എസ്ഡിപിഐ വർഗീയത
*കേരളത്തിൽ വർഗീയ വിഷം പകർത്തുവാൻ SDPI നടത്തിയ കള്ള നാടകം പൊളിഞ്ഞു🙏 കള്ള പ്രചരണം നടത്തിയവരും പ്രചരിപ്പിച്ച വരും പിടിയിൽ 🙏 പോലീസുകാർ സ്പ്രേ അടിച്ചു ഗുഹ്യഭാഗത്ത് രോമം കത്തിച്ചു ജനനേന്ദ്രിയം കരിച്ചു എന്നു പറഞ്ഞു പാവം ഒരു പയ്യനെ കൊണ്ട് വീഡിയോ ഉണ്ടാക്കിപിച്ചു ❌സത്യം മനസ്സിലാക്കിയ പയ്യൻ പോസ്റ്റുകൾ പിൻവലിക്കുകയും ചെയ്തു ❌❌ എന്നാൽ പിന്നെയും SDPI കള്ള പ്രചരണവുമായി മുന്നോട്ടുപോവുകയായിരുന്നു*
പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം; മൂന്നു പേർ അറസ്റ്റിൽ:

പാലക്കാട്; പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ സുധീഷ് കുമാറിനെതിരെ ഫേസ്ബുക്ക് , വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ മൂന്ന് SDPl പ്രവർത്തകർ അറസ്റ്റിൽ. പാലക്കാട് പേഴുംകര സ്വദേശിയും SDPl പിരായിരി പഞ്ചായത്ത് പ്രസിഡണ്ടുമായ യഹിയ വ :45 , പൂക്കാരത്തോട്ടം സ്വദേശിയും കാമ്പസ് ഫ്രണ്ട് മുൻ മണ്ഡലം പ്രസിഡണ്ടുമായ ആഷിക്ക് വ : 23 , ശംഖുവാരമേട് കാജാ ഹുസൈൻ എന്ന ചിന്നപ്പയ്യൻ വ : 32 എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തത്.

ഒരാഴ്ചയിലേറെയായി പാലക്കാട് നോർത്ത് SI ക്കെതിരെ SDPl പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെയും, പൊതുസ്ഥലങ്ങളിൽ പോസ്റ്റുകൾ പതിച്ചും അപകീർത്തിപ്പെടുത്തുകയും, സമൂഹത്തിൽ വർഗീയ സംഘർഷമുളവാക്കും വിധം ദുഷ്പ്രചരണം നടത്തിക്കൊണ്ടും വരികയായിരുന്നു. രണ്ട് കൊലപാതക ശ്രമ കേസ്സുകളിലെ പ്രതികളായ ബിലാൽ, അബ്ദുൾ റഹിമാൻ എന്നിവരെ നോർത്ത് പോലീസ് അറസ്റ്റു ചെയ്തതിനെതിരെ വളരെ ആസൂത്രിതമായി കള്ള പ്രചരണം നടത്തി പോലിസിനെതിരെ ഒരു സമുദായത്തിൻ്റെ വികാരം തിരിച്ചു വിടുവാനുള്ള ശ്രമമാണ് നടത്തിയത്.

ഇത്തരം വ്യാജ പ്രചരണം നടത്തുകയും, അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനുമെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അപ്രകാരം കുറ്റകൃത്യത്തിലേർപ്പെട്ട മൂന്നു പേരെയാണ് ഇന്ന് അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ പേർ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ സൈബർ നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്സ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്ററ്റ് ഉണ്ടാകുമെന്ന് സൂചനയുണ്ട്.

പാലക്കാട് ജില്ലാ പോലീസ് മേധാവി G. ശിവ വിക്രം IPS ൻ്റെ നിർദ്ദേശത്തെത്തുടർന്ന് അഡീഷണൽ SP പ്രശോബ്, പാലക്കാട് DySP R. മനോജ് കുമാർ, നോർത്ത് ഇൻസ്പെക്ടർ സുജിത് കുമാർ, എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ്സന്വേഷിക്കുന്നത്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *