⭕️ പവർകട്ടും ലോഡ്ഷെഡിങ്ങും ഇല്ലാത്ത നാലു വർഷമാണ് കടന്നുപോയത് എന്ന് ഏതെങ്കിലും ചാനൽ /മാധ്യമങ്ങൾ നിങ്ങളെ ഓർമപ്പെടുത്തിയിരുന്നോ?

⭕️ ഒരു വീട് എന്നത് വിദൂര സ്വപ്നം മാത്രമായിരുന്ന രണ്ടര ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് കഴിഞ്ഞ 4 കൊല്ലം കൊണ്ട് വീട് കെട്ടി കൊടുത്തത് ഈ സർക്കാർ ആണെന്ന് ഏതെങ്കിലും ചാനൽ /മാധ്യമങ്ങൾ നിങ്ങളെ ഓർമപ്പെടുത്തിയിരുന്നോ?

⭕️ അധ്യയന വർഷം തീരാറായിട്ടും ബുക്ക് കിട്ടാത്ത, കുട്ടികൾ ഇല്ലാത്തത് കൊണ്ട് അടച്ച് പൂട്ടാറായ സ്‌കൂളുകളിൽ നിന്നും നൂറ് ശതമാനം ഹൈടെക് ആയ, ആധുനികരിച്ച കെട്ടിടങ്ങളോടെ റെക്കോർഡ് വിദ്യാർത്ഥികൾ ചേരുന്ന രീതിയിൽ ഇവിടത്തെ സർക്കാർ സ്കൂളുകൾ മാറിയ കാര്യം ഏതെങ്കിലും ചാനൽ /മാധ്യമങ്ങൾ നിങ്ങളെ ഓർമപ്പെടുത്തിയിരുന്നോ?

⭕️ അസൗകര്യങ്ങൾ മാത്രം തുടർകഥ ആയിട്ടുള്ള, വൃത്തിയും ആവശ്യത്തിന് സ്റ്റാഫുകളും ഏറ്റവും ആവശ്യം വേണ്ടുന്ന മരുന്നുകളും ലാബ് സൗകര്യങ്ങളും ഇല്ലാതിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആർദ്രം പദ്ധതി വഴി രാജ്യന്തര നിലവാരത്തിലേക്കുയർത്തി വേണ്ടത്ര ഡോക്ടർമാർ ഉൾപ്പെടെ ഉള്ള സ്റ്റാഫിനെയും നൽകി, ഒപി സമയം രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ദീർഘിപ്പിച്ച്, മെച്ചപ്പെട്ട മിക്കവാറും ടെസ്റ്റുകൾ ചെയ്യുന്ന ലാബ് സംവിധാനങ്ങൾ ഒരുക്കി, ഒരു വിധം എല്ലാ അസുഖങ്ങൾക്കും ഉള്ള മരുന്നുകൾ കിട്ടുന്ന മെച്ചപ്പെട്ട ഫാർമസികളും, ശാസ്ത്രീയ മാലിന്യ നിർമാർജന മാർഗങ്ങളും അണുബാധ നിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തിയ വിവരം ഏതെങ്കിലും ചാനൽ /മാധ്യമങ്ങൾ നിങ്ങളെ ഓർമപ്പെടുത്തിയിരുന്നോ?

⭕️ ജില്ലാ ഹോസ്പിറ്റലുകളും മെഡിക്കൽ കോളേജ്കളും 5 സ്റ്റാർ പ്രൈവറ്റ് ഹോസ്പിറ്റലുകളെ വെല്ലുന്ന രീതിയിൽ ആധുനികരിച്ച് വേണ്ടുന്ന എല്ലാ സംവിധാനങ്ങളോടെ പ്രവർത്തനം നടത്തുന്ന വിവരം ഏതെങ്കിലും ചാനൽ /മാധ്യമങ്ങൾ നിങ്ങളെ ഓർമപ്പെടുത്തിയിരുന്നോ?

⭕️ 6 മാസത്തേക്ക് സംസ്ഥാനത്തെ 88 ലക്ഷം കുടുംബങ്ങൾക്ക് എപിഎൽ / ബിപിഎൽ വിത്യാസമില്ലാതെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാൻ ഈ സർക്കാർ തീരുമാനിച്ച കാര്യം ഏതെങ്കിലും ചാനൽ /മാധ്യമങ്ങൾ നിങ്ങളെ ഓർമപ്പെടുത്തിയിരുന്നോ?

⭕️ മിക്കവാറും എല്ലാ സർക്കാർ ഓഫിസുകളും ഡിജിറ്റൽ ആയി ഇ ഫയലിങ് സംവിധാനം വന്നതായി ഏതെങ്കിലും ചാനൽ /മാധ്യമങ്ങൾ നിങ്ങളെ ഓർമപ്പെടുത്തിയിരുന്നോ?

⭕️ കോവിഡ് 19 കാരണം നാട്ടിൽ എത്തിയ പ്രവാസികൾക്കായി കേരളാ സർക്കാർ നല്കിയ 5000 രുപയുടെ ധനസഹായം ഇതുവരേയും പ്രവാസികൾക്ക് കൊടുത്തു തീർത്തത് 35 കോടിയിലേറെ രൂപയാണ് എന്ന കാര്യം ഏതെങ്കിലും ചാനൽ /മാധ്യമങ്ങൾ നിങ്ങളെ ഓർമപ്പെടുത്തിയിരുന്നോ?

⭕️ മാസങ്ങൾ കുടിശ്ശിക ഉണ്ടായിരുന്ന, വെറും 600 രൂപ ആയിരുന്ന സാമൂഹിക പെൻഷൻ കുടിശ്ശിക തീർത്ത് മാസം 1400 രൂപയാക്കി കൂട്ടി അതാത് മാസം തന്നെ കൊടുക്കുന്ന കാര്യം ഏതെങ്കിലും ചാനൽ /മാധ്യമങ്ങൾ നിങ്ങളെ ഓർമപ്പെടുത്തിയിരുന്നോ?

⭕️ കഴിഞ്ഞ സർക്കാർ പറ്റില്ല എന്ന് പറഞ്ഞു നിർത്തി വെച്ച ഗെയിൽ പൈപ്പ്‌ ലൈൻ പദ്ധതി ജനങ്ങളുടെ ആശങ്കകൾ മാറ്റി, പൂർത്തിയായ വിവരം ഏതെങ്കിലും ചാനൽ /മാധ്യമങ്ങൾ നിങ്ങളെ ഓർമപ്പെടുത്തിയിരുന്നോ?

⭕️ ദേശീയപാത വികസനം കേരളത്തിൽ സാധ്യമാക്കിയത്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ മികച്ച സഹകരണവും ഇടപെടലുമാണെന്നും ഭൂമി ഏറ്റെടുക്കലിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പിണറായി സർക്കാർ അധികാരമേറ്റതു മുതൽ നിരന്തരം ഇടപെട്ടു എന്നും ദേശീയപാത വികസനത്തിൽ സർക്കാരിന്റെ പ്രകടനം മുൻ സർക്കാരിനേക്കാൾ വളരെ മികച്ചതാണ്‌ എന്നും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്‌കരി പറഞ്ഞ വിവരം ഏതെങ്കിലും ചാനൽ /മാധ്യമങ്ങൾ നിങ്ങളെ ഓർമപ്പെടുത്തിയിരുന്നോ?

⭕️ കഴിഞ്ഞ സർക്കാരിന്റെ കീഴിൽ വൻ നഷ്ടത്തിൽ ആയിരുന്ന കേരളത്തിലെ മിക്കവാറും പൊതുമേഖലാ സ്ഥാപനങ്ങൾ ഇപ്പോൾ റെക്കോർഡ് ലാഭത്തിൽ ആയ കാര്യം ഏതെങ്കിലും ചാനൽ /മാധ്യമങ്ങൾ നിങ്ങളെ ഓർമപ്പെടുത്തിയിരുന്നോ?

⭕️ സൗജന്യ കൈത്തറി യൂണിഫോം പദ്ധതി വഴി 15.2 ലക്ഷം സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്കായി 126 ലക്ഷം മീറ്റര്‍ തുണി ഉല്‍പ്പാദിപ്പിച്ച് 5600 ഓളം പേര്‍ക്ക് നേരിട്ടും അതിലധികം പേർക്ക് അനുബന്ധ മേഖലകളിലും ജോലി ലഭിച്ച വിവരം ഏതെങ്കിലും ചാനൽ /മാധ്യമങ്ങൾ നിങ്ങളെ ഓർമപ്പെടുത്തിയിരുന്നോ?

⭕ വ്യവസായ നിക്ഷേപത്തിന് ഉള്ള നടപടികൾ ലളിതമാക്കാൻ 7 നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്ത് , നിക്ഷേപത്തിനുള്ള ലൈസൻസുകളും അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ Kerala Single Window Interface for Fast and Transparent Clearance (K-SWIFT) എന്ന പേരിൽ ഓണലൈൻ ക്ലിയറൻസ് സംവിധാനം കൊണ്ട് വന്ന്, സംരംഭം തുടങ്ങാന്‍ വേണ്ട എല്ലാവിധ വിവരങ്ങളും ലഭിക്കാനായി 1800 890 1030 ടോള്‍ ഫ്രീ നമ്പര്‍ ഒരുക്കി, മുൻകൂർ അനുമതി ഇല്ലാതെ സൂക്ഷ്മ – ചെറുകിട – ഇടത്തരം വ്യവസായം (MSME) തുടങ്ങാം എന്ന നിയമം കൊണ്ട് വന്ന, വ്യവസായ ലൈസൻസുകളുടെ കാലാവധി ഒരു വർഷം മുതൽ മൂന്നു വർഷം വരെ എന്നത് 5 വർഷമാക്കി വർദ്ധിപ്പിച്ച് ലൈസൻസ് പുതുക്കൽ ഓട്ടോ റീന്യൂവൽ സിസ്റ്റം വഴി ഓണലൈൻ സംവിധാനം ആക്കി, അടിമുടി വ്യവസായിക സൗഹൃദ അന്തരീക്ഷം ഈ സർക്കാർ ഒരുക്കിയ കാര്യം ഏതെങ്കിലും ചാനൽ /മാധ്യമങ്ങൾ നിങ്ങളെ ഓർമപ്പെടുത്തിയിരുന്നോ?

Dr Shanavas AR


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *