സർക്കാരിന്റെ പുതിയ പദ്ധതികളോ ക്ഷേമപരിപാടികളോ മാധ്യമങ്ങൾ വഴി പരസ്യം ചെയ്യുന്നതിൽ വലിയ പ്രശ്നം കണ്ടെത്തിയിരിക്കുകയാണ് ഐക്യ’ജമാ’ധിപത്യ മുന്നണിയും സംഘികളും. ഏതായാലും സർക്കാർ ഒന്നും ചെയ്തില്ലെന്നോ ചെയ്യുന്നില്ലെന്നോ അല്ല ഈ അഞ്ചാം വർഷവും പരാതി. ചെയ്ത കാര്യങ്ങൾ പരസ്യം ചെയ്തതിലാണ് പ്രശ്നം. അത് ഇഷ്ടപ്പെട്ടു.

ഇനി ഈ ആക്ഷേപത്തിന്റെ മെറിറ്റ് പരിശോധിച്ചാലൊ. നമുക്ക് കണക്ക് തന്നെ പറഞ്ഞു പോകാം.

ആദ്യത്തെ നാല് വർഷം എൽഡിഎഫ് സർക്കാർ പരസ്യം നൽകിയ ഇനത്തിൽ ചെലവാക്കിയ തുകയുടെ കണക്ക് നിയമസഭയ്ക്ക് മുമ്പാകെയുണ്ട്. 85.62 കോടി രൂപ.

http://www.niyamasabha.org/codes/14kla/session_19/ans/u00077-020320-268000000000-19-14.pdf

യുഡിഎഫ് സർക്കാർ പരസ്യം നൽകാനായി ചെലവഴിച്ച ആകെ തുകയുടെ കണക്കും നിയമസഭാരേഖകളിലുണ്ട്. അഞ്ച് വർഷം 158 കോടി രൂപ. ഇതിൽ കുടിശിക ആയ 41 കോടി ഇപ്പോഴത്തെ സർക്കാരാണ് നൽകിയത്.

http://www.niyamasabha.org/codes/14kla/session_16/ans/u00008-281019-752000000000-16-14.pdf

അത് പോട്ടെ. താരതമ്യത്തിനായി ആദ്യ നാല് വർഷം, അതായത് 2011-12 മുതൽ 2014-15 വരെ, പരസ്യത്തിനായി യുഡിഎഫ് സർക്കാർ ചെലവഴിച്ച തുകയെടുക്കാം. 116 കോടി രൂപ. അതായത്, പരസ്യനിരക്കൊക്കെ വർദ്ധിച്ച 2016-20 കാലയളവിനെക്കാൾ 31 കോടി രൂപ അധികം. ആ കാലത്ത് ഈ പണി ചെയ്തിട്ടാണ് ഇവനൊക്കെ ഇപ്പൊ രോദിക്കുന്നത്. എങ്ങനൊണ്ട്.

പിന്നെ, സെലക്ടിവ് ഓഡിറ്റർമാർക്കൊക്കെ അന്ന് ഫ്ലൂ ആരുന്നു. അതാണ് അന്ന് രോദിക്കാഞ്ഞത്.

പറയുമ്പോൾ എല്ലാം പറയണമല്ലോ. മോഡിജി പരസ്യം നൽകാൻ 2014-15 മുതൽ 2018 ഡിസംബർ വരെ ചെലവഴിച്ചത് വെറും 5200 കോടി രൂപയായിരുന്നു. ഓരോ വർഷവും വെറും ആയിരം കോടി രൂപ വീതം. 😂😂😂

https://www.mathrubhumi.com/mobile/news/india/government-has-spent-over-rs-5-200-crore-in-ads-1.3393884

മോഡിജിയുടെ ലാളിത്യത്തിന്റെ പാത പിന്തുടർന്നൂടെ ബ്ലാഡി മലയാളീസിന്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *