി ബന്ധപ്പെടാൻ പറ്റുന്നതും ഇല്ല. കോൺഗ്രസ് ഇപ്പോൾ സ്വര്ണക്കള്ളക്കടത്തു എന്ന് മിണ്ടുന്നില്ല.
നാല് : ഇടതുപക്ഷത്തിന്റെ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു ഭാവനരഹിതരാവർ കേരളത്തിൽ ഉണ്ടാകരുത് എന്നത്. അതിന്റെ ഭാഗമായി രണ്ടേമുക്കാൽ ലക്ഷത്തോളം വീടുകൾ പണിതു കഴിഞ്ഞു. ലോകത്തൊരു രാജ്യത്തിനും – സാമ്പത്തികമായി നമ്മളെക്കാളും എത്രയോ മുന്നിലുള്ള അമേരിക്കക്കുപോലും ചിന്തിക്കാൻ പറ്റാത്ത ഒരു വിപ്ലവകരമായ മുന്നേറ്റമാണ് ഇത്. ഇ ലൈഫ് മിഷൻ പദ്ധതി വഴി നടപ്പിലാക്കുന്ന ഒരു പ്രൊജക്റ്റ്- വടക്കാഞ്ചേരിയിലെ 140 വീടുകൾ – റെഡ് ക്രെസെന്റ് എന്ന യു എ യിലെ റെഡ് ക്രോസിന്റെ അനുബന്ധ സ്ഥാപനം സ്പോൺസർ ചെയ്യുന്നു. രണ്ടേ മുക്കാൽ ലക്ഷത്തോളം പണിത വീടുകളിൽ ഇങ്ങനെ പല വ്യക്തികളും സ്ഥാപനങ്ങളും സ്പോൺസർ ചെയ്തിട്ടുണ്ട്. കേരളം സ്ഥലം കണ്ടെത്തിക്കൊടുക്കുക, ഗുണഭോക്താക്കളെ കണ്ടെത്തുക, വീടിന്റെ വലുപ്പം, നിർമാണത്തിന്റെ ക്വാളിറ്റി എന്നിവ തീരുമാനിക്കുക . അവർ അതനുസരിച്ചു പണി തീർത്ത് തരുക എന്നതാണ് കരാർ. ഈ കരാറിൽ ഫോറിൻ കറൻസി റെഗുലേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ സംസ്ഥാന ഗവണ്മെന്റ് കൃത്യമായി പാലിച്ചില്ല എന്ന് ആരോപിച്ചു അനിൽ അക്കര എന്ന വടക്കാഞ്ചേരി എം എൽ എ കേന്ദ്രഗവണ്മെന്റിനെഴുതുന്നു. എഴുതി നാല് ദിവസത്തിനകം സി ബി ഐ അന്വേഷണം പ്രഖ്യാപിക്കുന്നു. 140 വീടുകളുടെ പണി നിർത്തി വയ്കപെടുന്നു.
ഇത് കൂടാതെ ഖുറാനിൽ കള്ളക്കടത്തു നടത്തി എന്നുള്ള ബോധമില്ലാത്ത ആരോപണങ്ങളും അതൂമായി ബന്ധപ്പെട്ട സമരങ്ങളും വേറെ.
ഇപ്പോൾ എല്ലാ സമരവും നിർത്തി വച്ചിട്ടുണ്ട്.
0.38 ശതമാനം ആണ് കൊറോണയുടെ കേരളത്തിൽ നിലവിൽ മരണ നിരക്ക്, രാജ്യത്തിലെ തന്നെ ഏറ്റവും കുറവ് .കൊറോണ വന്നപ്പോൾ തന്നെ ഏറ്റവും വ്യക്തമായ പ്ലാനുണ്ടാക്കി എല്ലാ ഡിപ്പാർട്‌മെന്റുകളെയും പഞ്ചായത്തുകളെയും നമ്മുടെ നാട്ടിൽ തൊഴിൽ എടുക്കുന്ന അന്യസംസ്ഥാനത്തൊഴിലാളികളെയും പോട്ടെ ടൂറിസം ഇല്ലാണ്ടാകുമ്പോൾ പട്ടിണി ആകുന്ന കുരങ്ങന്മാരുടെ കാര്യം പോലും പരിഗണിച്ചുണ്ടാക്കിയ കേരളത്തിന്റെ മൊത്തം പരിശ്രമം കൊണ്ടാണ് ഇങ്ങനെ മരണനിരക്ക് കുറഞ്ഞിരുന്നതു. എല്ലാവരെയും, യാതൊരു സിംപ്റ്റവും ഇല്ലാത്തവരെ പോലും വേണമെങ്കിൽ ആശുപത്രിയിൽ ആക്കി ചികിൽസിക്കാൻ നമുക്ക് സാധിച്ചിരുന്നു .
ഇനി അത് നമുക്ക് പറ്റില്ല. മരണ നിരക്ക് ഇനി ഉയരും- രണ്ടു മുതൽ മൂന്നു ശതമാനത്തിലേക്ക് എത്തും. അതുപോലെ എത്ര നിയന്ത്രിച്ചാലും അടുത്ത ഒരു മാസത്തെങ്കിലും ദിവസം തോറും അയ്യായിരത്തിനു മുകളിൽ കേസുകൾ ഉണ്ടാകും. പിന്നത്തെ മാസം, നവംബറിൽ അതിന്റെ പകുതിയെങ്കിലും കേസുകളും ഉണ്ടാകും.
ഒക്ടോബറിൽ ഒന്നര ലക്ഷത്തിന്റെ മൂന്നു ശതമാനം അതായതു 4500 പേരെങ്കിലും മരിക്കും. എത്ര നിയന്ത്രിച്ചാലും നവംബറിലും ഡിസംബറിലും കൂടി ഏതാണ്ട് അത്ര തന്നെയോ ആളുകൾ മരിക്കും. അടുത്ത മൂന്നു മാസം കൊണ്ട് നമ്മൾ 10000 കൊറോണ മരണങ്ങൾ നേരിടേണ്ടി വരും.
ഈ സമരങ്ങൾ ഇല്ലായിരുന്നെങ്കിൽ – അല്ലെങ്കിൽ സാമൂഹ്യ വ്യാപനത്തിന് കാരണമാകുന്ന സമരങ്ങൾ ഇല്ലായിരുന്നെങ്കിൽ -10000 മരണം എന്നത് വെറും ഇരുന്നൂറ്- മുന്നൂറു താഴെ മാത്രമേ ഉണ്ടാകുമായിരുന്നുള്ളു.
അതായതു കേരളത്തിലെ കോൺഗ്രസുകാർ ചെയ്തു തന്ന കാര്യങ്ങൾ കൊണ്ട് 10,000 മലയാളികൾ എങ്കിലും അടുത്ത രണ്ടു മാസം കൊണ്ട് കേരളത്തിൽ കൊല്ലപ്പെടും.
രക്ഷിക്കാമായിരുന്ന പതിനായിരം ജീവനുകൾ-ഈ പതിനായിരത്തിൽ മൂന്നിലൊന്നെങ്കിലും കോൺഗ്രസിന് വോട്ടു ചെയ്തവർ എന്ന് കൂടി ആലോചിക്കുക .
മുല്ലപ്പള്ളിക്കോ ചെന്നിത്തലക്കോ തിരുവഞ്ചൂരിനോ ഇങ്ങനെ ആലോചിക്കാനുള്ള കിരാതബുദ്ധിയൊന്നും ഇല്ല. പുറത്തു നിന്നും ഇറക്കുമതി ചെയ്തപ്പെട്ട പ്രൊഫഷണൽ കോൺഗ്രസ്കാരാണ് ഇപ്പോൾ സ്ട്രാറ്റജി ഉണ്ടാക്കുന്നത്.
- അനീഷ് മാത്യു
0 Comments