തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു വിദ്യാലയം വീതം കിഫ്ബി ധനസഹായത്തോടെ മികവിന്റെ കേന്ദ്രമായി പരിഗണിച്ച് ഭൗതിക സൗകര്യവികസനം നടത്തും. ഓരോ വിദ്യാലയങ്ങൾക്കും 5 കോടി രൂപ വീതമാണ് ചെലവിടുന്നത്.
സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച 100 ദിവസത്തെ കർമപദ്ധതിയുടെ ഭാഗമായി ഇതിൽ 35 വിദ്യാലയങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 9 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ഉദ്ഘാടനം. 10 ജില്ലകളിലെ 35 നിയോജക മണ്ഡലങ്ങളിലായാണ് 35 സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്.
തിരുവനന്തപുരം ജില്ല
1.കോവളം – ജി.എച്ച്.എസ്.എസ്, ബാലരാമപുരം
2.വട്ടിയൂർക്കാവ് – ജി.ജി.എച്ച്.എസ്, പട്ടം
3.നെടുമങ്ങാട് – ജി.ജി.എച്ച്.എസ്.സ്, നെടുമങ്ങാട്
4.കഴക്കൂട്ടം – ജി.എച്ച്.എസ്.എസ് , കഴക്കൂട്ടം
5.വാമനപുരം – ജി.എച്ച്.എസ്.എസ്, വെഞ്ഞാറമ്മൂട്
കൊല്ലം ജില്ല
6.കൊല്ലം – ജി.എച്ച്.എസ്.എസ്, അഞ്ചാലുമ്മൂട്
7.കൊട്ടാരക്കര – ജി.വി.എച്ച്.എസ് & ബി.എച്ച്.എസ്, കൊട്ടാരക്കര
8.കുന്നത്തൂർ – ജി.എച്ച്.എസ്.എസ്, ശൂരനാട്
9.കരുനാഗപ്പള്ളി – ജി.എച്ച്.എസ്.എസ്, കരുനാഗപ്പള്ളി
ആലപ്പുഴ ജില്ലnull
10.ആലപ്പുഴ – ജി.എച്ച്.എസ്.എസ്, കലവൂർ
കോട്ടയം ജില്ല
11.പാല – എം.ജി.ജി.എച്ച്.എസ്.എസ്, പാല
12.കാഞ്ഞിരപ്പള്ളി – ഗവ.വി.എച്ച്.എസ്.എസ് (HSS Block) പൊൻകുന്നം
13.ചങ്ങനാശേരി – ജി.എച്ച്.എസ്.എസ്, തൃക്കൊടിത്താനംnull
ഇടുക്കി ജില്ല
14.തൊടുപുഴ – ജി.എച്ച്.എസ്.എസ്, തൊടുപുഴ
15.ദേവികുളം – ജി.എച്ച്.എസ്.എസ്, കുഞ്ചിത്തണ്ണി
എറണാകുളം ജില്ലnull
16.കുന്നത്തുനാട് – ജി.എച്ച്.എസ്.എസ്, സൗത്ത് വാഴക്കുളം
17.പിറവം – ജി.എച്ച്.എസ്.എസ്, പിറവം
18.കോതമംഗലം – ജി.എം.എച്ച്.എസ്.എസ്, ചെറുവത്തൂർ
19.കളമശേരി – ജി.എച്ച്.എസ്.എസ, കൊങ്ങോർപ്പിള്ളി
തൃശൂർ ജില്ല
20.ചേലക്കര – ജി.എച്ച്.എസ്.എസ്,ചെറുതുരുത്തി,ചേലക്കരnull
മലപ്പുറം ജില്ല
21.വേങ്ങര – ജി.വി.എച്ച്.എസ്.എസ്, വേങ്ങര
22.തിരൂരങ്ങാടി – ജി.എച്ച്.എസ്.എസ്, നെടുവ
കോഴിക്കോട് ജില്ലnull
23.ബേപ്പൂർ – ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ്, ഫറോക്ക്
24.കുന്നമംഗലം – ആർ.ഇ.സി.ജി.എച്ച്.എസ്.എസ്, ചാത്തമംഗലം
25.കൊടുവള്ളി – ജി.എച്ച്.എസ്.എസ്, പന്നൂർ
26.എലത്തൂർ – ജി.എച്ച്.എസ്.എസ്, പയിമ്പ്ര
27.പേരാമ്പ്ര – ജി.വി.എച്ച്.എസ്.എസ്, മേപ്പയൂർ
28.ബാലുശേരി – ജി.വി.എച്ച്.എസ്.എസ്, നടുവണ്ണൂർ
29.കുറ്റ്യാടി – ജി.എച്ച്.എസ്.എസ്, കുറ്റ്യാടി
30.നാദാപുരം – ജി.എച്ച്.എസ്.എസ്, വളയം
കണ്ണൂർ ജില്ല
31.പയ്യന്നൂർ – എ.വി.എസ്.ജി.എച്ച്.എസ്,എസ്, കരിവെള്ളൂർ
32.കല്യാശേരി – ജി.എച്ച്.എസ്.എസ്, ചെറുതാഴം
33.ഇരിക്കൂർ – ജി.എച്ച്.എസ്.എസ്, ശ്രീകണ്ഠപുരം
34.തലശേരി – ജി.എച്ച്.എസ്.എസ്, ചിറക്കര
35.കൂത്തുപറമ്പ് – ജി.എച്ച്.എസ്.എസ്, പാട്യം
ഈ 35 സ്കൂളുകൾ കൂടാതെ 17 സ്കൂളുകൾ കൂടി വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി നേരത്തേ കൈമാറിയിരുന്നു. അപ്പോൾ ആകെ 52 സ്കൂളുകൾ 5 കോടി പദ്ധതിയിൽ കൈമാറിക്കഴിഞ്ഞു. ഇതേ പദ്ധതിയിൽ 7 സ്കൂളുകൾ ഭാഗികമായി കൈമാറിയിട്ടും ഉണ്ട്.
