പിണറായി സർക്കാരിൻ്റെ കീഴിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻ്റെ അഭിമാന പദ്ധതികളിലൊന്നായ ആലപ്പുഴ -ചങ്ങനാശ്ശേരി (എ.സി) റോഡിൻ്റെ ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി ജി സുധാകരൻ അറിയിച്ചു.
കേരളത്തിലെ പ്രധാന നാല് നദികളായ പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നിവയും വേമ്പനാട്ട് കായലും തീർക്കുന്ന ജലസമൃദ്ധിയിൽ ആറാടുന്ന സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന നെല്ലറയായ കുട്ടനാടിന് നടുവിലൂടെയാണ് എ.സി റോഡ് കടന്നു പോകുന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പ്രധാന പാത എല്ലാ വർഷവും മഴക്കാലത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെടുമായിരുന്നു. ഇതിന് ശാശ്വത പരിഹാരമായാണ് എ.സി റോഡിലെ എലിവേറ്റഡ് പാത എന്ന അഭിമാനപാതയുടെ നിർമ്മാണം.
പൊതുമരാമത്ത് വകുപ്പിൻ്റെ അഭ്യർത്ഥനയെ തുടർന്ന് പൊതുമരാമത്ത്, പ്ലാനിംഗ് ബോർഡ്, ജലവിഭവം, കൃഷി, ധനകാര്യം, തുടങ്ങിയ വകുപ്പുകളെ പങ്കെടുപ്പിച്ചു കൊണ്ട് ബഹു.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 14/12/2018, 18/5/2019 തീയതികളിൽ തിരുവനന്തപുരത്ത് നടന്ന ശില്പശാലയിൽ ആലപ്പുഴ മുതൽ പെരുന്ന വരെയുള്ള 24.18 കി.മീ പാത വെള്ളപ്പൊക്കത്തെ പൂർണ്ണമായും അതിജീവിക്കുന്ന തരത്തിൽ എലിവേറ്റഡ് പാത നിർമ്മിക്കുവാൻ ധാരണയായി.
വിശദമായ അലൈൻമെൻ്റ് പ്ലാൻ തയ്യാറാക്കുകയും മണ്ണിൻ്റെ ഘടനാ പരിശോധനകൾക്കായി 95 സ്ഥലത്ത് 75 മീറ്ററോളം ആഴത്തിൽ ബോറിംഗ് നടത്തി സാമ്പിളുകൾ 13 തരം പരിശോധനകൾക്ക് വിധേയമാക്കി. ഇടതു സർക്കാരിൻ്റെ പുതിയ കാലം, പുതിയ നിർമ്മാണം എന്ന ആശയത്തിലൂന്നിയാണ് നവീകരിക്കുന്ന റോഡിനും ഫ്ളൈ ഓവറുകൾക്കുമുള്ള ഡിസൈൻ തയ്യാറാക്കിയിട്ടുള്ളത്.
https://www.deshabhimani.com/news/kerala/a-c-road-g-sudhakaran/894873
0 Comments