മുഖ്യമന്ത്രിയുടെ ഓണക്കാഴ്ചയായിരുന്നു 100 ഇന പരിപാടി. അവ നടപ്പാക്കിത്തുടങ്ങി. എല്ലാ സാമൂഹ്യസുരക്ഷാ-ക്ഷേമ പെൻഷനുകളും 1400 രൂപയായി ഉയർത്തിക്കൊണ്ടുള്ള ഉത്തരവിറങ്ങി.മുടങ്ങിക്കിടന്ന ക്ഷേമപെൻഷനുകൾ പാവപ്പെട്ടവരുടെ കൈയിൽ‍ നേരിട്ട് എത്തിയപ്പോൾ അതിൽ‍ “പ്രായമായ ഒരു സ്ത്രീ തനിക്കു ലഭിച്ച പണവും കയ്യിൽ പിടിച്ച് പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരി“ അതാണ് തനിക്ക് ഏറ്റവും വലിയ സന്തോഷം നൽകിയതെന്ന് ഒരു അഭിമുഖ്യത്തിൽ മുഖ്യമന്ത്രി പറയുകയുണ്ടായി. അതെ. അതുകൊണ്ടാണ് 100 ഇന പരിപാടിയിൽ ആദ്യത്തെ ഉത്തരവ് സാമൂഹ്യസുരക്ഷാ-ക്ഷേമ പെൻഷൻ വർദ്ധനയ്ക്ക് മുൻഗണന നൽകയത്.ഈ സന്ദർഭത്തിൽ ക്ഷേമ പെൻഷനുകൾ പ്രതിമാസം 1400 രൂപയാകുമ്പോൾ ഈ 1400 രൂപയിൽ എൽഡിഎഫിന്റെ സംഭാവനയാണ് 1250 രൂപയും. പ്രതിമാസം 45 രൂപ വച്ച് 1981 ൽ നായനാർ സർക്കാർ ആരംഭിച്ച പെൻഷൻ 110 രൂപയാകാൻ 26 വർഷം കാത്തിരിക്കേണ്ടി വന്നു. വി.എസ് സർക്കാർ അത് 500 രൂപയാക്കിയിട്ടാണ് ഭരണം അവസാനിപ്പിച്ചത്. യുഡിഎഫിന്റെ 5 വർഷ ഭരണക്കാലത്ത് 100 രൂപ മാത്രമാണ് പെൻഷൻ വർദ്ധിപ്പിച്ചത്. ആ 600 രൂപയാണ് 1400 രൂപയായി ഇപ്പോൾ വർദ്ധിപ്പിച്ചത്. കേരളത്തിലെ പരമപാവങ്ങളുടെ അത്താണിയായി മാറിയിട്ടുള്ള ഈ പെൻഷനിൽ യുഡിഎഫിന്റെ പങ്കെന്ത്, എൽഡിഎഫിന്റെ പങ്കെന്ത്, എന്ന് കൃത്യമായി അടയാളപ്പെടുത്തുന്ന ഒരു വസ്തുതയാണിത്. 2016ൽ കേരളത്തിൽ വോട്ടർമാർക്കു നൽകിയ വാഗ്ധാനമാണ് പെൻഷൻ 1500 രൂപയായി ഉയർത്തുമെന്നത്. ഈ ഭരണം അവസാനിക്കും മുമ്പ് ഈ ഉറപ്പ് പാലിച്ചിരിക്കും. ഇപ്പോൾ ഇറക്കിയിരിക്കുന്ന ഉത്തരവ് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടിയാണ്. ഇതുവരെ പെൻഷൻ വർഷത്തിലെ 4 വിശേഷ അവസരങ്ങളിൽ മാത്രമാണ് നൽകിയിരുന്നത്. അത് പിന്നീട് 2 മാസത്തിലൊരിക്കലാക്കി. എന്നാൽ ഇനിമേൽ എല്ലാ മാസവും മുടക്കമില്ലാതെ പെൻഷൻ നൽകും. ജീവനക്കാർക്ക് ശമ്പളം പോലെ, സർക്കാർ സർവ്വീസിൽ നിന്നും റിട്ടയർ ചെയ്തവർക്കുള്ള പെൻഷൻ പോലെ കേരളത്തിലെ മറ്റു വയോജനങ്ങളുടെ അവകാശമായി പെൻഷൻ അംഗീകരിച്ചിരിക്കുകയാണ്. ഇനിമേൽ അതതു മാസത്തെ പെൻഷൻ എല്ലാ മാസവും 20 മുതൽ 30 വരെ തീയതികളിൽ അക്കൗണ്ടുകളിൽ എത്തിച്ചേരും. അല്ലെങ്കിൽ വീടുകളിൽ നേരിട്ടെത്തിക്കും. മാസം ആദ്യം ഒരാഴ്ച പുതിയതായിട്ടുള്ള അപേക്ഷകരുടെ ലിസ്റ്റ് തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി അപ്പ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ടാകും.ഇത്രയും ഞാൻ പറയുമ്പോൾ ഉമ്മൻചാണ്ടി സാർ ഒരുപക്ഷേ, പത്രസമ്മേളനം നടത്താൻ ഇടയുണ്ട്. തന്റെ ഭരണകാലത്ത് ഇപ്രകാരം ഒരു ഉത്തരവ് ഇറക്കിയിട്ടുള്ളതാണ്. ഇറക്കിക്കാണും. പക്ഷെ, ഒന്നും നടന്നില്ല. അതുകൊണ്ട് ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ, താങ്കളുടെ ഭരണം അവസാനിക്കുമ്പോൾ 11 മാസം കുടിശികയാക്കിയാണ് ഇറങ്ങിയത്. എന്നാൽ എ.കെ.ആന്റണിയേക്കാൾ മെച്ചമായിരുന്നു. അദ്ദേഹം 24 മാസം കുടിശിയാക്കിയിട്ടാണ് ഭരണം അവസാനിപ്പിച്ചത്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *