എത്ര പറഞ്ഞാലും നിങ്ങൾക്ക് ബോധ്യപ്പെടുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്..! പ്രത്യേകിച്ച് ലീഗ് ,കോൺഗ്രസ് ,ബി.ജെ.പി അനുകൂലികളായ സൈബർ ഇടത്തെ മനുഷ്യർക്ക്. എങ്കിലും ഞാൻ ഒന്നുടെ വിശ്വസിനീയമായ ഒരു ഡാറ്റ വെച്ച് മറുപടി തരാം??ചോദ്യം ഇതാണ്..1 ) സംസ്ഥാനത്ത് എൽ.ഡി.എഫ് (LDF ) സർക്കാർ അധികാരത്തിൽ വരുമ്പോൾ സിവിൽ സപ്ലൈസ് വഴി വിതരണം ചെയ്തിരുന്ന അവശ്യസാധനങ്ങളുടെ വില വർദ്ധിച്ചിട്ടുണ്ടോ ?? 2016 ലെ വിലയും 2021 ലെ വിലയും തമ്മിൽ വ്യത്യാസം ഉണ്ടായിട്ടുണ്ടോ?
ചോദ്യം ശ്രദ്ധിച്ചു വായിച്ചവരോടായി പറയുന്നു ഇതിൻ്റെ ഉത്തരം പതിനാലാം കേരള നിയമസഭയിലേ ,ഇരുപത്തി രണ്ടാം സമ്മേളനത്തിലേ , നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പർ 364 ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ. തിലോത്തമൻ 12.01.2021 ന് നിയമസഭയിൽ നൽകിയ മറുപടിയാണ് ഉത്തരം ..!
http://www.niyamasabha.org/…/u00364-120121-869000000000…13 അവശ്യ സാധനങ്ങളുടെ വില വിവരമാണ് ചുവടെ 2016 – 2021 എന്നി വർഷങ്ങളുടെ ക്രമത്തിൽ നൽകുന്നത്.
1 ) ചെറുപയർ: 74 രൂപ( 2016 ) 74 രൂപ(2021 )
2 ) ഉഴുന്ന് ബോൾ: 66രൂപ(2016) 66രൂപ(2021)
3 ) വൻകടല : 43 രൂപ( 2016 ) 43 രൂപ(2021)
4 ) വൻപയർ : 45 രൂപ ( 2016 ) 45 രൂപ (2021)
5 )തുവരപരിപ്പ്: 65 രൂപ ( 2016 )65 രൂപ(2021)
6 ) മൂളക് : 75 രൂപ ( 2016) 75 രൂപ (2021)
7) മല്ലി : 92 രൂപ ( 2016 ) 79 രൂപ (2021 )
8 ) പഞ്ചസാര : 22 രൂപ (2016 ) 22 രൂപ(2021)
9 )ജയ അരി : 25 രൂപ ( 2016) 25 രൂപ (2021)
10)കുറുവ അരി: 25 രൂപ(2016) 25 രൂപ(2021)
11) മട്ട അരി : 24 രൂപ (2016 ) 24 രൂപ (2021)
12 )പച്ചരി : 23 രൂപ ( 2016 ) 23 രൂപ (2021)
13)വെള്ളിച്ചെണ്ണ :88 രൂപ(2016)90 രൂപ(2021)മുകളിൽ പറഞ്ഞ 13 അവശ്യ സാധനങ്ങളിൽ വില്പന നികുതിയിൽ വന്ന വർദ്ധനവ് മൂലം വെള്ളിച്ചെണ്ണയ്ക്ക് “2 രൂപ” വർധിച്ചത് ഒഴിച്ചാൽ 2016 മുതൽ 2021 വരെ സിവിൽ സപ്ലൈസ് വഴി വിതരണം ചെയ്തിരുന്ന അവശ്യസാധനങ്ങളുടെ വിലയിൽ യാതൊരു വർധനവും LDF ഗവൺമെൻ്റ് വരുത്തിയില്ലാ.!അവസാനമായി ഈ വിഷയത്തിൽ എൽ.ഡി.എഫ് എടുത്ത രാഷ്ട്രിയ മുദ്രവാക്യം കൂടെ അറിയേണ്ടേ?? 2016 എൽ.ഡി.എഫ് ൻ്റെ പ്രകടനപത്രികയിൽ 600 ഇന വാഗ്ദാനങ്ങളുണ്ടായിരുന്നു. അവയിൽ 372 നമ്പർ ഇങ്ങനെ പറയുന്നു…” മാവേലി സ്റ്റോറുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. അടുത്ത അഞ്ച് വർഷത്തേയ്ക്ക് മാവേലി സ്റ്റോറുകളിലേ അവശ്യ സാധനങ്ങളുടെ വില ഉയർത്തുന്നതല്ലാ.”ശുഭംPinko Human

0 Comments