*ഓഖിയ്ക്ക് CMDRF-ലും SDRF-ലും ലഭിച്ചതും ചെലവഴിച്ചതുമായ തുക*
ഓഖി ദുരന്തത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് 107 കോടി രൂപയാണ് ലഭിച്ചത്. ഇതിനകം ഉത്തരവായിട്ടുള്ളതും ചെലവഴിച്ചിട്ടുള്ളതുമായ തുക 65.68 കോടി രൂപയ്ക്കുള്ളതാണ്. ഇതിനു പുറമെ, ഇപ്പോള്‍ നടപടി സ്വീകരിച്ചുവരുന്നതും ഉത്തരവ് പുറപ്പെടുവിക്കാനുമായിട്ടുള്ള കാര്യത്തിന് 84.90 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.
എസ്.ഡി.ആര്‍.എഫില്‍ ഓഖി ഘട്ടത്തില്‍ ലഭിച്ചത് 111 കോടി രൂപയാണ്. സി.എം.ഡി.ആര്‍.എഫും എസ്.ഡി.ആര്‍.എഫും ചേര്‍ന്ന് 218 കോടി രൂപ ലഭിച്ചതില്‍ ഉത്തരവായതും ചെലവഴിച്ചതുമായ തുക 116.79 കോടി രൂപയാണ്. 84.90 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. ഇത് രണ്ടും ചേര്‍ന്നാല്‍ 201.69 കോടി രൂപ ഓഖി ഇനത്തില്‍ ചെലവ് വരും. ഓഖിക്ക് വേണ്ടി കേന്ദ്രം നല്‍കിയതോ, സി.എം.ഡി.ആര്‍.എഫില്‍ ജനങ്ങളില്‍ നിന്ന് ലഭിച്ചതോ ആയ ഒരു തുകയും സര്‍ക്കാര്‍ മറ്റു കാര്യങ്ങള്‍ക്കു വേണ്ടി ചെലവഴിച്ചിട്ടില്ല. മാത്രമല്ല, മത്സ്യത്തൊഴിലാളി മേഖലയില്‍ ഇനിയും ചില പദ്ധതികള്‍ കൂടി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുകയാണ്. അതുകൂടി കണക്കിലെടുത്താല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുകയാണ് വേണ്ടിവരുന്നത്.
………………………………………..
*എസ്.ഡി.ആര്‍.എഫില്‍നിന്നും ചെലവായത്*
*എസ്.ഡി.ആര്‍.എഫില്‍ നിന്നും 51.11 കോടി രൂപയാണ് ചെലവായത്.*
*സി.എം.ഡി.ആര്‍.എഫ് ڊ ഉത്തരവായത്*
ക്രമനം. വിശദാംശം തുക
(കോടിയില്‍)
1.ബോട്ടുകള്‍ക്കുള്ള നഷ്ടപരിഹാരം – 3.08
2.മത്സ്യബന്ധനോപാധികള്‍ക്കുള്ള നഷ്ട
പരിഹാരം – 1.65
3.മറൈന്‍ ആംബുലന്‍സ് – 7.36
4റസ്ക്യൂ സ്ക്വാഡ് – 7.15
5.കുട്ടികള്‍ക്കുള്ള സൗജന്യ വിദ്യാഭ്യാസം – 13.92
6.മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് – 22.88
7.ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക്
(വീട് നിര്‍മ്മിക്കാന്‍)- 7.62
8.വീടുകള്‍ക്കുള്ള അറ്റകുറ്റപ്പണിക്ക് – 2.02
ആകെ – 65.68 കോടി
*സി.എം.ഡി.ആര്‍.എഫ്*
*ഉത്തരവ് പുറപ്പെടുവിക്കാനുള്ളത്*
ക്രമനം. വിശദാംശം തുക
(കോടിയില്‍)
1.
ലൈഫ് ജാക്കറ്റ് (മത്സ്യത്തൊഴി
ലാളികള്‍ക്ക്)- 9.50
2.മത്സ്യബന്ധനോപകരണങ്ങള്‍
നഷ്ടപ്പെട്ടവര്‍ക്ക് നല്‍കാനുള്ളത്- 2.02
3. നാവിക് – 13.50
4.നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ ബോട്ടുകള്‍ക്ക് പകരം ഫൈബര്‍
റീഇന്‍ഫോസ്ഡ് ബോട്ടുകള്‍ വാങ്ങുന്നതിന് സഹായം -9.88
5.ആഴക്കടലില്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് ഫിഷറീസ് സ്റ്റേഷനുകളിലേയ്ക്കും തിരിച്ചും ആശയവിനിമയത്തിനുള്ള സംവിധാനം- 50.00
ആകെ -84.9 0 കോടി
*എസ്.ഡി.ആര്‍.എഫ്*
ക്രമനം. വിശദാംശം തുക
(കോടിയില്‍)
1.മരണപ്പെട്ടവരുടെയും കാണാതായവരുടെയും ആശ്രിതര്‍ക്കുള്ളനഷ്ടപരിഹാരം- 5.72
2.2000 രൂപ വീതം 1,43,032 പേര്‍ക്ക്ക ടലില്‍ പോകാതിരുന്ന സമയത്ത്
നല്‍കിയ സഹായം – 28.61
3. വീട് നഷ്ടപ്പെട്ട 74 പേര്‍ക്ക് വാടക
(74 : 3000 : 12) — 0.26
4. 143 പേര്‍ക്ക് 10,000 രൂപ വീതം
4 മാസത്തെ ചെലവിനായി നല്‍കിയത്- 57.2
5. സൗജന്യ റേഷന്‍ – 8.31
6.ഗുജറാത്ത്, ഗോവ, കര്‍ണ്ണാടക,
തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന്
മത്സ്യബന്ധനത്തൊഴിലാളികളെ തിരികെ എത്തിച്ചതിന് ചെലവായത്
(179000+175000+990000+1775000) – 0.31
7.അവസാനഘട്ട തെരച്ചില്‍ നടത്തിയതിന് 105 ബോട്ടുകള്‍ക്കുള്ള ചെലവ്- 2.18
ആകെ – 51.11 കോടി
0 Comments