ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ മരണം മുതല്‍ കര്‍ഷക ആത്മഹത്യ വരെയുള്ള വിവിധ വിഷയങ്ങളില്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ…….
എന്‍.ഡി.എ എന്നാല്‍ നോ ഡേറ്റ അവയ്‌ലബിള്‍ എന്നാണ് പുതിയ നിര്‍വചനമെന്നാണ് തരൂര്‍ പറയുന്നത്. ‘കുടിയേറ്റ തൊഴിലാളികളെ കുറിച്ച് ഒരു വിവരവുമില്ല, കര്‍ഷക ആത്മഹത്യ സംബന്ധിച്ചും ഒരു വിവരവുമില്ല, ധനസ്ഥിത സംബന്ധിച്ച തെറ്റായ വിവരമാണുള്ളത്, കോവിഡ് മരണങ്ങള്‍ സംബന്ധിച്ച് സംശയാസ്പദമായ വിവരങ്ങളാണ്,
കര്‍ഷകരുടെ ആത്മഹത്യ, ലോക്ഡൗണിനിടെ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു, കോവിഡ് പ്രതിസന്ധിയില്‍ എത്രപേര്‍ക്ക് തൊഴില്‍ നഷ്ടമായി, എത്ര അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്തുണ്ട്, കോവിഡ് ബാധിച്ച് രാജ്യത്ത് എത്ര ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും മരിച്ചു, രാജ്യത്ത് എത്ര പ്ലാസ്മ ബാങ്കുകള്‍ ഉണ്ട്..എന്നീ ചോദ്യങ്ങള്‍ക്കാണ് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന മറുപടി നല്‍കിയത്. ……
0 Comments