എന്ത് ഭരണമാണ് കേരളത്തിലേത് ❓️

🔸പവർകട്ടില്ല
🔸ലോഡ് ഷെഡിങ് ഇല്ല
🔸600 രൂപയായിരുന്ന പെൻഷൻ
ഇപ്പോൾ 1400
അതും ഒരുമാസവും കുടിശ്ശിഖയില്ലാതെ
🔸APL / BPL വ്യത്യാസമില്ലാതെ എല്ലാവർക്കും എല്ലാമാസവും സൗജന്യ ഭക്ഷ്യകിറ്റ്
🔸ഒരുകാലത്തും ശരിയാകില്ലെന്ന് പ്രാകി തള്ളിയ കെഎസ്ആർടിസിയിൽ പോലും കോവിഡ് കാലത്ത് പോലും ശമ്പളം മുടങ്ങിയിട്ടില്ല
🔸ആശാ വർക്കർ, അംഗൻവാടി ടീച്ചർ, ആയ, ഇവരുടെയൊക്കെ ശമ്പളം ബഡ്ജറ്റ് പ്രഖ്യാപനം പോലെ വർധിപ്പിക്കുകയും കൊടുക്കുകയും ചെയ്തു
🔸രോഗികളുടെ എണ്ണം നാല് ലക്ഷമായിട്ടും കോവിഡ് ചികിത്സ ഇപ്പോഴും സൗജന്യമാണ്
🔸എല്ലാ സ്കൂളുകളും ഹൈട്ടെക്കായി
🔸റോഡുകൾ ഒന്നാംതരം
🔸ലൈഫിൽ 236000 വീടുകളിൽ ആളുകൾ അന്തിയുറങ്ങുന്നു ( ലിസ്റ്റ് ആർക്കും പരിശോധിക്കാം )
🔸ദേശീയ പാതാവികസനം,
🔸ഗെയിൽ പൈപ്പ്ലൈൻ,
🔸പവർ ഗ്രിഡ് പൂർത്തീകരണം, 🔸പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ..
🔸പുതിയ മെഡിക്കൽ കോളേജുകൾ..
🔸സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കുകൾ

👉👉ഇതെല്ലാം ഈ സർക്കാർ കഴിഞ്ഞ നാലര വർഷത്തിനിടയിൽ നേടിയ, കൈവരിച്ച നേട്ടങ്ങളാണ്…
വാഗ്‌ദാന പൂർത്തീകരണമാണ്…

ഇനി ചില സ്വപ്നപദ്ധതികൾ ഏത് സമയവും പൂർണ പ്രവർത്തനസജ്ജമാകാൻ തയ്യാറായി ഇരിക്കുന്നു.
▪️ഒരു രണ്ട് മാസത്തിനുള്ളിൽ
കെ ഫോൺ(KFONE), അതായത് ഡിസംബറിൽ അതിവേഗം ഇന്റർനെറ്റ്‌ പദ്ധതി വീടുകളിലേക്ക് എത്തും.
അതോടെ ജിയോയുടെ കുത്തക അവസാനിക്കും….
(അങ്ങനെ വന്നാൽ ഒരുപക്ഷേ കേരളത്തിൽ രാഷ്ട്രപതി ഭരണമായിരിക്കും )

▪️KSDP എന്ന സർക്കാർ മരുന്ന് കമ്പനി പൊതുവിപണിയിലേക്ക് മരുന്നും സനിറ്റീസിറും ഹാൻഡ് വാഷും പുറത്തിറക്കുമ്പോൾ മരുന്ന് കമ്പനികൾക്ക് നോവും…

▪️സർക്കാർ ആശുപത്രികളിൽ ഇതുപോലെ എല്ലാ സൗകര്യങ്ങളും വന്നാൽ വൻകിട അശുപത്രികളൊക്കെ എന്ത്‌ ചെയ്യും….?
അവർ അടങ്ങിയിരിക്കുമോ….

▪️എല്ലാം സഹിക്കാം നാല് വർഷം കൊണ്ട് 5, 11, 000 കുട്ടികൾ അൺഎയ്ഡഡ് ഉപേക്ഷിച്ച് പൊതുവിദ്യാലയങ്ങളിലേക്ക് വന്നാൽ
സാമുദായിക മാനേജ്മെന്റുകൾ നടത്തുന്ന സ്കൂളുകൾ അടച്ചുപൂട്ടിയാൽ അവർ അടങ്ങിയിരിക്കുമോ….

ഇ ബസും ഇ ഓട്ടോയും വന്നാൽ അതും പൊതുമേഖലയിൽ വന്നാൽ വാഹനനിർമാതാക്കൾ…..

ചേരികളിലും ചളിക്കുണ്ടിലും കിടന്നുറങ്ങിയവരെ നല്ല മനോഹരമായ ഫ്ലാറ്റുകളിലേക്കും അടച്ചുറപ്പുള്ള വീടുകളിലേക്കും മാറ്റിപ്പാർപ്പിക്കുന്നത് കണ്ടു മറ്റു ചിലർക്കുണ്ടാകുന്ന ഈഗോയും കോംപ്ലെക്സും വേറെ..
അവർണനും ദളിതനും പരിവർത്തിത ക്രിസ്ത്യാനിയും കോൺക്രീറ്റ് വീടുകളിൽ താമസിക്കുകയോ….
ശ്ശെ…. 😡

ഇതൊന്നും വെച്ച്പൊറുപ്പിക്കാൻ പാടില്ലെന്ന്…
ഈ ചെയ്തുകൂട്ടിയത് അത്രയും ഞങ്ങൾ പ്രമാണിമാരെ, നാലുകെട്ടുകളിൽ ഉറങ്ങുന്നവരെ അപമാനിക്കലല്ലേ…
ഞങ്ങളുടെ മക്കളെ ഫീസ് കൊടുത്ത് ഓൺലൈൻ വിദ്യാഭ്യാസം ചെയ്യിപ്പിക്കുമ്പോൾ കുറേ ദരിദ്രനാരായണൻമാരുടെ മക്കൾ അഞ്ചുപൈസ ചിലവില്ലാതെ ഓൺലൈൻ വിദ്യാഭ്യാസം നേടുമ്പോൾ നിങ്ങൾ അപമാനിച്ചത് ഞങ്ങളുടെ അഹങ്കാരത്തെയാണ്..
ഞങ്ങളുടെ പെഡിഗ്രിയെയാണ്…

സഹിക്കില്ല ഞങ്ങൾ…..
എന്തിനാണ് ഞങ്ങളെയിങ്ങനെ ഭരിച്ച് നന്നാക്കുന്നത് എന്നാണ് യു ഡിഎഫുകാരും മാധ്യമങ്ങളും ചോദിക്കുന്നത് ?


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *