24 ൽ സാബു ജേക്കബും അരുണുമായുള്ള ഇന്റർവ്യൂവിൽ നിന്നും..

അരുൺ : കർഷ സമരത്തിൽ ട്വന്റി ട്വന്റിയുടെ നിലപാട്‌ എന്താണു..?
സാബു ജേക്കബ്‌: വൈകാരിക സമീപനമില്ല..പ്രായോഗിക നിലപാട് സ്വീകരിക്കും..!
അരുൺ : ശബരിമല…
സാബു ജേക്കബ്‌: തീരുമാനം എടുത്തിട്ടില്ല
അരുൺ : CAA
സാബു ജേക്കബ്‌: തീരുമാനം എടുത്തിട്ടില്ല..!
അരുൺ : നിങ്ങൾക്ക്‌ പ്രകടന പത്രിക ഉണ്ടോ..?
സാബു ജേക്കബ്‌: പ്രകടന പത്രിക ആൾക്കാരെ പറ്റിക്കുന്നതാണൂ, അതിൽ വിശ്വാസമില്ല..
അരുൺ : സർക്കാർ ഫണ്ട്‌ 13 കോടി രൂപ മിച്ചമുണ്ടാക്കി എന്ന് അവകാശപ്പെടുന്നല്ലോ, അത്‌ യഥാർത്ഥത്തിൽ ജനങ്ങളിലെത്തിക്കാതെ പഞ്ചായത്ത്‌ കൈ വശം വെച്ചിരിക്കുന്നതാണോ മെച്ചമായി അവകാശപ്പെടുന്നത്‌..?
സാബു ജേക്കബ്‌: അത്‌ ഞങ്ങൾ ലാഭമുണ്ടാക്കിയതാണു..!
അരുൺ : സാമൂഹ്യക്ഷേമ പെൻഷനുകൾ നൽകുന്നതിനെക്കുറിച്ച്‌ എന്താണു അഭിപ്രായം ..?
സാബു ജേക്കബ്‌: അതിനോട്‌ യോജിപ്പില്ല
അരുൺ : കിഫ്ബിയെക്കുറിച്ച്‌ എന്താണു അഭിപ്രായം..?
സാബു ജേക്കബ്‌: കടം എടുത്ത്‌ വികസന പ്രവർത്തനം ചെയ്യുന്നത്‌ ലാഭകരമല്ല..

ഒരു വിഷയത്തിലും വ്യക്തമായ നിലപാടില്ലാത്ത, സർക്കാർ എന്നാൽ ലാഭമുണ്ടാക്കേണ്ട ഒരു കോർപ്പറേറ്റ്‌ കമ്പനി ആണെന്ന് വിചാരിക്കുന്ന മുതലാളി


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *