കേരളത്തിന്റെ ഐടി നഗരമായ കഴക്കൂട്ടത്തിന്റെ മണ്ണിലെത്തിയാലറിയാം നാടും നാട്ടുകാരും കടകംപള്ളി സുരേന്ദ്രനെന്ന ജനപ്രതിനിധിയെ എത്രമേൽ സ്‌നേഹിക്കുന്നുവെന്ന്‌. മന്ത്രിയെന്ന തിരക്കിനടയിലും സ്വന്തം മണ്ഡലത്തിന്റെ ജീവശ്വാസമായി നാട്ടുകാരുടെ സ്വന്തം കടകംപള്ളിയുണ്ട്‌. നാല്‌ പതിറ്റാണ്ടിന്റെ പൊതുപ്രവർത്തന പാരമ്പ്യര്യത്തിനുടമയാണ്‌ കടകംപള്ളി സുരേന്ദ്രൻ. ഡിവൈഎഫ്ഐ സംഘടിപ്പിച്ച സമാനതകളില്ലാത്ത യുവജന പ്രക്ഷോഭങ്ങളുടെ പ്രധാന ശിൽപ്പിയും സംഘാടകനുമായിരുന്നു. ‘തൊഴിലില്ലായ്‌മ വേതനം’ മുദ്രാവാക്യം ഉയർത്തി സംഘടിപ്പിച്ച  സെക്രട്ടറിയറ്റ്‌ ഘെരാവോ, മത സൗഹാർദറാലി, വഴിതടയൽ സമരം, മതനിരപേക്ഷ മുദ്രാവാക്യം ഉയർത്തിയുള്ള  ‘മനുഷ്യച്ചങ്ങല’, ‘മനുഷ്യക്കോട്ട’ തുടങ്ങിയവ പ്രധാനം‌. നിരവധി തവണ പൊലീസ്, -ഗുണ്ടാ ആക്രമണങ്ങൾക്ക് വിധേയനായിട്ടുണ്ട്. വിദ്യാർഥിയായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് മൂന്ന് മാസം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. കടകംപള്ളിയിൽ സി കെ കൃഷ്ണൻകുട്ടിയുടെയും ഭഗവതികുട്ടിയുടെയും മകനായി 1952 ഡിസംബർ 12നാണ്‌  ജനനം.  ഡിവൈഎഫ്ഐയുടെ ആദ്യ രൂപമായ കെഎസ്‌വൈഎഫിന്റെ യൂണിറ്റ് ഭാരവാഹിയായും കടകംപള്ളി പഞ്ചായത്ത് സെക്രട്ടറിയായും  താലൂക്ക് സെക്രട്ടറിയായും ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. 1974-ൽ സിപിഐ എം അംഗമായി.  ആനയറ ബ്രാഞ്ച് സെക്രട്ടറി, പേട്ട ലോക്കൽ  സെക്രട്ടറി, വഞ്ചിയൂർ ഏരിയ സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2007 മുതൽ 2016 വരെ  ജില്ലാ സെക്രട്ടറി. നിലവിൽ സംസ്ഥാന കമ്മിറ്റിയംഗം.  ഡിവൈഎഫ്ഐയുടെ ആദ്യ ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറർ, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗമാണ്. പഞ്ചായത്ത്‌ അംഗമായാണ് തുടക്കം. നിലവിലെ സർക്കാരിൽ ടൂറിസം, ദേവസ്വം മന്ത്രിയായി ഭരണമികവ്‌ തെളിയിച്ചു. 1977–-82 ൽ കടകംപള്ളി പഞ്ചായത്ത്‌ അംഗവും -പഞ്ചായത്ത്‌ വൈസ്-പ്രസിഡന്റുമായിരുന്നു. 1990–-91ൽ പേട്ട ഡിവിഷനിൽനിന്ന്‌ തിരുവനന്തപുരം ജില്ലാ കൗൺസിലിലേക്ക്‌ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. 1996ൽ  കഴക്കൂട്ടം മണ്ഡലത്തിൽനിന്നും നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.  രണ്ട് തവണ കേരള സർവകലാശാല സിൻഡിക്കറ്റ് അംഗമായി. സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്‌, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌. സുലേഖയാണ് ഭാര്യ. അരുൺ സുരേന്ദ്രൻ, അനൂപ്‌ സുരേന്ദ്രൻ എന്നിവർ മക്കളും സ്മൃതി ശ്രീകുമാർ, ഗീതു എന്നിവർ മരുമക്കളുമാണ്.

Kadakampallis work to development IT at Kazhakkoottam


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *