ഇന്ത്യന്‍ IT വ്യവസായ ഭൂപടത്തില്‍ കേരളത്തെ വ്യക്തമായി അടയാളപ്പെടുത്തുന്ന കുതിപ്പാണ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് LDF സർക്കാരിന്റെ നേതൃത്വത്തിൽ ഉണ്ടായത്. 1 ലക്ഷത്തിൽപരം പുതിയ തൊഴിലവസരങ്ങളാണ് പ്രത്യക്ഷമായും പരോക്ഷമായും കേരളത്തിന്റെ IT മേഖലയിൽ പുതുതായി ഉണ്ടായത്. നിരവധി ബഹുരാഷ്ട്ര കമ്പനികൾ കേരളത്തിൽ വൻ നിക്ഷേപങ്ങൾ നടത്തുകയും പ്രവർത്തനമാരംഭിക്കുകയും ചെയ്തു.
⭕ പുതിയ IT വര്‍ക്ക് സ്പേസുകൾ
40 ലക്ഷം ചതുരശ്ര അടിയിൽ അധികം IT വർക്ക് സ്പേസുകൾ കേരളത്തിൽ പുതുതായി പൂർത്തിയായി. അവയില്‍ പ്രധാനപ്പെട്ടവ :
🔹 കൊച്ചി ഇൻഫോപാർക്
പൂർത്തിയായവ :
• ലുലു സൈബർ ടവർ 2 – 9 ലക്ഷം ചതുരശ്ര അടി
• ജ്യോതിർമയ – 4 ലക്ഷം ചതുരശ്ര അടി
• ട്രാൻസ് ഏഷ്യ സൈബർപാർക്ക് – 5.91 ലക്ഷം ചതുരശ്ര അടി
പുരോഗതിയിൽ :
• IBS ക്യാമ്പസ് – 6 ലക്ഷം ചതുരശ്ര അടി
• ക്യാസ്പിയൻ ടെക്പാർക്ക് – 6 ലക്ഷം ചതുരശ്ര അടി
• ക്ലൗഡ് സ്കേപ്സ് സൈബർ പാർക്ക് – 62,000 ചതുരശ്ര അടി
• പൈ ഡാറ്റ സെന്റേഴ്സ് – 5.6 ഏക്കർ
🔹 സ്മാർട്ട് സിറ്റി
പൂർത്തിയായവ :
• SCK-01 – 6.5 ലക്ഷം ചതുരശ്ര അടി
പുരോഗതിയിൽ :
• സാന്റ്സ് ഇൻഫിനിറ്റ് – 37 ലക്ഷം ചതുരശ്ര അടി
• പ്രസ്റ്റീജ് സൈബർ ഗ്രീൻ – 12 ലക്ഷം ചതുരശ്ര അടി
• മാരാട്ട് ഐടി ടവർ – 3.6 ലക്ഷം ചതുരശ്ര അടി
• മാരി ആപ്സ് – 1.8 ലക്ഷം ചതുരശ്ര അടി
• തെഫ്ര ടെക്നോപാർക്ക് – 14 ലക്ഷം ചതുരശ്ര അടി
🔹 തിരുവനന്തപുരം ടെക്നോപാർക്ക്
പൂർത്തിയായവ :
• കബനി ടെക്നോ സിറ്റി – 2 ലക്ഷം ചതുരശ്ര അടി
പുരോഗതിയിൽ :
• എംബസി ടോറസ് ടെക്സോൺ – 23 ലക്ഷം ചതുരശ്ര അടി
• സൺടെക് ക്യാമ്പസ്, ടെക്നോസിറ്റി – 3 ലക്ഷം ചതുരശ്ര അടി
• TCS ക്യാമ്പസ്, ടെക്നോസിറ്റി – 97 ഏക്കർ
• ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്റർ – 25 ലക്ഷം ചതുരശ്ര അടി
⭕ പുതിയ കമ്പനികൾ
• ഈ സർക്കാരിന്റെ കാലത്തു 50 ൽ അധികം ബഹുരാഷ്ട്ര കമ്പനികൾ പുതുതായി കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു
• അതിൽ 20-ഓളം കമ്പനികൾ കോവിഡ് കാലത്ത് പ്രവർത്തനമാരംഭിച്ചവയാണ്.
⭕ സ്റ്റാർട്ടപ്പുകൾ
• 5 വർഷം കൊണ്ട് കേരളത്തിൽ 2000-ത്തോളം പുതിയ സ്റ്റാർട്ടപ്പുകൾ, 1200 കോടി നിക്ഷേപം
• കേരള സ്റ്റേറ്റ് സ്റ്റാർട്ടപ്പ് മിഷൻ ലോകത്തിലെ ഏറ്റവും മികച്ച ബിസ്സിനസ്സ് ആക്സിലറേറ്റർ അവാർഡ്
• സ്റ്റാർട്ടപ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരം തുടർച്ചയായി രണ്ട് വർഷം കേരളത്തിന്.
⭕ കേരള നോളജ് മിഷന്‍
• കേരള സർക്കാരിനു കീഴിലുള്ള ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പ്രവർത്തനമാരംഭിച്ചു.
• ലക്ഷ്യം ഇരുപത് ലക്ഷം തൊഴിലവസരങ്ങൾ.
• അഭ്യസ്തവിദ്യർക്ക് പുതിയ സാങ്കേതിക തൊഴിൽ നൈപുണികൾ നേടാനുള്ള പരിശീലനങ്ങൾ.
⭕ കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി
• കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആന്റ് ടെക്നോളജി പ്രവർത്തനമാരംഭിച്ചു.
• ബ്ലോക്ചെയിൻ, IoT, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, ഡേറ്റ അനലിറ്റിക്സ് എന്നീ വിഷയങ്ങൾക്ക് പ്രാധാന്യം.
⭕ IT തൊഴിലാളി ക്ഷേമനിധി ബോർഡ്
• IT ജീവനക്കാർക്ക് പ്രത്യേകമായി ഇന്ത്യയിൽ ആദ്യത്തെ ക്ഷേമനിധി ഈ സർക്കാരിന്റെ കാലത്ത് നിലവിൽവന്നു.
• ക്ഷേമനിധി ബോർഡ് മുഖേന ഐ ടി മേഖലയ്ക്ക് അനുയോജ്യമായ രീതിയിൽ അംശാദായവും ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും വർധിപ്പിക്കും
കേരളത്തിലെ IT മേഖലയെ കഴിഞ്ഞ 5 വർഷങ്ങളിലേതിനു സമാനമായി കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ LDF സ്ഥാനാർത്ഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
https://m.facebook.com/story.php?story_fbid=10225436919895831&id=1410177664
0 Comments