ചെന്നിത്തല രക്ഷാധികാരിയായി പുനസംഘടിപ്പിച്ച കേരള CBI ഫാൻസ് അസോസിയേഷൻ ആരാധകരറിയാൻ.
CBI ക്ക് ഒരു സംസ്ഥാനത്ത് പ്രവർത്തിക്കണമെങ്കിൽ ചട്ടപ്രകാരം ” General Consent of the State ” ആവശ്യമാണ്.
തങ്ങളുടെ സംസ്ഥാനത്ത് CBI പ്രവേശിക്കരുത് എന്ന് കാണിച്ച് കേന്ദ്രത്തിന് കത്ത് നൽകിയത് നാല് സംസ്ഥാനങ്ങളാണ്. അവിടങ്ങളിലെ മുഖ്യ മന്ത്രിമാർ .
1 ബംഗാൾ : മമതാ ബാനർജി ( തൃണമൂൽ )
- ആന്ധ്ര: ചന്ദ്രബാബു നായിഡു ( തെലുഗുദേശം ) . സർക്കാർ മാറിയെങ്കിലും നിരോധനം തുടരുന്നു.
- ഛത്തീസ്ഗഢ്: ഭൂപേഷ് ബഗൽ ( കോൺഗ്രസ്)
- രാജസ്ഥാൻ: അശോക് ഗെലോട്ട് ( കോൺഗ്രസ് )
ഒരു കേസിൻ്റെ അന്വേഷണത്തിനായി കൊൽക്കൊത്തയിലെത്തിയ CBI സംഘത്തെ ബംഗാളിലെ മമതയുടെ പോലീസ് അറസ്റ്റ് ചെയ്തു. ഒടുവിൽ കേന്ദ്രം ഇടപെട്ടാണ് CBI സംഘത്തെ നാടുവിടാൻ അനുവദിച്ചത്.
ബംഗാൾ, ആന്ധ്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ബ്ലാങ്കറ്റ് ബാനാണ് CBI ക്ക്.
നിലവിൽ അന്വേഷിക്കുന്ന കേസുകൾ സംസ്ഥാന സർക്കാരിനെ അറിയിച്ച് അന്വേഷണം തുടരാം. പുതുതായി ഒരു കേസും ഏറ്റെടുക്കരുത്. രാജസ്ഥാനിൽ ഓരോ കേസിലും അന്വേഷണമേറ്റെടുക്കുന്നതിന് മുൻപ് സംസ്ഥാന സർക്കാരിൻ്റെ അനുമതി നേടണം. അനുമതി നൽകാത്ത കേസുകൾ അന്വേഷിക്കാൻ പാടില്ല.
കോൺഗ്രസ് പാർട്ടി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ പ്രവർത്തന അനുമതി പോലും നൽകാത്ത CBI യെ , അനിൽ അക്കര എന്ന കോൺഗ്രസ് MLA നൽകിയ പരാതിയിൽ അന്വേഷണം നടത്താനായി
മുതിർന്ന രണ്ട് കോൺഗ്രസ് എം പിമാർ , ഒരു കേന്ദ്ര സഹമന്ത്രിയേയും കൂട്ടി അഭ്യന്തര മന്ത്രാലയത്തിൽ അടയിരുന്ന് അനുമതി വാങ്ങിയത് , പ്രതിപക്ഷത്തിൻ്റെ വെപ്രാളം
വെളിപ്പെടുത്തുന്നു.
RAW , മിലറ്ററി ഇൻ്റലിജൻസ് എന്നിവ ഒഴികെയുള്ള സകല കേന്ദ്ര ഏജൻസികളും
കേരളത്തിൽ ഫുൾ ടൈം പണിയിലാണ്. NIA അടക്കം തലകുത്തി നിന്നിട്ടും നാളിതുവരെ
” കുരുക്ക് മുറുക്കാൻ കഴിയാത്ത ” സങ്കടം തീർക്കാനാണ് , ലോകത്തിലെ തന്നെ ഏറ്റവും
വഷളും കുപ്രസിദ്ധിയുമുള്ള, സുപ്രീം കോടതി കൂട്ടിലെ തത്ത എന്ന് വിശേഷിപ്പിച്ച CBI യെ കോൺഗ്രസ് കാലു പിടിച്ച് കൊണ്ടു വന്നിരിക്കുന്നത്.
ഇന്ന് ഫയൽ ചെയ്ത FIR ൽ നൽകിയ ഏക രേഖ അനിൽ അക്കര MLA യുടെ പരാതിയാണ്. കോടതി പറഞ്ഞാൽ പോലും അന്വേഷണമേറ്റെടുക്കാൻ വിസമ്മതിക്കുന്ന CBI പ്രതിയില്ലാ FIR ഇട്ട് സ്വയം അപഹാസ്യരാവുന്നു . തറ രാഷ്ട്രീയമാണ് വരും ദിവസങ്ങളിൽ സംസ്ഥാനം കാണാൻ പോകുന്നത്.
മനോരമ നേതൃത്വം നൽകുന്ന UDF ൽ
വെൽഫേർ പാർട്ടി, SDPI, മാതൃഭൂമി, ഏഷ്യാനെറ്റ് എന്നിവർക്കു പുറമെയുള്ള പുതിയ ഘടക കക്ഷിയായി തിരഞ്ഞെടുപ്പ് കഴിയും വരെ CBI ഉണ്ടാകും. ഒക്കച്ചങ്ങാതിയായി BJP യും.
Meghanand (fb)
0 Comments