അഞ്ചുകോടി രൂപ വരെയാണ് കിഫ്ബി നൽകുന്നതെങ്കിലും അതിനുമുകളിൽ ചെലവ് വർധിക്കുകയാണെങ്കിൽ എംഎൽഎ ഫണ്ടിൽ നിന്നോ പിടിഎ ഫണ്ടിൽ നിന്നോ തുക കണ്ടെത്തി പദ്ധതി പൂർത്തിയാക്കും.
മൂന്ന് കോടി വകയിരുത്തിയിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതി 395 സ്കൂളുകളിൽ നടപ്പാക്കുന്നു. ഇതിൽ 29 സ്ക്കൂളുകൾ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി കൈമാറിക്കഴിഞ്ഞു. ഇതേ പദ്ധതിയിൽ തന്നെ മൂന്നു സ്കൂളുകൾ ഭാഗികമായും കൈമാറിയിട്ടുണ്ട്. ഒരു കോടി രൂപ വീതമുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ 446 സ്കൂളുകളിലാണ് വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
സാങ്കേതികവിദ്യാ സഹായക വിദ്യാഭ്യാസം സാധ്യമാക്കുന്ന ഹൈടെക് സ്കൂൾ പദ്ധതി 8 മുതൽ 12 വരെ ക്ലാസുകളിൽ ഇതിനോടകം പൂർത്തിയായി. സർക്കാർ-എയ്ഡഡ് മേഖലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തലങ്ങളിലുള്ള 4752 സ്കൂളുകളിൽ 58430 ലാപ്ടോപ്പുകൾ, 42227 മൾട്ടിമീഡിയാ പ്രൊജക്ടറുകൾ, 40594 മൗണ്ടിംഗ് കിറ്റുകൾ, 40621 എച്ച്.ഡി.എം.ഐ. കേബിൾ, 40614 ഫേസ് പ്ലേറ്റ്, 21847 സ്ക്രീനുകൾ, 41544 യു.എസ്.ബി. സ്പീക്കറുകൾ, 4688 ഡി.എസ്.എൽ.ആർ. ക്യാമറകൾ, 4522 നാല്പത്തിരണ്ടിഞ്ച് എൽ.ഇ.ഡി. ടെലിവിഷനുകൾ, 4720 ഫുൾ എച്ച്.ഡി. വെബ് ക്യാമുകൾ എന്നിവയുടെ വിന്യാസം പൂർത്തിയാക്കി. 9046 പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകൾ ഉൾപ്പടെ 13798 സർക്കാർ ,എയിഡഡ് വിദ്യാലയങ്ങൾക്ക് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി നൽകി. എല്ലാ പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിലും കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കാൻ 300 കോടി രൂപ വിനിയോഗിച്ചു.
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ ഹൈടെക് ആക്കി ഉയർത്തുന്നതിന് വൻ പദ്ധതികൾ ആണ് കിഫ്ബി വഴി നടപ്പാക്കുന്നത്. 785 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന സ്മാർട് ക്ലാസ്, സ്മാർട്ട് ലാബ് പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞു. 45000 ക്ലാസ് റൂമുകളാണ് ഇത്തരത്തിൽ ഹൈടെക് ആയി മാറ്റപ്പെട്ടത്. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ ഇന്റർനെറ്റ് കണക്ടിവിറ്റി എല്ലാ സ്കൂളുകളിലും കിഫ്ബി ധനസഹായത്തോടെ സജ്ജമാക്കി. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (KITE) ആണ് പദ്ധതികളുടെ നിർവഹണ ഏജൻസി.
0 Comments